GENERAL NEWS

അശുതോഷിന്റെയും സൗരവിന്റെയും ജാമ്യഹര്‍ജി ഇന്ന് പരിഗണിച്ചേക്കും, സിജെപി നേതാക്കളെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും

2026-10-21

ദില്ലിയിലെ ജന്തര്‍മന്തറില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ അറസ്റ്റിലായ സിജെപി നേതാക്കളുടെ ജാമ്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ആശുതോഷ് റാംഗ, സൗരവ് ദാസ് എന്നിവരുടെ ജാമ്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ ഇരുവരെയും ഇന്ന് ഡല്‍ഹി സ്പെഷല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ പ്രതിഷേധിച്ച സിജെപി നേതാക്കളുടെ ജാമ്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. കസ്റ്റഡി കാലാവധി തീരുന്നതിനാല്‍ ആശുതോഷ് രങ്ക, സൗരവ് ദാസ് എന്നീ സിജെപി നേതാക്കളെ ഇന്ന് ഡല്‍ഹി സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.രണ്ട് ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടിയ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നടപടിക്കെതിരെയാണ് സിജെപി ഹൈക്കോടതിയെ സമീപിച്ചത്. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷമാണ് ഇരുവരെയും മന്ദിര്‍ മാര്‍ഗിലെ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. മൂന്നര മണിക്കൂറോളം നീണ്ട നടപടികള്‍ക്കൊടുവിലാണ് കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടിനല്‍കിയത്. മജിസ്ട്രേറ്റിന്റെ ഈ നടപടി നിയമവ്യവസ്ഥയുടെ ദുരുപയോഗമാണെന്ന് സിജെപി നിയമവിഭാഗം മേധാവി രത്ന സിംഗ് ആരോപിച്ചു.അതിനിടെ, ജന്തര്‍ മന്തര്‍ പ്രതിഷേധത്തില്‍ നേതാക്കള്‍ക്ക് ജാമ്യം നിഷേധിച്ചതിനൊപ്പം ക്രൈംബ്രാഞ്ച് അന്വേഷണം കൂടി പ്രഖ്യാപിച്ചതോടെ, പ്രതിഷേധത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങുന്നതായി സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ വ്യക്തമാക്കി. ഉത്സവകാലത്ത് പ്രതിഷേധ രംഗത്തുള്ളവര്‍ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടത്. ഒരു വര്‍ഷത്തേക്ക് പൊതു സമാധാനത്തെ ബാധിക്കുന്ന ഒരു പ്രവര്‍ത്തിയിലും ഇടപെടാന്‍ പാടില്ലെന്ന പീസ് ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ദീപ്കെയെ നേരത്തെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നത്.






News

അബോര്‍ഷന്‍ ക്ലിനിക്കിന് മുന്നില്‍ ബിഷപ്പ് ഏള്‍ ഫെര്‍ണാണ്ടസിന്റെ പ്രാര്‍ത്ഥനാ സമരം, ഫ്രാങ്ക്‌ലിന്‍ ...

വി. കാര്‍ലോ അക്വിറ്റീസിന്റെ തിരുനാളില്‍ 273 കുഞ്ഞു പ്രസുദേന്തിമാര്‍ , കലൂര്‍-കതൃക്കടവ് സെന്റ് ഫ്രാന്‍സിസ് ...

ആഗോളതാപനം അതിവേഗം, ആമസോണ്‍ മഴക്കാടുകളും പവിഴപ്പുറ്റുകളും ഗുരുതര ഭീഷണിയില്‍, മുന്നറിയിപ്പുമായി ശാസ്ത്രലോകം

സാധാരണ ഉഷ്ണതരംഗങ്ങളല്ല, ഭൂഖണ്ഡങ്ങളിലാകെ വ്യാപിക്കുന്ന ഭീമന്‍ ഹീറ്റ് സ്റ്റോമുകള്‍, ആഗോളതാപനത്തിന്റെ പുതിയ ...

ഇന്ത്യയും അമേരിക്കയും കരാറിനടുത്തെത്തിയെന്ന് ട്രംപ്, മുന്‍കാല കരാറുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും ...

മാലിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണം, കിഴക്കന്‍ മേഖലയില്‍ കുറഞ്ഞത് 48 സാധാരണക്കാര്‍ കൊല്ലപ്പെട്ടു

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം, അന്വേഷണ സംഘം മരിച്ചവരുടെ വീടുകളില്‍ എത്തും, പ്രതികള്‍ക്കെതിരായ കൂടുതല്‍ ...

ഇന്ത്യഅമേരിക്ക വ്യാപാരബന്ധത്തില്‍ നിര്‍ണായക ദിനം മാര്‍ക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും

VIDEO NEWS

ഭൂമിയെ വിഴുങ്ങുന്ന ഹീറ്റ് സ്റ്റോമുകൾ! 60 വർഷത്തിനിടെ എന്താണ് സംഭവിച്ചത്?

ശസ്ത്രക്രിയയ്ക്കു ശേഷമുള്ള പൊതുകൂടിക്കാഴ്ചയിൽ പാപ്പയ്‌ക്കൊപ്പം സീറോമലബാർ സഭാതലവനും പിതാക്കന്മാരും

സിഎംആര്‍എല്‍-എക്സാലോജിക് കേസ് പിണറായി വിജയന് ആശ്വാസം, കാത്തിരിക്കാന്‍ ഇഡി | VAIKKUNERAM VARTHA NERAM

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU