GENERAL NEWS

ഏലം കുത്തകപ്പാട്ടം, എച്ച് ദിനേശന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യം

2026-11-13

ഇടുക്കി ജില്ലയിലെ ഏലം കുത്തകപ്പാട്ടവുമായി ബന്ധപ്പെട്ട് മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എച്ച്. ദിനേശന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് കാര്‍ഡമം ആന്‍ഡ് പെപ്പര്‍ പ്ലാന്റേഴ്‌സ് അസോസിയേഷന്‍. 1961ലെ ഏലം കുത്തകപ്പാട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും പാട്ടത്തുകയും പ്രീമിയവും വര്‍ധിപ്പിക്കാനുമുള്ള ശുപാര്‍ശകള്‍ കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്ന് അസോസിയേഷന്‍ ആരോപിച്ചു. നിലവില്‍ ഹെക്ടറിന് പ്രതിവര്‍ഷം 250 രൂപയായിരുന്ന പാട്ടത്തുക 50,000 രൂപയായി ഉയര്‍ത്താനുള്ള നിര്‍ദേശത്തിലും പ്രതിഷേധമുണ്ട്

1961ലെ ഏലം കുത്തകപ്പാട്ട ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്നും പാട്ടത്തുകയും പ്രീമിയവും വര്‍ധിപ്പിക്കണമെന്നുമുള്ള റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നതാണെന്ന് അസോസിയേഷന്‍ ആരോപിച്ചു. നിലവിലുള്ള 20 വര്‍ഷത്തെ പാട്ടക്കാലാവധി 50 വര്‍ഷമായി വര്‍ധിപ്പിക്കാനും ഹെക്ടറിന് പ്രതിവര്‍ഷം 250 രൂപയായിരുന്ന പാട്ടത്തുക 50,000 രൂപയായി ഉയര്‍ത്താനുമാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. കൂടാതെ പ്രീമിയം 5,000 രൂപയായി വര്‍ധിപ്പിച്ച് അഞ്ച് വര്‍ഷത്തേക്ക് ഒറ്റത്തവണയായി ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാകില്ലെന്നാണ് അസോസിയേഷന്റെ നിലപാട്.

ഒരു ഏക്കറില്‍ നിന്ന് 500 കിലോ ഏലക്കയും 6.25 ലക്ഷം രൂപ ലാഭവും ലഭിക്കുന്നുണ്ടെന്ന ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്തതാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. വിപണിയിലെ വിലയിടിവും കര്‍ഷകര്‍ നേരിടുന്ന ഉയര്‍ന്ന കൃഷിച്ചെലവുകളും കണക്കിലെടുക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കര്‍ഷക സംഘടനകളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാതെയും അവരുടെ ആശങ്കകള്‍ പരിഗണിക്കാതെയും സര്‍ക്കാര്‍ ഈ വിഷയത്തില്‍ ധൃതിപിടിച്ച് തീരുമാനമെടുക്കരുതെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കോടതികളില്‍ നിലവിലുള്ള ഭൂമി സംബന്ധമായ കേസുകള്‍ തീര്‍പ്പാക്കുന്നതിനും പാട്ടം പുതുക്കി ലഭിക്കാതെ പ്രതിസന്ധിയിലായ കൈവശ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. 1961ലെ ചട്ടങ്ങളിലെ റൂള്‍ 14 പ്രകാരം കലക്ടര്‍ മുഖേന അപേക്ഷ സ്വീകരിച്ച് പാട്ടം പുതുക്കി നല്‍കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. 






News

രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി, കിഫ്ബിയുടെ കണക്കുകളില്‍ സിഎജി ഓഡിറ്റിംഗ് ഒഴിവാക്കാനുള്ള ...

'വിക്ടിം', 'ഫ്രീഡം' എന്‍ഡോസള്‍ഫാന്‍ സ്മാരക ശില്‍പങ്ങളുടെ അനാച്ഛാദനം നടന്നു

കടല്‍ കടന്ന്, എണ്ണയ്ക്ക് ശേഷമുള്ള ഗള്‍ഫ് പ്രവാസവും കേരളവും

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈന്‍, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, ചടങ്ങില്‍ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ...

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധന തള്ളി ഗതാഗത മന്ത്രി സി പി ജോണ്‍

കാലടി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

വയനാട് തുരങ്കപാത നിര്‍മ്മാണം, പഠന റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനം എടുക്കുമെന്ന് മന്ത്രി എ പി ...

മലപ്പുറം ജില്ലയുടെ മലയോരങ്ങളില്‍ കാട്ടാന ആക്രമണം രൂക്ഷമാകുന്നു. കാട്ടാന ആക്രമണം വനപാലകരുടെ സ്‌പെഷ്യല്‍ ...

VIDEO NEWS

സമുദ്രനിരപ്പ് റെക്കോർഡ് ഉയരത്തിൽ; തീരദേശങ്ങൾക്ക് ആശങ്ക

'ശുദ്ധീകരണ ആത്മാക്കളുടെ കൂട്ടുകാരൻ'മരിച്ചുപോയവരോടുള്ള സ്നേഹം പ്രകടമാക്കാം |Br Santhosh

കണ്ണീരിന്റെ മകന്‍ നശിച്ചുപോകുമോ? ഒരമ്മയുടെ കണ്ണീരിന് ലഭിച്ച ഉത്തരം | Annu Innu Nov 13

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU