GENERAL NEWS

വൈദേകം റിസോര്‍ട്ടിലെ സാമ്പത്തിക നിക്ഷേപങ്ങലെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ , ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ഇ.പി. ശ്യാംജിത്ത്

2026-10-27

കണ്ണൂര്‍ വൈദേകം റിസോര്‍ട്ടിലെ സാമ്പത്തിക നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പൂര്‍ണ്ണമായും ഉറച്ചുനില്‍ക്കുന്നതായി ബന്ധുവായ ഇ.പി. ശ്യാംജിത്ത് വ്യക്തമാക്കി. തന്റെ കൈവശം ഇതുമായി ബന്ധപ്പെട്ട നിരവധി രേഖകളും തെളിവുകളുമുണ്ടെന്നും ശ്യാംജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു . ആദ്യം താന്‍ സമൂഹ മാധ്യമത്തില്‍ എഴുത്തിയത് നീക്കം ചെയ്തത് വൈദേകം മാനേജുമെന്റിന്റെ ഭീഷണിയിലാണെന്നും ഇ.പി. ശ്യാംജിത്ത് പറഞ്ഞു . 

 കേരള ബാങ്കില്‍ നിന്ന് വിരമിച്ച പി.കെ. ഇന്ദിര റിസോര്‍ട്ടില്‍ ഷെയര്‍ നിക്ഷേപിച്ചത് അവരുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഉപയോഗിച്ചാണോ എന്ന് ശ്യാംജിത്ത് ചോദ്യമുന്നയിച്ചിരുന്നു. വിരമിച്ച ഒരാള്‍ക്ക് ലഭിക്കുന്ന തുകയുടെ കണക്കുകളും നിക്ഷേപത്തിന്റെ രേഖകളും പുറത്തുവിടാന്‍ അദ്ദേഹം ആവശ്യപ്പെടുന്നു . വൈദേകം റിസോര്‍ട്ടിലെ നിക്ഷേപ രേഖകളില്‍ മാറ്റം വരുത്താന്‍ പി.കെ. ഇന്ദിര ശ്രമിച്ചതായും അതിന് തയ്യാറാകാത്തതിനാലാണ് റിസോര്‍ട്ടില്‍ അക്കൗണ്ടന്റായിരുന്ന തന്റെ ഭാര്യ ദീപയെ പ്രതികാരബുദ്ധിയോടെ പിരിച്ചുവിട്ടതെന്നും ശ്യാംജിത്ത് ആരോപിക്കുന്നു . കരിമണല്‍ വ്യവസായി ശശിധരന്‍ കര്‍ത്തയില്‍ നിന്ന് പി.കെ. ഇന്ദിര പണം വാങ്ങിയെന്നും ഈ പണമാണ് വൈദേകത്തില്‍ ചെലവഴിച്ചതെന്നും കാണിച്ച് ശ്യാംജിത്ത് ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. തുടര്‍ന്ന് ഈ പോസ്റ്റ് പിന്‍വലിക്കുകയും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് വിശദീകരിക്കുകയും ചെയ്‌തെങ്കിലും, തൊട്ടുപിന്നാലെ നിക്ഷേപങ്ങളുടെ ഉറവിടം ചോദ്യം ചെയ്ത് വീണ്ടും കുറിപ്പുകള്‍ പങ്കുവെക്കുകയായിരുന്നു . ശ്യാംജിത്തിന്റെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിയ ഇ.പി. ജയരാജനും വൈദേകം മാനേജ്മെന്റും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശ്യാംജിത്തിന്റെ ഭാര്യ ദീപ റിസോര്‍ട്ടില്‍ അഞ്ചുലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് പുറത്താക്കിയതെന്നും, ഇതിന്റെ പ്രതികാരമായാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുമാണ് വൈദേകം മാനേജ്‌മെന്റിന്റെ വാദം. ഇതിന് തെളിവായി ചില വൗച്ചറുകളും മാനേജ്മെന്റ് പുറത്തുവിട്ടിട്ടുണ്ട് . തന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയാണ് ആവശ്യമെന്നും ഇനിയും കൂടുതല്‍ ഇടപാടുകളുടെ രേഖകള്‍ പുറത്തുവരാനുണ്ടെന്നുമാണ് ശ്യാംജിത്ത് പറഞ്ഞു . 








News

സഭയുടെ ചരിത്രപാരമ്പര്യം യുവതലമുറയെ ബോധ്യപ്പെടുത്തണം, നെയ്യാറ്റിന്‍കര രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. ഡി. ...

പത്തനംതിട്ട ഭദ്രാസനത്തിന്റെ ഉപവി നീതി വര്‍ഷം , കാരുണ്യ ശുശ്രൂഷകളുടെ ഡോക്യുമെന്ററി പ്രകാശനം ചെയ്തു

പ്രിയദര്‍ശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസുടമകള്‍ , സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം, ...

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു

ജഡ്ജിയുടെ മകനല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെയെന്ന് മന്ത്രി രമേശ് ചെന്നിത്തല

അമേരിക്കയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എഐ ചാറ്റ്‌ബോട്ടുകളും , സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായ ...

രാഷ്ട്രീയ കൊടുങ്കാറ്റ് ഇസ്രായേല്‍-അമേരിക്കന്‍ തിരഞ്ഞെടുപ്പുകള്‍ ലോക ക്രമത്തെ മാറ്റിമറിക്കുമോ ?

സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി മിസൈല്‍, ഡ്രോണ്‍ ആക്രമണം പ്രതിരോധിച്ച് സഖ്യസേന മൂന്ന് ബാലിസ്റ്റിക് ...

VIDEO NEWS

കൊല്ലപ്പെടുന്ന ക്രൈസ്തവരുടെ സംഖ്യ എന്തേ വാർത്തയാകുന്നില്ല? ഇവരുടെ രക്തത്തിനും നിറം ചുവപ്പാണ്

നാളെ ഇസ്രായേലിൽ തെരെഞ്ഞെടുപ്പ്.നെതന്യാഹുവിന് വോട്ട് ചെയ്യണമെന്ന് ട്രംപിന്റെ ആഹ്വാനം.

​ജറുസലേമിൽ രഹസ്യ ഭൂഗർഭ തുരങ്കം ; 36 പേർ പിടിയിൽ

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU