CHURCH NEWS
അര്‍ണബ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു, ആന്ധ്രപ്രദേശിലും ഒഡീഷയിലും ജാഗ്രതാ നിര്‍ദേശം
2026-10-27
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അര്‍ണബ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതോടെ ആന്ധ്രപ്രദേശിലും ഒഡീഷയിലും ജാഗ്രതാ നിര്‍ദേശം. മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയും ഉയര്‍ന്നേക്കാം.
അര്‍ണബ് ചുഴലിക്കാറ്റ് ഒക്ടോബര്‍ 28-ന് രാവിലെ ബാപട്ലക്കും വിശാഖപട്ടണത്തിനും ഇടയില്‍ യാനം തീരത്തിന് സമീപം കര തൊടുമെന്നാണ് പ്രവചനം. തീരദേശ മേഖലകളില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ അധികൃതര്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രപ്രദേശിലെ 20 ജില്ലകളിലായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 27 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒഡീഷയിലും മുന്‍കരുതല്‍ നടപടികള്‍ ശക്തമാണ്. അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒക്ടോബര്‍ 27, 28 തീയതികളില്‍ സര്‍വീസ് നടത്തേണ്ടിയിരുന്ന 53 ട്രെയിനുകള്‍ റദ്ദാക്കി.
News
സഭയുടെ ചരിത്രപാരമ്പര്യം യുവതലമുറയെ ബോധ്യപ്പെടുത്തണം, നെയ്യാറ്റിന്‍കര രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. ഡി. ...
പത്തനംതിട്ട ഭദ്രാസനത്തിന്റെ ഉപവി നീതി വര്‍ഷം , കാരുണ്യ ശുശ്രൂഷകളുടെ ഡോക്യുമെന്ററി പ്രകാശനം ചെയ്തു
പ്രിയദര്‍ശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസുടമകള്‍ , സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം, ...
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു
ജഡ്ജിയുടെ മകനല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെയെന്ന് മന്ത്രി രമേശ് ചെന്നിത്തല
അമേരിക്കയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എഐ ചാറ്റ്‌ബോട്ടുകളും , സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായ ...
രാഷ്ട്രീയ കൊടുങ്കാറ്റ് ഇസ്രായേല്‍-അമേരിക്കന്‍ തിരഞ്ഞെടുപ്പുകള്‍ ലോക ക്രമത്തെ മാറ്റിമറിക്കുമോ ?
സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി മിസൈല്‍, ഡ്രോണ്‍ ആക്രമണം പ്രതിരോധിച്ച് സഖ്യസേന മൂന്ന് ബാലിസ്റ്റിക് ...
