CHURCH NEWS

വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 19-ാംമത് മരിയന്‍ തീര്‍ത്ഥാടനം നാളെ നടക്കും

2023-09-08

ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 19-ാംമത് മരിയന്‍ തീര്‍ത്ഥാടനം നാളെ നടക്കും. കിഴക്കന്‍ മേഖലയില്‍ നിന്നും വല്ലാര്‍പാടത്തേക്കുള്ള തീര്‍ത്ഥാടനത്തിന്‍റെ ഉദ്ഘാടനം, എറണാകുളം സെന്‍റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ അങ്കണത്തില്‍ വച്ച് നാളെ വൈകീട്ട് 3ന് വരാപ്പുഴ അതിരൂപത ആര്‍ച്ചബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹിക്കും. വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള ആശിര്‍വദിച്ച പതാകയേന്തി തീര്‍ത്ഥാടനമായി കൊണ്ടുവരും. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള ദീപശിഖാപ്രയാണം വൈപ്പിന്‍ വല്ലാര്‍പാടം ജംഗ്ഷനില്‍ വച്ച്  വൈകീട്ട് 3.30ന് വരാപ്പുഴ അതിരൂപത വികാര്‍ ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം ചെയ്യും. ഗോശ്രീ പാലങ്ങളിലൂടെ വല്ലാര്‍പ്പാടത്തിന്‍റെ ഇരുവശങ്ങളില്‍ നിന്നും വരുന്ന ദീപശിഖയുമായി എത്തുന്ന നാനാജാതി മതസ്ഥരായ തീര്‍ത്ഥാടകരെ വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ. ഡോ. ആന്‍റണി വാലുങ്കല്‍ ദൈവാലയ നടയില്‍ സ്വീകരിക്കും. തുടര്‍ന്ന് വൈകീട്ട് 4.30ന് ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ അതിരൂപതയിലെ എല്ലാ വൈദികരും സന്യസ്തരും പങ്കാളികളാകും. 


News

പനാമയില്‍ ശക്തമായ ഭൂചലനം, ലോസ് സാന്റോസിലെ ചരിത്ര പ്രസിദ്ധമായ കത്തോലിക്കാ ദേവാലയം ഭാഗികമായി തകര്‍ന്നു, വന്‍ ...

അധിനിവേശത്തിന്റെ 4-ാം വാര്‍ഷികത്തില്‍ ഇസ്ലാമികവാദികള്‍ മോസ്‌കാക്കി മാറ്റിയ ഹാഗിയ സോഫിയക്ക് ക്രൈസ്തവരെ ...

ദീപ്തസ്മരണയില്‍ ഫാ. സ്റ്റാന്‍ സ്വാമി

നീതി പരിപോഷിപ്പിച്ചെടുക്കേണ്ട ഒരു പുണ്യമെന്ന് പാപ്പ; വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് കോര്‍ട്ട് 94മത് ...

കുരിശിനെയും കുമ്പസാരത്തെയും അവഹേളിച്ചത്തില്‍ പ്രതിഷേധം ശക്തം

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം മെയ് 6ന്; പ്രധാന ചടങ്ങ് തൈലാഭിഷേകം

അന്തര്‍ദേശീയ കമ്മീഷന്റെ എക്യൂമെനിക്കല്‍ സമ്മേളനം; ആതിഥേയത്വം വഹിച്ച് കോപ്റ്റിക് ഓര്‍ത്തോഡോക്‌സ് സഭ

ചിന്തയിലെ ബഹുസ്വരതക്ക് സ്വീകാര്യതയേറുന്നു; സന്ദേശവുമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

VIDEO NEWS

ഇത് ചരിത്ര നിമിഷം, കുറവിലങ്ങാട് മുത്തിയമ്മയുടെ പെരുനാള്‍ ഇസ്രായേലില്‍ ആഘോഷിച്ചപ്പോള്‍

ലോകമെങ്ങും പാപ്പയ്ക്കായി പ്രാർത്ഥനാ തരംഗം ...പാപ്പയുടെ നിലവിലെ ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

യെമന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂത്തി ആക്രമണം.അമേരിക്കന്‍ ആക്രമണം ഭയന്ന് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU