GENERAL NEWS

കരയിലേക്ക് കയറിവരുന്ന കടല്‍. ഭീഷണിയിലാകുന്ന തീരദേശ ജീവിതങ്ങള്‍.

2026-11-13

ലോകത്തെ തീരദേശങ്ങള്‍ക്ക് ആശങ്കയായി സമുദ്രനിരപ്പ് റെക്കോര്‍ഡ് ഉയരത്തില്‍. ആഗോള ശരാശരി സമുദ്രനിരപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി ലോക കാലാവസ്ഥാ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയിലാണ് മുന്നറിയിപ്പ് പുറത്തുവന്നത്. കേരളമുള്‍പ്പെടെയുള്ള തീരദേശങ്ങള്‍ക്ക് ഈ മാറ്റം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതല്ല.

ലോകത്തിന്റെ സമുദ്രനിരപ്പ് വീണ്ടും റെക്കോര്‍ഡ് ഉയരത്തില്‍. തുര്‍ക്കിയിലെ അന്റാലിയയില്‍ നടക്കുന്ന മുപ്പത്തിയൊന്നാമത് ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ ലോക കാലാവസ്ഥാ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍. 1993-ല്‍ ഉപഗ്രഹങ്ങളിലൂടെ സമുദ്രനിരപ്പ് നിരീക്ഷിക്കാന്‍ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണ് 2026-ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ആഗോള ശരാശരി സമുദ്രനിരപ്പ് പുതിയ ഉയരങ്ങളിലെത്തി.

 സമുദ്രനിരപ്പ് ഉയരുന്നതിന് പിന്നില്‍  പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളത്. ആഗോളതാപനം മൂലം ഹിമാനികളും കരയിലെ മഞ്ഞുപാളികളും ഉരുകി സമുദ്രത്തിലേക്ക് കൂടുതല്‍ വെള്ളമെത്തുന്നു. അതോടൊപ്പം കടല്‍വെള്ളം ചൂടാകുമ്പോള്‍ അതിന്റെ വ്യാപ്തി വര്‍ധിക്കുകയും ചെയ്യുന്നു. ഇവ രണ്ടും ചേര്‍ന്നാണ് സമുദ്രനിരപ്പ് ഉയര്‍ത്തുന്നത്. നാസയുടെ ഉപഗ്രഹ നിരീക്ഷണങ്ങള്‍ പ്രകാരം 1993-നുശേഷം ആഗോള ശരാശരി സമുദ്രനിരപ്പ് ഏകദേശം പത്ത് സെന്റിമീറ്ററിലധികം ഉയര്‍ന്നിട്ടുണ്ട്.

കേള്‍ക്കുമ്പോള്‍ ചെറിയ വര്‍ധനവെന്ന് തോന്നാം. എന്നാല്‍ ഉയര്‍ന്ന സമുദ്രനിരപ്പിനൊപ്പം വേലിയേറ്റവും ശക്തമായ തിരമാലകളും എത്തുമ്പോള്‍ തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കസാധ്യത വര്‍ധിക്കും. ഉപ്പുവെള്ളം തീരദേശത്തെ കിണറുകളിലേക്കും ഭൂഗര്‍ഭജലത്തിലേക്കും കടന്നുകയറുന്നതും മറ്റൊരു വെല്ലുവിളിയാണ്. ലോകമെമ്പാടുമുള്ള താഴ്ന്ന തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ഏകദേശം തൊണ്ണൂറുകോടി ജനങ്ങള്‍ക്ക് സമുദ്രനിരപ്പിലെ ഉയര്‍ച്ച വലിയ ഭീഷണിയാണെന്ന് ലോക കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

കേരളത്തിനും ഈ മുന്നറിയിപ്പ് പ്രസക്തമാണ്. ചെല്ലാനം ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളില്‍ കടലാക്രമണവും വെള്ളക്കെട്ടും ജനജീവിതത്തെ നേരത്തേ ബാധിച്ചിട്ടുണ്ട്. സമുദ്രനിരപ്പിലെ ദീര്‍ഘകാല ഉയര്‍ച്ച ഇത്തരം പ്രദേശങ്ങളിലെ അപകടസാധ്യത കൂടുതല്‍ സങ്കീര്‍ണമാക്കാം. കടല്‍ ഒരുദിവസംകൊണ്ട് കരയെ വിഴുങ്ങുകയല്ല. പക്ഷേ വര്‍ഷങ്ങളിലൂടെ ഉയരുന്ന ഓരോ സെന്റിമീറ്ററും തീരദേശത്തിന്റെ ഭാവിയെ മാറ്റിമറിക്കാം. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നടപടികള്‍ക്കൊപ്പം തീരദേശ സംരക്ഷണവും ദുരന്തമുന്നറിയിപ്പ് സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് പുതിയ റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നത്.






News

രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി, കിഫ്ബിയുടെ കണക്കുകളില്‍ സിഎജി ഓഡിറ്റിംഗ് ഒഴിവാക്കാനുള്ള ...

'വിക്ടിം', 'ഫ്രീഡം' എന്‍ഡോസള്‍ഫാന്‍ സ്മാരക ശില്‍പങ്ങളുടെ അനാച്ഛാദനം നടന്നു

കടല്‍ കടന്ന്, എണ്ണയ്ക്ക് ശേഷമുള്ള ഗള്‍ഫ് പ്രവാസവും കേരളവും

ഏലം കുത്തകപ്പാട്ടം, എച്ച് ദിനേശന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യം

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈന്‍, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, ചടങ്ങില്‍ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ...

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധന തള്ളി ഗതാഗത മന്ത്രി സി പി ജോണ്‍

കാലടി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

വയനാട് തുരങ്കപാത നിര്‍മ്മാണം, പഠന റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനം എടുക്കുമെന്ന് മന്ത്രി എ പി ...

VIDEO NEWS

സമുദ്രനിരപ്പ് റെക്കോർഡ് ഉയരത്തിൽ; തീരദേശങ്ങൾക്ക് ആശങ്ക

'ശുദ്ധീകരണ ആത്മാക്കളുടെ കൂട്ടുകാരൻ'മരിച്ചുപോയവരോടുള്ള സ്നേഹം പ്രകടമാക്കാം |Br Santhosh

കണ്ണീരിന്റെ മകന്‍ നശിച്ചുപോകുമോ? ഒരമ്മയുടെ കണ്ണീരിന് ലഭിച്ച ഉത്തരം | Annu Innu Nov 13

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU