GENERAL NEWS

പ്രിയദര്‍ശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസുടമകള്‍ , സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം, സ്വകാര്യബസ് വ്യവസായം പ്രതിസന്ധിയിലെന്ന് ഉടമകള്‍

2026-10-27

പ്രിയദര്‍ശിനി പദ്ധതി മൂലം ഉപജീവനമാര്‍ഗ്ഗം അടഞ്ഞെന്ന പരാതിയുമായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. പദ്ധതി നടപ്പിലാക്കിയതിലൂടെ തങ്ങളുടെ ഉപജീവനമാര്‍ഗ്ഗം പൂര്‍ണ്ണമായും തടസ്സപ്പെട്ടു എന്നാണ് സ്വകാര്യ ബസ് ഉടമകളുടെയും ജീവനക്കാരുടെയും പ്രധാന പരാതി.

മിനിമം ബസ് ചാര്‍ജ് 20 രൂപയായി വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് ഉയര്‍ത്തുക, പ്രിയദര്‍ശിനി പദ്ധതി മൂലം ദുരിതത്തിലായ ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സ്വകാര്യ ബസുടമകളുടെ പ്രതിഷേധം.പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയ റൂട്ടുകളില്‍ ഡീസല്‍ ചെലവിനും ജീവനക്കാരുടെ വേതനത്തിനുമുള്ള തുക പോലും ലഭിക്കുന്നില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. സര്‍വീസുകള്‍ തുടരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും അനുകൂല നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നാണ് പ്രതിഷേധം ശക്തമാക്കിയത്.നേരത്തെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയ സമരക്കാര്‍, ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. നിരാഹാര സമരത്തിലൂടെയും പരിഹാരമായില്ലെങ്കില്‍, നവംബര്‍ ആദ്യവാരം മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് ആരംഭിക്കുമെന്നും ബസുടമകള്‍ മുന്നറിയിപ്പ് നല്‍കി.









News

സഭയുടെ ചരിത്രപാരമ്പര്യം യുവതലമുറയെ ബോധ്യപ്പെടുത്തണം, നെയ്യാറ്റിന്‍കര രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. ഡി. ...

പത്തനംതിട്ട ഭദ്രാസനത്തിന്റെ ഉപവി നീതി വര്‍ഷം , കാരുണ്യ ശുശ്രൂഷകളുടെ ഡോക്യുമെന്ററി പ്രകാശനം ചെയ്തു

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു

ജഡ്ജിയുടെ മകനല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെയെന്ന് മന്ത്രി രമേശ് ചെന്നിത്തല

അമേരിക്കയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എഐ ചാറ്റ്‌ബോട്ടുകളും , സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായ ...

രാഷ്ട്രീയ കൊടുങ്കാറ്റ് ഇസ്രായേല്‍-അമേരിക്കന്‍ തിരഞ്ഞെടുപ്പുകള്‍ ലോക ക്രമത്തെ മാറ്റിമറിക്കുമോ ?

സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി മിസൈല്‍, ഡ്രോണ്‍ ആക്രമണം പ്രതിരോധിച്ച് സഖ്യസേന മൂന്ന് ബാലിസ്റ്റിക് ...

വൈദേകം റിസോര്‍ട്ടിലെ സാമ്പത്തിക നിക്ഷേപങ്ങലെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ , ഉന്നയിച്ച ആരോപണങ്ങളില്‍ ...

VIDEO NEWS

കൊല്ലപ്പെടുന്ന ക്രൈസ്തവരുടെ സംഖ്യ എന്തേ വാർത്തയാകുന്നില്ല? ഇവരുടെ രക്തത്തിനും നിറം ചുവപ്പാണ്

നാളെ ഇസ്രായേലിൽ തെരെഞ്ഞെടുപ്പ്.നെതന്യാഹുവിന് വോട്ട് ചെയ്യണമെന്ന് ട്രംപിന്റെ ആഹ്വാനം.

​ജറുസലേമിൽ രഹസ്യ ഭൂഗർഭ തുരങ്കം ; 36 പേർ പിടിയിൽ

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU