GENERAL NEWS
രാജ്യത്ത് പുതിയ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും, സാധ്യത പഠനങ്ങള്‍ നടത്തി എന്‍.ടി.പി.സി
2026-10-08
രാജ്യത്ത് പുതുതായി ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള സാധ്യതപഠനങ്ങളും ചര്‍ച്ചകളും പുരോഗമിക്കുന്നു. പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസി പ്ലാനറ്റ് സ്ഥാപിക്കുന്നതിനായി മൂന്ന് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 2047ഓടെ രാജ്യത്ത് 30 ജിഗാവാട്ട് ആണവ വൈദ്യുതി ശേഷി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുകയാണ് എന്‍ടിപിസി നടപടി എന്നാണ് സൂചന .
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആണവ വൈദ്യുതി പദ്ധതികള്‍ വ്യാപിപ്പിക്കാനാണ് എന്‍ടിപിസിയുടെ നീക്കം. ആണവ വൈദ്യുതി പദ്ധതികള്‍ക്കായി മൂന്ന് സ്ഥലങ്ങളാണ് നിലവില്‍ എന്‍ടിപിസി പരിഗണിക്കുന്നത്. മധ്യപ്രദേശിലെ ബസായ്, ബിഹാറിലെ ബങ്ക, ഒഡിഷയിലെ നബരംഗ്പുര്‍ എന്നിവിടങ്ങളിലാണ് പദ്ധതിക്കായി സ്ഥലങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഓരോ സ്ഥലത്തും 2000 മുതല്‍ 4000 മെഗാവാട്ട് വരെ ശേഷിയുള്ള ആണവ വൈദ്യുതി പദ്ധതി സ്ഥാപിക്കാനാകുമെന്നാണ് വിലയിരുത്തല്‍ .
മൂന്ന് സ്ഥലങ്ങളിലുമായി ആറ് മുതല്‍ 12 ജിഗാവാട്ട് വരെ ആണവ വൈദ്യുതി ശേഷി കൂട്ടാനാണ് എന്‍ടിപിസിയുടെ ശ്രമം . ആണവ പദ്ധതികള്‍ക്കായി വിവിധ ആഗോള റിയാക്ടര്‍ നിര്‍മാതാക്കളുമായി എന്‍ടിപിസി ചര്‍ച്ചകള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫ്രാന്‍സിലെ ഇഡിഎഫ്, റഷ്യയിലെ റോസാറ്റം, അമേരിക്കയിലെ വെസ്റ്റിങ്ഹൗസ്, ഹോള്‍ടെക് തുടങ്ങിയ കമ്പനികളുമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. സാങ്കേതികവിദ്യ കൈമാറ്റവും ഇന്ധന ലഭ്യതയും ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം .
News
വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം ഇരട്ടിയാക്കി
എംഎല്‍എ സന്ദീപ് വാര്യരുടെ കാര്‍ അപകടത്തില്‍പ്പെട്ടു, മലപ്പുറം കോയിച്ചനയില്‍ ദേശീയപാത 66ല്‍ അപകടം, പുലര്‍ച്ചെ ...
ഫ്രാന്‍സില്‍ വിദ്യാര്‍ഥി സമരം രാഷ്ട്രീയ പ്രക്ഷോഭമായി മാറിയെന്ന് റിപ്പോര്‍ട്ട്, പ്രതിഷേധ ശൃംഖലയില്‍ 287 ...
മത്സ്യ മാംസാഹാരങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കേണ്ട വിശദീകരണവുമായി ലോക്ഭവന്‍
അന്‍പത്തി ഏഴു കേസ്സുകള്‍ രെജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ്, കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈ മാറി
ബന്ദി നീതി സമ്പ്രദായത്തിന്റെ ഇര, ജപ്പാനില്‍ 16 കാരിയുടെ മരണത്തിന് പിന്നാലെ നിയമപോരാട്ടവുമായി അമ്മ
ക്യാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ലെയോ പതിനാലാമന്‍ പാപ്പയെ നേരില്‍ കണ്ട് പ്രാര്‍ത്ഥനകള്‍ അറിയിച്ച് സിറോ ...
മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മായിന്‍ ഹാജിയുടെ വിവാദ ...
