CHURCH NEWS

അന്തര്‍ദേശീയ കമ്മീഷന്റെ എക്യൂമെനിക്കല്‍ സമ്മേളനം; ആതിഥേയത്വം വഹിച്ച് കോപ്റ്റിക് ഓര്‍ത്തോഡോക്‌സ് സഭ

2023-02-08

കത്തോലിക്കാ സഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളും തമ്മിലുള്ള ദൈവശാസ്ത്ര സംവാദത്തിനായുള്ള സംയുക്ത അന്തര്‍ദേശീയ കമ്മീഷന്റെ പത്തൊന്‍പതാമത് സമ്മേളനം ഈജിപ്തിലെ വാദി അല്‍ നാത്രൂന്‍ പ്രവശ്യയിലുള്ള  സെന്റ് ബിഷോയി മോണസ്ട്രിയിലുള്ള ലോഗോസ് സെന്റററില്‍ വെച്ച് നടത്തപ്പെട്ടു. കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചുള്ള സംഘത്തില്‍ വത്തിക്കാന്റെ ഭാഗത്തുനിന്നുള്ള നിരീക്ഷകനായി കേരളത്തില്‍ നിന്നുള്ള ഈശോസഭാ വൈദീകനായ  ഫാദര്‍ ജിജിമോന്‍ പുതുവീട്ടില്‍ക്കളം എസ്സ് ജെ പങ്കെടുത്തു.

ജനുവരി 31 മുതല്‍ ഫെബ്രുവരി 4 വരെ നടന്ന കത്തോലിക്കാ സഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളും തമ്മിലുള്ള ദൈവശാസ്ത്ര സംവാദത്തിനായുള്ള സംയുക്ത അന്തര്‍ദേശീയ കമ്മീഷന്റെ എക്യൂമെനിക്കല്‍ സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത് കോപ്റ്റിക് ഓര്‍ത്തോഡോക്‌സ് സഭയാണ്. പരിശുദ്ധ കന്യകാ മറിയത്തെപ്പറ്റിയുള്ള ദൈവശാസ്ത്ര വിജ്ഞാനീയം, പരിശുദ്ധ അമ്മ സഭയുടെ പ്രബോധനങ്ങളിലും ജീവിതത്തിലും  എന്ന വിഷയമായിരുന്നു ഈ വര്‍ഷത്തെ സംവാദ വിഷയം. ഓറിയന്റല്‍ ഓര്‍ത്തോഡോക്‌സ് സഭകളെ പ്രതിനിധീകരിച്ച് യുഎസിലെ സഹായ മെത്രാന്‍ അഭിവന്ദ്യ കൂറിലോസ് മെത്രാപ്പോലിത്തായും വത്തിക്കാനിലുള്ള ക്രിസ്തീയ സഭകളുടെ ഐക്യത്തിനുവേണ്ടിയുള്ള ഡികാസ്റ്ററിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ കുര്‍ഹ് കോഹിന്റെ അസാന്നിധ്യത്തില്‍,  കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് ബെനഡിക്‌റ്റൈന്‍ വൈദീകനായ ഫാദര്‍ കൊളമ്പ സ്റ്റ്യൂവര്‍ട്ടും ഈ സഭൈക്യ സംവാദത്തിന് കോ-ചെയറുമാരായി നേതൃത്വം നല്‍കി.

ഓറിയന്റല്‍ ഓര്‍ത്തോഡോക്‌സ് സഭകളെ പ്രതിനിധീകരിച്ച സംഘത്തില്‍ സിറിയന്‍ അന്തിയോക്യന്‍ ഓര്‍ത്തോഡോക്‌സ് സഭ, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ, അര്‍മേനിയന്‍ അപ്പോസ്‌തോലിക് പാരമ്പര്യത്തിലുള്ള രണ്ട് വ്യക്തിഗത ഒത്തൊഡോക്‌സ് സഭകള്‍, കോപ്റ്റിക് ഓര്‍ത്തോഡോക്‌സ് സഭ, ഏറിത്രിയന്‍ ഓര്‍ത്തഡോക്‌സ് സഭ തുടങ്ങിയ ആറ് ഓറിയന്റല്‍ ഓര്‍ത്തോഡോക്‌സ് സഭകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉണ്ടായിരുന്നു. ഇത്തരത്തില്‍, കേരളത്തിലെ സിറിയന്‍ ഓര്‍ത്തോഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് തെയോഫിലോസ് മാര്‍ കുര്യാക്കോസ് മെത്രാപ്പോലീത്തയും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയെ പ്രതിനിധീകരിച്ച് യൂഹാന്നോന്‍ മാര്‍ ദിയസ്‌കോറോസ്, യൂഹാന്നോന്‍ മാര്‍ ദിമിത്രിയോസ്, അബ്രഹാം മാര്‍ സ്‌തേഫാനോസ് തുടങ്ങിയ മെത്രാപ്പോലീത്തമാരും ഈ സഭൈക്യ സംവാദത്തില്‍ പങ്കെടുത്തു.

കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചുള്ള സംഘത്തില്‍ വത്തിക്കാന്റെ ഭാഗത്തുനിന്നുള്ള നിരീക്ഷകനായി കേരളത്തില്‍ നിന്നുള്ള ഈശോസഭാ വൈദീകനായ  ഫാ. ജിജിമോന്‍ പുതുവീട്ടില്‍ക്കളം, എസ്സ് ജെയും ഈ സംവാദത്തില്‍ പങ്കെടുക്കുകയും സഭൈക്യ സംവാദങ്ങളില്‍ പരിശുദ്ധ കന്യകാമറിയത്തെപ്പറ്റി നടന്നിട്ടുള്ള വിചിന്തനങ്ങള്‍ എന്ന വിഷയത്തെപ്പറ്റി പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു.

ഫെബ്രുവരി 3-ന് വെള്ളിയാഴ്ച, കോപ്റ്റിക് ഓര്‍ത്തോഡോക്‌സ് സഭാതലവന്‍ തവാദ്രോസ് രണ്ടാമന്‍ പാപ്പാ ഈ സംയുക്ത ദൈവശാസ്ത്ര കമ്മീഷന്‍ അംഗങ്ങളെ അഭിസംബോധന ചെയ്തു. ഇന്നലെ എന്നത് ചരിത്രമാണ്, നാളെ എന്നത് സഭൈക്യത്തിനുവേണ്ടിയുള്ളതാണ്, ആ സഭൈക്യത്തിനുവേണ്ടി പ്രയത്‌നിക്കാന്‍ ദൈവം തന്ന സ്വര്‍ഗ്ഗീയ സമ്മാനം ആണ് ഇന്നിന്റെ നാളുകള്‍ എന്ന് പ്രസ്താവിച്ച കോപ്റ്റിക് പാപ്പാ തവാദ്രോസ് രണ്ടാമന്‍, ഈ കമ്മീഷന്റെ ദൈവശാസ്ത്രപരമായ സംഭാഷണങ്ങള്‍, ചര്‍ച്ചകള്‍, പ്രവൃത്തികള്‍, ഗവേഷണങ്ങള്‍ എന്നിവ സഭകളുടെ ഐക്യത്തിലേക്കുള്ള പരസ്പര ധാരണയുടെ ദീര്‍ഘമായ പാതയുടെ ചുവടുകളായി കണക്കാക്കപ്പെടുന്നു എന്ന് സൂചിപ്പിച്ചു. സംവാദത്തിന്റെ അവസാനം ഈജിപ്തിലെ പുരാതനങ്ങളായ അബു മിന മൊണാസ്ട്രിയിലേക്കും സെന്റ് ആന്റണി മൊണാസ്ട്രിയിലേക്കും കമ്മീഷന്‍ അംഗങ്ങള്‍ പ്രത്യേക തീര്‍ത്ഥാടനം നടത്തി.

ഷെക്കെയ്‌ന ന്യൂസിന്റെ വാർത്തകളും പ്രോഗ്രാമുകളേയുംകുറിച്ച് അറിയുവാന്‍ ഞങ്ങളുടെ വാട്സപ്പ് ഗ്രൂപ്പില്‍ അംഗമാവുക

https://chat.whatsapp.com/Bam4IQbHlZQFfI94jqRwk0





News

പനാമയില്‍ ശക്തമായ ഭൂചലനം, ലോസ് സാന്റോസിലെ ചരിത്ര പ്രസിദ്ധമായ കത്തോലിക്കാ ദേവാലയം ഭാഗികമായി തകര്‍ന്നു, വന്‍ ...

ദീപ്തസ്മരണയില്‍ ഫാ. സ്റ്റാന്‍ സ്വാമി

വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 19-ാംമത് മരിയന്‍ തീര്‍ത്ഥാടനം നാളെ നടക്കും

നീതി പരിപോഷിപ്പിച്ചെടുക്കേണ്ട ഒരു പുണ്യമെന്ന് പാപ്പ; വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് കോര്‍ട്ട് 94മത് ...

കുരിശിനെയും കുമ്പസാരത്തെയും അവഹേളിച്ചത്തില്‍ പ്രതിഷേധം ശക്തം

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം മെയ് 6ന്; പ്രധാന ചടങ്ങ് തൈലാഭിഷേകം

ചിന്തയിലെ ബഹുസ്വരതക്ക് സ്വീകാര്യതയേറുന്നു; സന്ദേശവുമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

മുഖ്യമന്ത്രിയും ഇടതപക്ഷ സര്‍ക്കാരുമായും നല്ല ബന്ധമാണ് തനിക്കുള്ളതെന്ന് ഡോ വര്‍ഗീസ് ചക്കാലയക്കല്‍

VIDEO NEWS

ഇത് ചരിത്ര നിമിഷം, കുറവിലങ്ങാട് മുത്തിയമ്മയുടെ പെരുനാള്‍ ഇസ്രായേലില്‍ ആഘോഷിച്ചപ്പോള്‍

ലോകമെങ്ങും പാപ്പയ്ക്കായി പ്രാർത്ഥനാ തരംഗം ...പാപ്പയുടെ നിലവിലെ ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

യെമന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂത്തി ആക്രമണം.അമേരിക്കന്‍ ആക്രമണം ഭയന്ന് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU