GENERAL NEWS

ഇന്ത്യയും അമേരിക്കയും കരാറിനടുത്തെത്തിയെന്ന് ട്രംപ്, മുന്‍കാല കരാറുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ കരാറെന്നും ട്രംപ്

2026-10-21

ഇന്ത്യ യുഎസ് വ്യാപാര കരാര്‍ അന്തിമമാക്കാന്‍ ചര്‍ച്ചകള്‍ സജീവമാക്കി അമേരിക്ക. ഇന്ത്യയും അമേരിക്കയും കരാറിനടുത്തെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മുന്‍കാല കരാറുകളില്‍നിന്ന് വ്യത്യസ്തമായിരിക്കും പുതിയ കരാറെന്നും ട്രംപ് സൂചിപ്പിച്ചു. അതേസമയം, മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും കരാര്‍ അന്തിമമാക്കുന്നതില്‍ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി.

ഒരു വര്‍ഷത്തിലേറെയായി തുടരുന്ന ഇന്ത്യയുഎസ് വ്യാപാര ചര്‍ച്ചകള്‍ക്ക് വേഗം പകരുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. 

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ നിര്‍ണായക പുരോഗതിയുണ്ടാകുമെന്ന സൂചനയാണ് ട്രംപിന്റെ പുതിയ പ്രസ്താവന. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് ഇന്ത്യയുമായി കരാറിലെത്താന്‍ ഇരുരാജ്യങ്ങളും അടുത്തെത്തിയതായി ട്രംപ് പറഞ്ഞത്.പുതിയ കരാര്‍ അമേരിക്ക മുന്‍കാലങ്ങളില്‍ ഒപ്പുവെച്ച വ്യാപാര കരാറുകളില്‍നിന്ന് ഏറെ വ്യത്യസ്തമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ കരാറിന്റെ വ്യവസ്ഥകളെക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കിയില്ല. അതേസമയം, മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും കരാര്‍ അന്തിമമാക്കുന്നതില്‍ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി.അമേരിക്കന്‍ ഊര്‍ജസ്രോതസ്സുകളുടെ ഇറക്കുമതി വര്‍ധിപ്പിക്കണമെന്നും അമേരിക്കന്‍ സാങ്കേതികവിദ്യകളും സംവിധാനങ്ങളും കൂടുതല്‍ വാങ്ങണമെന്നും റൂബിയോ ഇന്ത്യയോട് ആവശ്യപ്പെട്ടു.കരാര്‍ അന്തിമമാക്കാന്‍ ഇനി ചുരുക്കം ചില വിഷയങ്ങള്‍ മാത്രമാണ് പരിഹരിക്കാനുള്ളതെന്നും അവ ഉടന്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും റൂബിയോ പറഞ്ഞു. ഇന്ത്യയുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയും തീരുവകളും പ്രധാന വിഷയങ്ങളായി തുടരുകയാണ്. അതേസമയം കുടിയേറ്റം, എച്ച്-1ബി  വിസയുമായി ബന്ധപ്പെട്ട ഭരണപരമായ വിഷയങ്ങള്‍ എന്നിവയില്‍ ഇന്ത്യയ്ക്കുള്ള ആശങ്കകളും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കള്‍ റൂബിയോയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.ഇന്ത്യയും അമേരിക്കയും ഈ വര്‍ഷം ഫെബ്രുവരിയില്‍ വ്യാപാര കരാറിന്റെ ആദ്യഘട്ടത്തിനുള്ള ചട്ടക്കൂട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അമേരിക്കയുടെ തീരുവ നയങ്ങളിലെ മാറ്റങ്ങളും വിപണിയിലെ പ്രവേശനവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

കരാറിന്റെ ആദ്യഘട്ടവുമായി ബന്ധപ്പെട്ട നിയമപരമായ രേഖകള്‍ തയ്യാറാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും അന്തിമ കരാര്‍ ഒപ്പിടുന്ന തീയതിയും തീരുവകളുടെ കൃത്യമായ വ്യവസ്ഥകളും സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.




News

അബോര്‍ഷന്‍ ക്ലിനിക്കിന് മുന്നില്‍ ബിഷപ്പ് ഏള്‍ ഫെര്‍ണാണ്ടസിന്റെ പ്രാര്‍ത്ഥനാ സമരം, ഫ്രാങ്ക്‌ലിന്‍ ...

വി. കാര്‍ലോ അക്വിറ്റീസിന്റെ തിരുനാളില്‍ 273 കുഞ്ഞു പ്രസുദേന്തിമാര്‍ , കലൂര്‍-കതൃക്കടവ് സെന്റ് ഫ്രാന്‍സിസ് ...

അശുതോഷിന്റെയും സൗരവിന്റെയും ജാമ്യഹര്‍ജി ഇന്ന് പരിഗണിച്ചേക്കും, സിജെപി നേതാക്കളെ മജിസ്ട്രേറ്റിന് മുമ്പാകെ ...

ആഗോളതാപനം അതിവേഗം, ആമസോണ്‍ മഴക്കാടുകളും പവിഴപ്പുറ്റുകളും ഗുരുതര ഭീഷണിയില്‍, മുന്നറിയിപ്പുമായി ശാസ്ത്രലോകം

സാധാരണ ഉഷ്ണതരംഗങ്ങളല്ല, ഭൂഖണ്ഡങ്ങളിലാകെ വ്യാപിക്കുന്ന ഭീമന്‍ ഹീറ്റ് സ്റ്റോമുകള്‍, ആഗോളതാപനത്തിന്റെ പുതിയ ...

മാലിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണം, കിഴക്കന്‍ മേഖലയില്‍ കുറഞ്ഞത് 48 സാധാരണക്കാര്‍ കൊല്ലപ്പെട്ടു

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം, അന്വേഷണ സംഘം മരിച്ചവരുടെ വീടുകളില്‍ എത്തും, പ്രതികള്‍ക്കെതിരായ കൂടുതല്‍ ...

ഇന്ത്യഅമേരിക്ക വ്യാപാരബന്ധത്തില്‍ നിര്‍ണായക ദിനം മാര്‍ക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും

VIDEO NEWS

ഭൂമിയെ വിഴുങ്ങുന്ന ഹീറ്റ് സ്റ്റോമുകൾ! 60 വർഷത്തിനിടെ എന്താണ് സംഭവിച്ചത്?

ശസ്ത്രക്രിയയ്ക്കു ശേഷമുള്ള പൊതുകൂടിക്കാഴ്ചയിൽ പാപ്പയ്‌ക്കൊപ്പം സീറോമലബാർ സഭാതലവനും പിതാക്കന്മാരും

സിഎംആര്‍എല്‍-എക്സാലോജിക് കേസ് പിണറായി വിജയന് ആശ്വാസം, കാത്തിരിക്കാന്‍ ഇഡി | VAIKKUNERAM VARTHA NERAM

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU