GENERAL NEWS

പത്തനംതിട്ട ഭദ്രാസനത്തിന്റെ ഉപവി നീതി വര്‍ഷം , കാരുണ്യ ശുശ്രൂഷകളുടെ ഡോക്യുമെന്ററി പ്രകാശനം ചെയ്തു

2026-10-27

പത്തനംതിട്ട ഭദ്രാസനത്തിന്റെ ഉപവിനീതി വര്‍ഷത്തില്‍  കാരുണ്യ ശുശ്രൂഷകളുടെ ഡോക്യുമെന്ററി പ്രകാശനം ചെയ്തു. 'കാരുണ്യത്തിന്റെ നേര്‍ക്കാഴ്ചകള്‍  ഉപവിനീതി വര്‍ഷത്തിന്റെ സാക്ഷ്യങ്ങള്‍' എന്ന ഡോക്യുമെന്ററിയുടെ പ്രകാശനകര്‍മം  ഭദ്രാസനാധ്യക്ഷന്‍ അഭിവന്ദ്യ സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത  നിര്‍വഹിച്ചു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഉപവിനീതി വര്‍ഷാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ഭദ്രാസനത്തിലെ കാരുണ്യ ശുശ്രൂഷകളെ പരിചയപ്പെടുത്തുന്ന 'കാരുണ്യത്തിന്റെ നേര്‍ക്കാഴ്ചകള്‍  ഉപവിനീതി വര്‍ഷത്തിന്റെ സാക്ഷ്യങ്ങള്‍' എന്ന ഡോക്യുമെന്ററി പ്രകാശനം ചെയ്തു. 2026 ഒക്ടോബര്‍ 25ന് പത്തനംതിട്ട ഭദ്രാസന ജപമാല റാലിയുടെ ആരംഭത്തില്‍ ഭദ്രാസനാധ്യക്ഷന്‍ അഭിവന്ദ്യ സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത പ്രകാശനകര്‍മം നിര്‍വഹിച്ചു.

ധന്യന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷങ്ങളിലേക്കുള്ള ആത്മീയ ഒരുക്കമായി 2026 സെപ്റ്റംബര്‍ 20 മുതല്‍ 2027 സെപ്റ്റംബര്‍ 19 വരെ സഭ ഉപവിനീതി വര്‍ഷമായി ആചരിക്കുകയാണ്. നല്ല സമരിയാക്കാരന്റെ ഉപമയെ ആസ്പദമാക്കി 'നീയും പോയി അതുപോലെ ചെയ്യുക' എന്ന തിരുവചനമാണ് ഈ വര്‍ഷത്തിന്റെ ആപ്തവാക്യം.

സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, രോഗികള്‍, ആശ്രയമില്ലാത്തവര്‍ എന്നിവരിലേക്ക് കരുതലും സാന്ത്വനവും എത്തിക്കുന്ന പത്തനംതിട്ട ഭദ്രാസനത്തിന്റെ കാരുണ്യപ്രവര്‍ത്തനങ്ങളാണ് ഡോക്യുമെന്ററിയുടെ പ്രമേയം. ഭദ്രാസനത്തിന്റെ മൂന്ന് ഉപവി സ്ഥാപനങ്ങള്‍, ബഥനി സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിലുള്ള മൂന്ന് കാരുണ്യഭവനങ്ങള്‍, ഭദ്രാസനത്തിന്റെ പുതിയ സംരംഭമായ 'സാന്തോം മൊബൈല്‍ പാലിയേറ്റീവ് കെയര്‍' എന്നിവയുടെ സേവനപ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്ററിയിലൂടെ പരിചയപ്പെടുത്തുന്നു.

ഭദ്രാസനത്തിലെ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് കാരുണ്യശുശ്രൂഷകളെക്കുറിച്ച് വിശ്വാസികള്‍ക്ക് അവബോധം നല്‍കാനും, ഓരോ വിശ്വാസിയെയും ഉപവിനീതി വര്‍ഷത്തിന്റെ കാരുണ്യദൗത്യത്തില്‍ പങ്കാളികളാക്കാനുമാണ് ലക്ഷ്യമിടുന്നത്.

വാക്കുകളിലല്ല, പ്രവൃത്തികളിലൂടെ ക്രിസ്തുവിന്റെ സ്‌നേഹം പകരുന്നതിനും അശരണരുടെ കണ്ണീരൊപ്പുന്നതിനുമുള്ള ആഹ്വാനമാണ് ഈ ഡോക്യുമെന്ററി മുന്നോട്ടുവയ്ക്കുന്നത്.







News

സഭയുടെ ചരിത്രപാരമ്പര്യം യുവതലമുറയെ ബോധ്യപ്പെടുത്തണം, നെയ്യാറ്റിന്‍കര രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. ഡി. ...

പ്രിയദര്‍ശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസുടമകള്‍ , സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം, ...

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു

ജഡ്ജിയുടെ മകനല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെയെന്ന് മന്ത്രി രമേശ് ചെന്നിത്തല

അമേരിക്കയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എഐ ചാറ്റ്‌ബോട്ടുകളും , സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായ ...

രാഷ്ട്രീയ കൊടുങ്കാറ്റ് ഇസ്രായേല്‍-അമേരിക്കന്‍ തിരഞ്ഞെടുപ്പുകള്‍ ലോക ക്രമത്തെ മാറ്റിമറിക്കുമോ ?

സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി മിസൈല്‍, ഡ്രോണ്‍ ആക്രമണം പ്രതിരോധിച്ച് സഖ്യസേന മൂന്ന് ബാലിസ്റ്റിക് ...

വൈദേകം റിസോര്‍ട്ടിലെ സാമ്പത്തിക നിക്ഷേപങ്ങലെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ , ഉന്നയിച്ച ആരോപണങ്ങളില്‍ ...

VIDEO NEWS

കൊല്ലപ്പെടുന്ന ക്രൈസ്തവരുടെ സംഖ്യ എന്തേ വാർത്തയാകുന്നില്ല? ഇവരുടെ രക്തത്തിനും നിറം ചുവപ്പാണ്

നാളെ ഇസ്രായേലിൽ തെരെഞ്ഞെടുപ്പ്.നെതന്യാഹുവിന് വോട്ട് ചെയ്യണമെന്ന് ട്രംപിന്റെ ആഹ്വാനം.

​ജറുസലേമിൽ രഹസ്യ ഭൂഗർഭ തുരങ്കം ; 36 പേർ പിടിയിൽ

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU