GENERAL NEWS
നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം, അന്വേഷണ സംഘം മരിച്ചവരുടെ വീടുകളില്‍ എത്തും, പ്രതികള്‍ക്കെതിരായ കൂടുതല്‍ ദൃശ്യങ്ങള്‍ കണ്ടെടുത്തു
2026-10-21
നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ മരിച്ചവരുടെ വീടുകളില്‍ നേരിട്ടെത്തി അന്വേഷണ സംഘം മൊഴിയെടുക്കും.ഇന്ന് വയനാട് കല്‍പറ്റ മടക്കിമലയിലെ ദേവികയുടെ വീട്ടില്‍ സംഘം എത്തും.അതേസമയം, കേസിലെ പ്രതി സുഹൈല്‍ മിനി കൂപ്പര്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം നിര്‍ണായകമായ പുതിയ തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
നെടുമ്പാശേരി മിനി കൂപ്പര്‍ അപകട കേസില്‍ അന്വേഷണം ശക്തമാക്കി പോലീസ്. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ നേരിട്ടെത്തി അന്വേഷണ സംഘം മൊഴിയെടുക്കും. ഇന്ന് വയനാട്ടിലെ ദേവികയുടെ വീട്ടിലെത്തുന്ന സംഘം, തുടര്‍ന്ന് കര്‍ണാടക സുള്ള്യയിലുള്ള ഇജാസിന്റെ വീട്ടിലും പാലക്കാട് മണ്ണാര്‍ക്കാട്ടുള്ള ഗോപികയുടെ വീട്ടിലും സന്ദര്‍ശനം നടത്തും.കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച ദുരന്തം. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം ചായക്കടയില്‍ നിന്ന് ചായ കുടിച്ച് സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന ഇജാസ്, ഗോപിക, ദേവിക എന്നിവരുടെ വാഹനത്തിന് പിന്നില്‍ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ മൂവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.പ്രതി സുഹൈല്‍ മിനി കൂപ്പര്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം നിര്‍ണായകമായ തെളിവുകളാണ് പോലീസ് ശേഖരിച്ചിരിക്കുന്നത്. രക്തപരിശോധനയില്‍ പ്രതി സുഹൈല്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ സുഹൈലിനെ സഹയാത്രികര്‍ തടയാന്‍ ശ്രമിച്ചതുമില്ല.കേസില്‍ സുഹൈല്‍ സജീവ്, സഹയാത്രികരായ നിനവ്, ജോയല്‍, അമീര്‍ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ദൃക്സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും കേസില്‍ നിര്‍ണായകമാണ്. അപകടത്തിന്റെ വിവരങ്ങള്‍ അടങ്ങിയ ഇവന്റ് ഡാറ്റാ റെക്കോഡറിന്റെ ശാസ്ത്രീയ പരിശോധന ഇനിയും പൂര്‍ത്തിയായിട്ടില്ല. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരല്ലെന്ന വാദവും കോടതി കണക്കിലെടുത്തു.അതിനിടെ അപകടം നടന്ന വിമാനത്താവള റോഡില്‍ പൊലീസിന്റെ നേതൃത്വത്തില്‍ വിദഗ്ധ പരിശോധന നടന്നു. റോഡിന്റെ ഡിസൈനും നിര്‍മ്മാണവും അപകടത്തിന് കാരണമായോ എന്നാണ് പ്രധാനമായും പരിശോധിച്ചത്. മോട്ടോര്‍ വാഹനവകുപ്പും സിയാലും പൊതുമരാമത്ത് വകുപ്പും പരിശോധനയില്‍ പങ്കെടുത്തു. റോഡില്‍ വേഗത നിയന്ത്രണത്തിന് കര്‍ശന ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും രാത്രിയിലും വാഹന നമ്പര്‍ വ്യക്തമായി പതിയുന്ന ക്യാമറകള്‍ സ്ഥാപിക്കണമെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് സിയാലിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
News
അബോര്‍ഷന്‍ ക്ലിനിക്കിന് മുന്നില്‍ ബിഷപ്പ് ഏള്‍ ഫെര്‍ണാണ്ടസിന്റെ പ്രാര്‍ത്ഥനാ സമരം, ഫ്രാങ്ക്‌ലിന്‍ ...
വി. കാര്‍ലോ അക്വിറ്റീസിന്റെ തിരുനാളില്‍ 273 കുഞ്ഞു പ്രസുദേന്തിമാര്‍ , കലൂര്‍-കതൃക്കടവ് സെന്റ് ഫ്രാന്‍സിസ് ...
അശുതോഷിന്റെയും സൗരവിന്റെയും ജാമ്യഹര്‍ജി ഇന്ന് പരിഗണിച്ചേക്കും, സിജെപി നേതാക്കളെ മജിസ്ട്രേറ്റിന് മുമ്പാകെ ...
ആഗോളതാപനം അതിവേഗം, ആമസോണ്‍ മഴക്കാടുകളും പവിഴപ്പുറ്റുകളും ഗുരുതര ഭീഷണിയില്‍, മുന്നറിയിപ്പുമായി ശാസ്ത്രലോകം
സാധാരണ ഉഷ്ണതരംഗങ്ങളല്ല, ഭൂഖണ്ഡങ്ങളിലാകെ വ്യാപിക്കുന്ന ഭീമന്‍ ഹീറ്റ് സ്റ്റോമുകള്‍, ആഗോളതാപനത്തിന്റെ പുതിയ ...
ഇന്ത്യയും അമേരിക്കയും കരാറിനടുത്തെത്തിയെന്ന് ട്രംപ്, മുന്‍കാല കരാറുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും ...
മാലിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണം, കിഴക്കന്‍ മേഖലയില്‍ കുറഞ്ഞത് 48 സാധാരണക്കാര്‍ കൊല്ലപ്പെട്ടു
ഇന്ത്യഅമേരിക്ക വ്യാപാരബന്ധത്തില്‍ നിര്‍ണായക ദിനം മാര്‍ക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും
