GENERAL NEWS
ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈന്‍, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, ചടങ്ങില്‍ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പങ്കെടുത്തു, ടിക്കറ്റെടുത്ത് മെട്രോയില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി
2026-11-13
ബെംഗളൂരുവിലെ ഗതാഗത സൗകര്യങ്ങള്‍ക്ക് പുതിയ കുതിപ്പേകി നമ്മ മെട്രോയുടെ പിങ്ക് ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദക്ഷിണ ബെംഗളൂരുവിലെ കലേന അഗ്രഹാര മുതല്‍ തവരെക്കരെ വരെയുള്ള 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എലിവേറ്റഡ് പാതയാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്.
ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുന്ന നമ്മ മെട്രോ പിങ്ക് ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. കലേന അഗ്രഹാര മുതല്‍ എസ്.ജി പാളയ വരെയുള്ള 7.5 കിലോമീറ്റര്‍ എലിവേറ്റഡ് പാതയാണ് ഉദ്ഘാടനം ചെയ്തത്.
ഏകദേശം 3,470 കോടി രൂപ ചെലവിലാണ് പുതിയ മെട്രോ പാത നിര്‍മിച്ചിരിക്കുന്നത്. ആറ് സ്റ്റേഷനുകളാണ് ആദ്യഘട്ടത്തില്‍ പിങ്ക് ലൈനിലുള്ളത്. കലേന അഗ്രഹാര, ഹുലിമാവ്, ഐ.ഐ.എം.ബി, ജെ.പി നഗര്‍ നാലാം ഫേസ്, ജയദേവ ആശുപത്രി, തവരെക്കരെ എന്നിവയാണ് സ്റ്റേഷനുകള്‍.ഉദ്ഘാടനത്തിന് മുന്നോടിയായി മെട്രോ സ്റ്റേഷനിലെത്തിയ പ്രധാനമന്ത്രിയും കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കൗണ്ടറില്‍ നിന്ന് നേരിട്ട് ടിക്കറ്റുകള്‍ എടുക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പച്ചക്കൊടി വീശിയതോടെ മെട്രോ സര്‍വീസിന് ഔദ്യോഗിക തുടക്കമായി.ബെംഗളൂരുവിലെ പൊതുഗതാഗത സംവിധാനം വിപുലീകരിക്കാനും മെട്രോ കണക്റ്റിവിറ്റി ശക്തിപ്പെടുത്താനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി.നവംബര്‍ 14 മുതല്‍ പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിക്കും. ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്രാസമയം ലാഭിക്കുന്നതിനും പുതിയ മെട്രോ പാത സഹായിക്കുമെന്നാണ് പ്രതീക്ഷ.കര്‍ണാടകയില്‍ 15,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്നു.
News
രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി, കിഫ്ബിയുടെ കണക്കുകളില്‍ സിഎജി ഓഡിറ്റിംഗ് ഒഴിവാക്കാനുള്ള ...
'വിക്ടിം', 'ഫ്രീഡം' എന്‍ഡോസള്‍ഫാന്‍ സ്മാരക ശില്‍പങ്ങളുടെ അനാച്ഛാദനം നടന്നു
കടല്‍ കടന്ന്, എണ്ണയ്ക്ക് ശേഷമുള്ള ഗള്‍ഫ് പ്രവാസവും കേരളവും
ഏലം കുത്തകപ്പാട്ടം, എച്ച് ദിനേശന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യം
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധന തള്ളി ഗതാഗത മന്ത്രി സി പി ജോണ്‍
കാലടി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും
വയനാട് തുരങ്കപാത നിര്‍മ്മാണം, പഠന റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനം എടുക്കുമെന്ന് മന്ത്രി എ പി ...
മലപ്പുറം ജില്ലയുടെ മലയോരങ്ങളില്‍ കാട്ടാന ആക്രമണം രൂക്ഷമാകുന്നു. കാട്ടാന ആക്രമണം വനപാലകരുടെ സ്‌പെഷ്യല്‍ ...
