GENERAL NEWS

സാധാരണ ഉഷ്ണതരംഗങ്ങളല്ല, ഭൂഖണ്ഡങ്ങളിലാകെ വ്യാപിക്കുന്ന ഭീമന്‍ ഹീറ്റ് സ്റ്റോമുകള്‍, ആഗോളതാപനത്തിന്റെ പുതിയ ഭീഷണി വെളിപ്പെടുത്തി പഠനം

2026-10-21

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ ഉഷ്ണതരംഗങ്ങള്‍ വ്യാപകമാകുന്നതായി പുതിയ പഠനം. ഒരേസമയം വിശാലമായ ഭൂപ്രദേശങ്ങളെ ബാധിക്കുന്ന അസാധാരണ താപപ്രതിഭാസങ്ങള്‍ മനുഷ്യജീവിതത്തിനും ഭക്ഷ്യസുരക്ഷയ്ക്കും ഗുരുതര ഭീഷണിയുയര്‍ത്തുകയാണ്. പതിറ്റാണ്ടുകളിലെ കാലാവസ്ഥാ വിവരങ്ങള്‍ വിശകലനം ചെയ്ത് റോയിട്ടേഴ്‌സ് പുറത്തുവിട്ട പ്രത്യേക റിപ്പോര്‍ട്ടിലാണ് ഹീറ്റ് സ്റ്റോമുകള്‍ എന്നറിയപ്പെടുന്ന ഭീമന്‍ ഉഷ്ണതരംഗങ്ങളുടെ അപകടസാധ്യത വിശദീകരിക്കുന്നത്.

ഭൂമിയെ വിഴുങ്ങുന്ന ഭീമന്‍ ഉഷ്ണതരംഗങ്ങള്‍. ദിവസങ്ങളോ ആഴ്ചകളോ മാത്രമല്ല, മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന അത്യുഷ്ണ പ്രതിഭാസങ്ങള്‍. ആഗോളതാപനത്തിന്റെ ഭീതിജനകമായ പുതിയ ചിത്രം വെളിപ്പെടുത്തുകയാണ് റോയിട്ടേഴ്‌സിന്റെ പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട്.

1960 മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രേഖപ്പെടുത്തിയ ഓരോ മണിക്കൂറിലെയും താപനില വിവരങ്ങള്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇരുപതിലധികം കാലാവസ്ഥാ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പഠനത്തില്‍ അസാധാരണമായ വലുപ്പത്തില്‍ വ്യാപിക്കുന്ന ഉഷ്ണതരംഗങ്ങളെ ഹീറ്റ് സ്റ്റോമുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.

ഭൂമിയുടെ ഉപരിതലത്തിന്റെ കുറഞ്ഞത് ഒരു ശതമാനമെങ്കിലും ഒരേസമയം ബാധിക്കുന്ന അതിവിശാലമായ ഉഷ്ണതരംഗങ്ങളെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് 

1960-കളില്‍ പ്രതിവര്‍ഷം ശരാശരി അഞ്ച് ഹീറ്റ് സ്റ്റോമുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഈ ദശകത്തില്‍ അത് 102 ആയി ഉയര്‍ന്നു. ഏകദേശം ഇരുപത് മടങ്ങ് വര്‍ധന.

വെറ എന്ന പേരില്‍ റോയിട്ടേഴ്‌സ് തിരിച്ചറിഞ്ഞ ഭീമന്‍ ഉഷ്ണതരംഗം 367 ദിവസം നീണ്ടുനിന്നു. അതിന്റെ സഞ്ചാരത്തിനിടയില്‍ ഭൂമിയുടെ ഏകദേശം 85 ശതമാനം പ്രദേശങ്ങളെയും അത് ബാധിച്ചു.

യൂറോപ്പില്‍ അതിശക്തമായ ചൂടില്‍ ആയിരക്കണക്കിന് അധിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഫിലിപ്പീന്‍സില്‍ കടുത്ത ചൂട് വിദ്യാര്‍ഥികളുടെ ആരോഗ്യത്തെ ബാധിച്ചു. ഐവറി കോസ്റ്റില്‍ കാര്‍ഷികവിളകള്‍ നശിച്ചു. ബ്രസീലില്‍ അസാധാരണമായ ചൂടിനൊപ്പം ഡോള്‍ഫിനുകളുടെ കൂട്ടമരണവും സംഭവിച്ചു.

ആഗോളതാപനവും അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ വര്‍ധനയും ഇത്തരം ഉഷ്ണതരംഗങ്ങളുടെ വ്യാപനത്തിന് പ്രധാന കാരണങ്ങളാണ്. എല്‍നിനോ പ്രതിഭാസവും ചില ഘട്ടങ്ങളില്‍ ചൂടിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു.

കഴിഞ്ഞ പതിനെട്ട് വര്‍ഷത്തിലേറെയായി ഭൂമിയില്‍ എവിടെയെങ്കിലും ഒരു ഹീറ്റ് സ്റ്റോമെങ്കിലും തുടര്‍ച്ചയായി സജീവമായിരുന്നുവെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്.

അതിശക്തമായ ചൂട് മനുഷ്യാരോഗ്യത്തെ മാത്രമല്ല, ഭക്ഷ്യോല്‍പ്പാദനം, ജലലഭ്യത, സമ്പദ്വ്യവസ്ഥ, ജൈവവൈവിധ്യം എന്നിവയെയും ഗുരുതരമായി ബാധിക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനം ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ഒരു ദുരന്തം മാത്രമല്ല, ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ ഇതിനകം അനുഭവപ്പെടുന്ന യാഥാര്‍ഥ്യമാണെന്ന മുന്നറിയിപ്പാണ് റോയിട്ടേഴ്‌സിന്റെ അന്വേഷണം നല്‍കുന്നത്.





News

അബോര്‍ഷന്‍ ക്ലിനിക്കിന് മുന്നില്‍ ബിഷപ്പ് ഏള്‍ ഫെര്‍ണാണ്ടസിന്റെ പ്രാര്‍ത്ഥനാ സമരം, ഫ്രാങ്ക്‌ലിന്‍ ...

വി. കാര്‍ലോ അക്വിറ്റീസിന്റെ തിരുനാളില്‍ 273 കുഞ്ഞു പ്രസുദേന്തിമാര്‍ , കലൂര്‍-കതൃക്കടവ് സെന്റ് ഫ്രാന്‍സിസ് ...

അശുതോഷിന്റെയും സൗരവിന്റെയും ജാമ്യഹര്‍ജി ഇന്ന് പരിഗണിച്ചേക്കും, സിജെപി നേതാക്കളെ മജിസ്ട്രേറ്റിന് മുമ്പാകെ ...

ആഗോളതാപനം അതിവേഗം, ആമസോണ്‍ മഴക്കാടുകളും പവിഴപ്പുറ്റുകളും ഗുരുതര ഭീഷണിയില്‍, മുന്നറിയിപ്പുമായി ശാസ്ത്രലോകം

ഇന്ത്യയും അമേരിക്കയും കരാറിനടുത്തെത്തിയെന്ന് ട്രംപ്, മുന്‍കാല കരാറുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും ...

മാലിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണം, കിഴക്കന്‍ മേഖലയില്‍ കുറഞ്ഞത് 48 സാധാരണക്കാര്‍ കൊല്ലപ്പെട്ടു

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം, അന്വേഷണ സംഘം മരിച്ചവരുടെ വീടുകളില്‍ എത്തും, പ്രതികള്‍ക്കെതിരായ കൂടുതല്‍ ...

ഇന്ത്യഅമേരിക്ക വ്യാപാരബന്ധത്തില്‍ നിര്‍ണായക ദിനം മാര്‍ക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും

VIDEO NEWS

ഭൂമിയെ വിഴുങ്ങുന്ന ഹീറ്റ് സ്റ്റോമുകൾ! 60 വർഷത്തിനിടെ എന്താണ് സംഭവിച്ചത്?

ശസ്ത്രക്രിയയ്ക്കു ശേഷമുള്ള പൊതുകൂടിക്കാഴ്ചയിൽ പാപ്പയ്‌ക്കൊപ്പം സീറോമലബാർ സഭാതലവനും പിതാക്കന്മാരും

സിഎംആര്‍എല്‍-എക്സാലോജിക് കേസ് പിണറായി വിജയന് ആശ്വാസം, കാത്തിരിക്കാന്‍ ഇഡി | VAIKKUNERAM VARTHA NERAM

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU