GENERAL NEWS
ആകാശസീമകളില്‍ വജ്രശോഭ, 94-ാം വ്യോമസേനാ ദിനാഘോഷ നിറവില്‍ ഭാരതം
2026-10-08
ഭാരതത്തിന്റെ അതിരുകള്‍ക്ക് കാവലായി,ശത്രുക്കള്‍ക്ക് മുന്നില്‍ അതിശക്തമായ പ്രതിരോധക്കോട്ട തീര്‍ത്ത് ഇന്ത്യന്‍ വ്യോമസേന ഇന്ന് 94-ാം വാര്‍ഷികം ആഘോഷിക്കുന്നു. യുദ്ധവിമാനങ്ങളുടെ ഗര്‍ജ്ജനവും ആകാശാഭ്യാസങ്ങളുടെ വിസ്മയക്കാഴ്ചകളും ദേശീയ സുരക്ഷയ്ക്കായുള്ള പ്രതിജ്ഞയും ദിനാഘോഷങ്ങള്‍ക്ക് ആവേശമായി
''നഭഃ സ്പര്‍ശം ദീപ്തം',ആകാശത്തെ മഹത്വത്തോടെ സ്പര്‍ശിക്കുക. ആകാശസീമകളില്‍ വജ്രശോഭപരത്തി വ്യോമസേനയുടെ 94-ാംവാര്‍ഷികം.ഭാരതത്തിന്റെ അതിരുകള്‍ക്ക് കാവലായി,ശത്രുക്കള്‍ക്ക് മുന്നില്‍ അതിശക്തമായ പ്രതിരോധക്കോട്ട തീര്‍ത്ത് ഇന്ത്യന്‍ വ്യോമസേനയുടെ പ്രയാണം തുടരുന്നു. 1932 ഒക്ടോബര്‍ 8-നാണ് ബ്രിട്ടീഷ് ഭരണകാലത്ത് റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് എന്ന പേരില്‍ സേന ഔദ്യോഗികമായി രൂപീകൃതമായത്. 1950-ല്‍ ഇന്ത്യ റിപ്പബ്ലിക്കായതോടെ 'റോയല്‍' എന്ന വാക്ക് ഒഴിവാക്കി 'ഇന്ത്യന്‍ എയര്‍ഫോഴ്സ്' എന്ന പേര് നല്‍കപ്പെട്ടു. ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ വ്യോമസേനകളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.1932 ഒക്ടോബര്‍ 8-ന് വെറും അഞ്ച് പൈലറ്റുമാരും നാല് വിമാനങ്ങളുമായി പ്രയാണം ആരംഭിച്ച വ്യോമസേന, ഇന്ന് ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാലാമത്തെ വ്യോമശക്തിയായി ആകാശസീമകളെ ഭരിക്കുകയാണ്.തദ്ദേശീയ സാങ്കേതികവിദ്യയുടെ മികവില്‍ നിര്‍മ്മിച്ച തേജസ് യുദ്ധവിമാനങ്ങളും, റഫാല്‍, സുഖോയ്-30, അപ്പാചെ ഹെലികോപ്റ്ററുകളും അണിനിരക്കുന്ന പരേഡുകളും സാഹസിക അഭ്യാസപ്രകടനങ്ങളുമാണ് ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണം. 'ആത്മനിര്‍ഭര്‍ ഭാരത്' ആശയത്തിലൂന്നി സ്വയംപര്യാപ്തത കൈവരിച്ച് ആകാശപ്പോരാട്ടങ്ങളില്‍ പുതിയ അധ്യായം കുറിക്കുകയാണ് വ്യോമസേന.യുദ്ധക്കളങ്ങളിലെ പ്രഹരശേഷിക്കൊപ്പം, പ്രകൃതിദുരന്തങ്ങളിലും പ്രവാസികളുടെ രക്ഷാദൗത്യങ്ങളിലും കൈത്താങ്ങാവുന്ന ജീവകാരുണ്യത്തിന്റെ ചിറകുകള്‍ കൂടിയാണ് ഭാരതത്തിന്റെ ഈ ആകാശക്കരുത്ത്.ശത്രുവിന്റെ കണ്ണെത്തും മുമ്പേ ആകാശത്ത് പ്രതിരോധവലയം തീര്‍ത്ത്, രാജ്യത്തിന്റെ പരമാധികാരത്തിന് കരുത്തുറ്റ കാവലായി ,ചിറകുകളില്‍ ചങ്കൂറ്റവും ധീരതയുമായ രാജ്യത്തിന്റെ ആകാശകാവലായ ധീരയോദ്ധാക്കള്‍ക്ക്് ഹൃദയപൂര്‍വ്വം സല്യൂട്ട്.
News
വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം ഇരട്ടിയാക്കി
എംഎല്‍എ സന്ദീപ് വാര്യരുടെ കാര്‍ അപകടത്തില്‍പ്പെട്ടു, മലപ്പുറം കോയിച്ചനയില്‍ ദേശീയപാത 66ല്‍ അപകടം, പുലര്‍ച്ചെ ...
ഫ്രാന്‍സില്‍ വിദ്യാര്‍ഥി സമരം രാഷ്ട്രീയ പ്രക്ഷോഭമായി മാറിയെന്ന് റിപ്പോര്‍ട്ട്, പ്രതിഷേധ ശൃംഖലയില്‍ 287 ...
മത്സ്യ മാംസാഹാരങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കേണ്ട വിശദീകരണവുമായി ലോക്ഭവന്‍
അന്‍പത്തി ഏഴു കേസ്സുകള്‍ രെജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ്, കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈ മാറി
ബന്ദി നീതി സമ്പ്രദായത്തിന്റെ ഇര, ജപ്പാനില്‍ 16 കാരിയുടെ മരണത്തിന് പിന്നാലെ നിയമപോരാട്ടവുമായി അമ്മ
ക്യാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ലെയോ പതിനാലാമന്‍ പാപ്പയെ നേരില്‍ കണ്ട് പ്രാര്‍ത്ഥനകള്‍ അറിയിച്ച് സിറോ ...
മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മായിന്‍ ഹാജിയുടെ വിവാദ ...
