GENERAL NEWS

'വിക്ടിം', 'ഫ്രീഡം' എന്‍ഡോസള്‍ഫാന്‍ സ്മാരക ശില്‍പങ്ങളുടെ അനാച്ഛാദനം നടന്നു

2026-11-13

കാസര്‍കോട് ജില്ലാ പഞ്ചായത്ത് വളപ്പില്‍ ശില്‍പി കാനായി കുഞ്ഞിരാമന്‍ ഒരുക്കിയ എന്‍ഡോസള്‍ഫാന്‍ സ്മാരക ശില്‍പങ്ങളുടെ അനാച്ഛാദനച്ചടങ്ങില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുക്കാത്തതില്‍ അതൃപ്തി അറിയിച്ച് ശില്‍പി കാനായി കുഞ്ഞിരാമന്‍. നേരത്തെ സ്പീക്കറായിരുന്നു ശില്‍പങ്ങള്‍ അനാച്ഛാദനം ചെയ്യുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ചടങ്ങ് നടന്ന ഇന്ന് രാവിലെയാണ് സ്പീക്കര്‍ എത്തില്ലെന്ന വിവരം സംഘാടകര്‍ അറിയിച്ചത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വേദനയും നിസ്സഹായാവസ്ഥയും ചിത്രീകരിക്കുന്നതാണ് കാനായി കുഞ്ഞിരാമന്‍ ഒരുക്കിയ ശില്‍പം. വലിയ തലകളും കൈകളുമുള്ള രണ്ട് കുട്ടികളെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന അമ്മയുടെ രൂപമാണ് പ്രധാന ശില്‍പത്തിലുള്ളത്. 'വിക്ടിം', 'ഫ്രീഡം' എന്നിങ്ങനെ പേരിട്ടിരിക്കുന്ന രണ്ട് ശില്‍പങ്ങളാണ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് വളപ്പില്‍ സ്ഥാപിച്ചിരിക്കുന്നത്. ശില്‍പങ്ങളുടെ അനാച്ഛാദനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു

നിര്‍മാണം ആരംഭിച്ച് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും പ്രതിസന്ധികള്‍ക്കും ശേഷമാണ് ശില്‍പങ്ങള്‍ പൂര്‍ത്തിയായത്. ഏകദേശം 40 അടി ഉയരമുള്ള 'വിക്ടിം' കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച ഏറ്റവും ഉയരം കൂടിയ ശില്‍പമാണ്. ചടങ്ങില്‍ ആര് അനാച്ഛാദനം ചെയ്താലും ഇല്ലെങ്കിലും ശില്‍പം ജനങ്ങള്‍ക്കുള്ളതാണെന്നും കാനായി കുഞ്ഞിരാമന്‍ പ്രതികരിച്ചു.





News

രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി, കിഫ്ബിയുടെ കണക്കുകളില്‍ സിഎജി ഓഡിറ്റിംഗ് ഒഴിവാക്കാനുള്ള ...

കടല്‍ കടന്ന്, എണ്ണയ്ക്ക് ശേഷമുള്ള ഗള്‍ഫ് പ്രവാസവും കേരളവും

ഏലം കുത്തകപ്പാട്ടം, എച്ച് ദിനേശന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യം

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈന്‍, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, ചടങ്ങില്‍ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ...

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധന തള്ളി ഗതാഗത മന്ത്രി സി പി ജോണ്‍

കാലടി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

വയനാട് തുരങ്കപാത നിര്‍മ്മാണം, പഠന റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനം എടുക്കുമെന്ന് മന്ത്രി എ പി ...

മലപ്പുറം ജില്ലയുടെ മലയോരങ്ങളില്‍ കാട്ടാന ആക്രമണം രൂക്ഷമാകുന്നു. കാട്ടാന ആക്രമണം വനപാലകരുടെ സ്‌പെഷ്യല്‍ ...

VIDEO NEWS

സമുദ്രനിരപ്പ് റെക്കോർഡ് ഉയരത്തിൽ; തീരദേശങ്ങൾക്ക് ആശങ്ക

'ശുദ്ധീകരണ ആത്മാക്കളുടെ കൂട്ടുകാരൻ'മരിച്ചുപോയവരോടുള്ള സ്നേഹം പ്രകടമാക്കാം |Br Santhosh

കണ്ണീരിന്റെ മകന്‍ നശിച്ചുപോകുമോ? ഒരമ്മയുടെ കണ്ണീരിന് ലഭിച്ച ഉത്തരം | Annu Innu Nov 13

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU