GENERAL NEWS
ഖജനാവ് കൊള്ളയടിച്ചവര്‍ക്ക് എന്നെ ഇഷ്ടപ്പെടില്ല എന്ന് പ്രധാനമന്ത്രി, എന്തെല്ലാം പ്രതിഷേധങ്ങള്‍ നടന്നാലും പ്രവര്‍ത്തനവുമായി മുന്നോട് പോകും
2026-10-08
ഖജനാവ് കൊള്ളയടിച്ചവര്‍ക്ക് എന്നെ ഇഷ്ടപ്പെടില്ല എന്ന് തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ പാര്‍ട്ടികള്‍ എത്രയൊക്കെ ബഹളം വെച്ചാലും അഴിമതിക്കെതിരെയുള്ള തന്റെ ശക്തമായ പ്രവര്‍ത്തനങ്ങളും നടപടികളും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹരിയാനയിലെ സോനിപത്തില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി നരേന്ദ്രമോദി .
മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാറിനെതിരായുള്ള പ്രതിഷേധത്തില്‍ കോണ്‍ഗ്രസിനെതിരെ പ്രധാന മന്ത്രി നരേന്ദ്ര മോദി . ഖജനാവ് കൊള്ളയടിച്ചവര്‍ക്ക് തന്നെ ഇഷ്ടപ്പെടില്ല . എന്തെല്ലാം പ്രതിഷേധങ്ങള്‍ നടന്നാലും തന്റെ പ്രവര്‍ത്തനവുമായി മുന്നോട് പോകുമെന്നും അദ്ദേഹം പറഞ്ഞു .
രാജ്യം കൊള്ളയടിച്ച അഴിമതിക്കാരുടെ ഒരേയൊരു ലക്ഷ്യം തന്നെ കസേരയില്‍ നിന്ന് ഇറക്കുക എന്നത് മാത്രമാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണെന്നും ശമ്പളം നല്‍കാന്‍ പോലും പണമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.: ഹരിയാനയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ദലിത് നേതാക്കള്‍ വലിയ തോതില്‍ അവഗണിക്കപ്പെടുകയാണെന്നും ബാബസാഹേബ് അംബേദ്കറുടെ ഭരണഘടനയെ കോണ്‍ഗ്രസ് ബഹുമാനിക്കുന്നില്ലെന്നും മോദി ആരോപിച്ചു.• ഹരിയാനയിലെ കര്‍ഷകര്‍ക്കായി ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ അദ്ദേഹം എടുത്തുപറഞ്ഞു. കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തിക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവ തുടരുമെന്നും കര്‍ഷകരെ കോണ്‍ഗ്രസ് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രചാരണങ്ങള്‍ക്ക് ആവേശം പകരാനാണ് പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്തത്
News
വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം ഇരട്ടിയാക്കി
എംഎല്‍എ സന്ദീപ് വാര്യരുടെ കാര്‍ അപകടത്തില്‍പ്പെട്ടു, മലപ്പുറം കോയിച്ചനയില്‍ ദേശീയപാത 66ല്‍ അപകടം, പുലര്‍ച്ചെ ...
ഫ്രാന്‍സില്‍ വിദ്യാര്‍ഥി സമരം രാഷ്ട്രീയ പ്രക്ഷോഭമായി മാറിയെന്ന് റിപ്പോര്‍ട്ട്, പ്രതിഷേധ ശൃംഖലയില്‍ 287 ...
മത്സ്യ മാംസാഹാരങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കേണ്ട വിശദീകരണവുമായി ലോക്ഭവന്‍
അന്‍പത്തി ഏഴു കേസ്സുകള്‍ രെജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ്, കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈ മാറി
ബന്ദി നീതി സമ്പ്രദായത്തിന്റെ ഇര, ജപ്പാനില്‍ 16 കാരിയുടെ മരണത്തിന് പിന്നാലെ നിയമപോരാട്ടവുമായി അമ്മ
ക്യാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ലെയോ പതിനാലാമന്‍ പാപ്പയെ നേരില്‍ കണ്ട് പ്രാര്‍ത്ഥനകള്‍ അറിയിച്ച് സിറോ ...
മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മായിന്‍ ഹാജിയുടെ വിവാദ ...
