CHURCH NEWS
സഭയുടെ ചരിത്രപാരമ്പര്യം യുവതലമുറയെ ബോധ്യപ്പെടുത്തണം, നെയ്യാറ്റിന്‍കര രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. ഡി. സെല്‍വരാജ്കെഎല്‍സിഎച്ച്എ നെയ്യാറ്റിന്‍കര രൂപതാ യൂണിറ്റ് രൂപീകരണയോഗം
2026-10-27
സഭയുടെ ചരിത്രപാരമ്പര്യം യുവതലമുറയെ ബോധ്യപ്പെടുത്തണമെന്ന് നെയ്യാറ്റിന്‍കര രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. ഡി. സെല്‍വരാജ്. സമൂഹത്തിന്റെ അധ്വാനവും ത്യാഗങ്ങളും വിസ്മൃതിയിലായിപ്പോയ ചരിത്രപരമായ ഈ അനീതി തിരുത്തപ്പെടണമെന്നും ആവശ്യപ്പെട്ടു. കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍ നെയ്യാറ്റിന്‍കര രൂപതാ യൂണിറ്റ് രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്.
കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് തിരുസഭ നല്‍കിയ സംഭാവനകളും ത്യാഗങ്ങളും യുവതലമുറയ്ക്ക് പരിചയപ്പെടുത്തണമെന്ന് നെയ്യാറ്റിന്‍കര രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. ഡി. സെല്‍വരാജ് പറഞ്ഞു. വിദ്യാലയങ്ങളും ആശുപത്രികളും സ്ഥാപിച്ചും വിവിധ സാമൂഹിക സേവനങ്ങള്‍ ഏറ്റെടുത്തും കേരളത്തിന്റെ പുരോഗതിയില്‍ ലത്തീന്‍ സഭ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍, ഇത്രയേറെ സംഭാവനകള്‍ നല്‍കിയ ലത്തീന്‍ സമൂഹത്തിന്റെ ചരിത്രം അര്‍ഹിക്കുന്ന രീതിയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നത് വസ്തുതയാണ്. സമൂഹത്തിന്റെ അധ്വാനവും ത്യാഗങ്ങളും വിസ്മൃതിയിലായിപ്പോയ ചരിത്രപരമായ ഈ അനീതി തിരുത്തപ്പെടണമെന്നും ആവശ്യപ്പെട്ടു. കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍ നെയ്യാറ്റിന്‍കര രൂപതാ യൂണിറ്റ് രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്. സ്വന്തം ചരിത്രം പഠിക്കുകയും കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗം. പി. ദേവദാസ് രചിച്ച ചരിത്രവും സംസ്‌കാരവും എന്ന ഗ്രന്ഥത്തിലൂടെ നെയ്യാറ്റിന്‍കര രൂപതയുടെ ചരിത്രം സമഗ്രമായി അവതരിപ്പിച്ചിട്ടുണ്ട്. നാടന്‍പാട്ടുകള്‍, ആരാധനാക്രമങ്ങള്‍, മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ വരുംതലമുറയ്ക്കായി ശേഖരിക്കുകയും അമൂല്യമായ ചരിത്രരേഖകളും ഗ്രന്ഥങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുകയും വേണം. യുവതലമുറയില്‍ തങ്ങള്‍ സമ്പന്നമായൊരു ചരിത്രപാരമ്പര്യത്തിന്റെ അവകാശികളാണെന്ന അഭിമാനം വളര്‍ത്താന്‍ കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍ നിര്‍ണായക പങ്കുവഹിക്കണമെന്നും സെല്‍വരാജ് പിതാവ് കൂട്ടിച്ചേര്‍ത്തു. രൂപതാ വികാരി ജനറല്‍ മോണ്‍. ക്രിസ്തുദാസ് തോംസണ്‍ അദ്ധ്യക്ഷത വഹിച്ചു. കെഎല്‍സിഎച്ച്എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഗ്രിഗറി പോള്‍, എപ്പിസ്‌കോപ്പല്‍ വികാര്‍ മോണ്‍. ജോണി കെ. ലോറന്‍സ്, രൂപതാ ഹെറിറ്റേജ് കമ്മീഷന്‍ ഡയറക്ടര്‍ ഫാ. രാഹുല്‍ ആന്റോ, സംസ്ഥാന ഹെറിറ്റേജ് കമ്മീഷന്‍ ഡയറക്ടര്‍ ഡോ. ജോണ്‍ ബോസ്‌കോ, കെഎല്‍സിഎച്ച്എ സംസ്ഥാന ഭാരവാഹികളായ ഡോ. എസ്. റായ് മെന്‍, ഇഗ്‌നേഷ്യസ് തോമസ്, ബേബി ബിതദേവൂസ് ക്രൂസ്, നെല്‍സണ്‍ എട്ടുരുത്തില്‍, ഡോ. സുരേഷ് ജെ., രൂപതാ അനിമേറ്റര്‍ ഷൈല മാര്‍ക്കോസ് എന്നിവരും പ്രസംഗിച്ചു.
News
ബെല്‍ഗ്രേഡില്‍ ഇസ്രായേല്‍ എംബസിക്ക് നേരെ ഭീകരാക്രമണം, കത്തിയുമായി എത്തിയ അക്രമി സുരക്ഷാ ഉദ്യോഗസ്ഥനെ ...
ചേരാനല്ലൂര്‍ ബെന്‍സ് അപകടം, 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് ആവശ്യം പരിഗണിക്കുക പുതിയ കോടതി
ഇറാനെതിരെ പുതിയ യുദ്ധത്തിന് നീക്കമെന്ന് റിപ്പോര്‍ട്ട്, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ...
അരിയില്‍ ഷുക്കൂര്‍ വധക്കേസ്, വിധി നവംബര്‍ 12 ന്, പി ജയരാജന്‍ ഉള്‍പ്പെടെ 33 പ്രതികള്‍
പി എസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ അറസ്റ്റ്
മിനികൂപ്പര്‍ അപകടത്തിലെ പ്രതികള്‍ക്ക് ജാമ്യമില്ലാ, റിമാന്‍ഡ് കാലാവധി പിന്നിട്ടതിനാലാണ് ജാമ്യാപേക്ഷ ...
പത്തനംതിട്ട ഭദ്രാസനത്തിന്റെ ഉപവി നീതി വര്‍ഷം , കാരുണ്യ ശുശ്രൂഷകളുടെ ഡോക്യുമെന്ററി പ്രകാശനം ചെയ്തു
പ്രിയദര്‍ശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസുടമകള്‍ , സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം, ...
