GENERAL NEWS

മലപ്പുറം ജില്ലയുടെ മലയോരങ്ങളില്‍ കാട്ടാന ആക്രമണം രൂക്ഷമാകുന്നു. കാട്ടാന ആക്രമണം വനപാലകരുടെ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമ്പോള്‍

2026-11-13

 മലപ്പുറം ജില്ലയുടെ മലയോരങ്ങളില്‍ കാട്ടാന ആക്രമണം രൂക്ഷമാകുന്നു . ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകളെ ഉള്‍കാട്ടിലേയ്ക്ക് തുരത്തുന്നതിനായുള്ള വനം വകുപ്പിന്റെ സ്പെഷ്യല്‍ ഡ്രൈവ് നടക്കുമ്പോഴാണ് കാട്ടാന കൂട്ടത്തിന്റെ ആക്രമണം ഉണ്ടാകുന്നത് . കൃഷിയിടങ്ങളില്‍ ഇറങ്ങി വ്യാപകമായ നാഷനഷ്ട്ടങ്ങളാണ് ഉണ്ടാക്കിയത് . മലപ്പുറം ചാലിയാര്‍ പഞ്ചായത്തിലാണ് കാട്ടാനയുടെ ആക്രമണം നിത്യ സംഭവമാകുന്നത് . 

മലപ്പുറം ജില്ലയിലെ ചാലിയാറില്‍ കാട്ടാനകള്‍ വ്യാപകമായി തെങ്ങ് ഉള്‍പ്പെടെയുള്ള കൃഷികള്‍ നശിപ്പിച്ചു. മൂലേപ്പാടം തറമുറ്റത്തുള്ള കെ.കെ. മുരളീധരന്റെ കൃഷിയിടത്തിലാണ് ഇന്ന് പുലര്‍ച്ചെയും ഇന്നലെയുമായി 27 കായ്ഫലമുള്ള തെങ്ങുകളും വാഴ ഉള്‍പ്പെടെയുള്ള കൃഷികളും നശിപ്പിച്ചത്. ശല്യക്കാരായ കാട്ടനകളെ കാടുകയറ്റാന്‍ നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ കെ.കെ. സുനില്‍കുമാറിന്റെ നേത്യത്വത്തില്‍ ചാലിയാര്‍ പഞ്ചായതത്തിന്റെ ഒരു ഭാഗത്ത് കാട്ടാനകളെ കാടുകയറ്റാന്‍  ശ്രമം നടത്തുപ്പോഴാണ് ചാലിയാര്‍ പഞ്ചായത്തിലെ മൂലേപ്പാടം തറ മുറ്റത്ത് അപകടകാരിയായ മോഴയാനവ്യാപകമായി കൃഷി നശിപ്പിച്ചത്. വനം വകുപ്പ് കാട്ടാനകളെ കാട് കയറ്റാന്‍ രണ്ടാം ദിവസം ദൗത്യം തുടരുന്നതിനിടയിലാണ് ഒരു ഭാഗത്ത് കാട്ടാനയുടെ കൃഷി നശിപ്പിച്ചുള്ള വിളയാട്ടം. സ്ഥലത്തിന്റെ മൂന്ന് ഭാഗത്തും കോണ്‍ക്രീറ്റ് മതിലും ഒരു ഭാഗം സോളാര്‍ വൈദ്യുത വേലിയും സ്ഥാപിച്ച സ്ഥലത്താണ് കാട്ടാന കയറി കൃഷി നശിപ്പിച്ചത് ഇന്നലെ രാത്രി വനം ആര്‍.ആര്‍.ടി. രണ്ടു മണിക്കൂറിലേറെ കാട്ടാനകളെകണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നു. വനപാലകര്‍ പോയ ശേഷമാണ് കാട്ടാന ഇറങ്ങിയത്. കഴിഞ്ഞ നവംമ്പറില്‍ ഈ മോഴയാനയാണ് അരയാട് എസ്റ്റേറ്റില്‍ അതിഥി തൊഴിലാളിയെ ചവിട്ടി കൊന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. വനപാലകര്‍ ഒരു ഭാഗത്ത് കാട്ടാനയെ കാടു കയറ്റാന്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുപ്പോള്‍ മറുഭാഗത്ത് കൃഷി നശിപ്പിക്കുകയാണ് കാട്ടാന . 








News

രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി, കിഫ്ബിയുടെ കണക്കുകളില്‍ സിഎജി ഓഡിറ്റിംഗ് ഒഴിവാക്കാനുള്ള ...

'വിക്ടിം', 'ഫ്രീഡം' എന്‍ഡോസള്‍ഫാന്‍ സ്മാരക ശില്‍പങ്ങളുടെ അനാച്ഛാദനം നടന്നു

കടല്‍ കടന്ന്, എണ്ണയ്ക്ക് ശേഷമുള്ള ഗള്‍ഫ് പ്രവാസവും കേരളവും

ഏലം കുത്തകപ്പാട്ടം, എച്ച് ദിനേശന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യം

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈന്‍, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, ചടങ്ങില്‍ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ...

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധന തള്ളി ഗതാഗത മന്ത്രി സി പി ജോണ്‍

കാലടി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

വയനാട് തുരങ്കപാത നിര്‍മ്മാണം, പഠന റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനം എടുക്കുമെന്ന് മന്ത്രി എ പി ...

VIDEO NEWS

സമുദ്രനിരപ്പ് റെക്കോർഡ് ഉയരത്തിൽ; തീരദേശങ്ങൾക്ക് ആശങ്ക

'ശുദ്ധീകരണ ആത്മാക്കളുടെ കൂട്ടുകാരൻ'മരിച്ചുപോയവരോടുള്ള സ്നേഹം പ്രകടമാക്കാം |Br Santhosh

കണ്ണീരിന്റെ മകന്‍ നശിച്ചുപോകുമോ? ഒരമ്മയുടെ കണ്ണീരിന് ലഭിച്ച ഉത്തരം | Annu Innu Nov 13

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU