GENERAL NEWS

രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി, കിഫ്ബിയുടെ കണക്കുകളില്‍ സിഎജി ഓഡിറ്റിംഗ് ഒഴിവാക്കാനുള്ള മുന്‍സര്‍ക്കാരിന്റെ തീരുമാനം ആശങ്കാജനകം

2026-11-13

കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളില്‍ സിഎജി ഓഡിറ്റിംഗ് വേണ്ടെന്ന മുന്‍സര്‍ക്കാരിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കിഫ്ബിയുടെ കണക്കുകളില്‍ സിഎജി ഓഡിറ്റിംഗ് ഒഴിവാക്കാനുള്ള മുന്‍സര്‍ക്കാരിന്റെ തീരുമാനം ആശങ്കാജനകമാണെന്ന് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഓഡിറ്റില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടും സിഎജിയെ ഒഴിവാക്കാന്‍ ശ്രമിച്ചത് ഗൗരവകരമാണെന്നും കണക്കില്‍ സുതാര്യത വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.

കിഫ്ബിയുടെ വരവ് ചെലവ് കണക്കുകള്‍ സിഎജിയുടെ ഓഡിറ്റിന് വിധേയമാക്കണമെന്നും ഇതിനെതിരായ മുന്‍സര്‍ക്കാരിന്റെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത്. കിഫ്ബി എടുക്കുന്ന വായ്പകള്‍ക്ക് ഗ്യാരണ്ടി നില്‍ക്കുന്നതും സംസ്ഥാന സര്‍ക്കാരാണ്. ഈ സാഹചര്യത്തില്‍ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളും പ്രവര്‍ത്തനങ്ങളും പൂര്‍ണമായും സുതാര്യമായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. സിഎജി ഓഡിറ്റിംഗിനെതിരായ കിഫ്ബിയുടെ മുന്‍കാല നിലപാടുകളെയും കോടതി വിമര്‍ശിച്ചു. പ്രാഥമിക ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വലിയ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടും തുടര്‍ പരിശോധനയ്ക്കായി സിഎജിക്ക് കൈമാറേണ്ടതില്ലെന്ന മുന്‍സര്‍ക്കാരിന്റെ തീരുമാനം ആശങ്കയുണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, കിഫ്ബിയുടെ പ്രവര്‍ത്തനം വിലയിരുത്തിയ വിദഗ്ധ സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ സിഎജി ഓഡിറ്റ് നിഷേധിച്ച മുന്‍സര്‍ക്കാരിന്റെ തീരുമാനം അസാധുവായെന്ന് കോടതി വിലയിരുത്തി. കിഫ്ബിയുടെ കണക്കുകള്‍ സിഎജി ഓഡിറ്റിംഗിന് വിധേയമാക്കുമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ ജാജു ബാബു കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ നിലപാട് രേഖപ്പെടുത്തിയ കോടതി പൊതുതാല്‍പര്യ ഹര്‍ജികള്‍ തീര്‍പ്പാക്കി. കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഏറെക്കാലമായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ നിര്‍ണായകമാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.





News

'വിക്ടിം', 'ഫ്രീഡം' എന്‍ഡോസള്‍ഫാന്‍ സ്മാരക ശില്‍പങ്ങളുടെ അനാച്ഛാദനം നടന്നു

കടല്‍ കടന്ന്, എണ്ണയ്ക്ക് ശേഷമുള്ള ഗള്‍ഫ് പ്രവാസവും കേരളവും

ഏലം കുത്തകപ്പാട്ടം, എച്ച് ദിനേശന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യം

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈന്‍, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, ചടങ്ങില്‍ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ...

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധന തള്ളി ഗതാഗത മന്ത്രി സി പി ജോണ്‍

കാലടി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

വയനാട് തുരങ്കപാത നിര്‍മ്മാണം, പഠന റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനം എടുക്കുമെന്ന് മന്ത്രി എ പി ...

മലപ്പുറം ജില്ലയുടെ മലയോരങ്ങളില്‍ കാട്ടാന ആക്രമണം രൂക്ഷമാകുന്നു. കാട്ടാന ആക്രമണം വനപാലകരുടെ സ്‌പെഷ്യല്‍ ...

VIDEO NEWS

സമുദ്രനിരപ്പ് റെക്കോർഡ് ഉയരത്തിൽ; തീരദേശങ്ങൾക്ക് ആശങ്ക

'ശുദ്ധീകരണ ആത്മാക്കളുടെ കൂട്ടുകാരൻ'മരിച്ചുപോയവരോടുള്ള സ്നേഹം പ്രകടമാക്കാം |Br Santhosh

കണ്ണീരിന്റെ മകന്‍ നശിച്ചുപോകുമോ? ഒരമ്മയുടെ കണ്ണീരിന് ലഭിച്ച ഉത്തരം | Annu Innu Nov 13

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU