CHURCH NEWS
നീതി പരിപോഷിപ്പിച്ചെടുക്കേണ്ട ഒരു പുണ്യമെന്ന് പാപ്പ; വത്തിക്കാന് സിറ്റി സ്റ്റേറ്റ് കോര്ട്ട് 94മത് ജുഡീഷ്യല് വര്ഷത്തിലേക്ക്
2023-03-07
വത്തിക്കാൻ: നീതി എന്നത് ഒരു ആശയമല്ല മറിച്ച് നാം പരിപോഷിപ്പിച്ചെടുക്കേണ്ട ഒരു പുണ്യമാണെന്ന് ഫ്രാന്സിസ് പാപ്പ. വത്തിക്കാന് സിറ്റി സ്റ്റേറ്റ് കോര്ട്ട് 94മത് ജുഡീഷ്യല് വര്ഷ ഉദ് ഘടന മദ്ധ്യേ സംസാരിക്കുകയായിരുന്നു പാപ്പ. വത്തിക്കാൻ സിറ്റി സ്റ്റേറ്റ് കോര്ട്ട് 94മത് ജുഡീഷ്യല് വര്ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 2023ലെ പ്രവര്ത്തനവര്ഷത്തിന്റെ ഉദ്ഘാടനം ഫ്രാന്സിസ് പാപ്പ നിര്വഹിച്ചു. ഇറ്റാലിയന് നീതിന്യായ വകുപ്പിലെ ഉയര്ന്ന ഉദ്യോഗസ്ഥരും, ഇറ്റാലിയന് നിയമ മന്ത്രി കാര്ലോ നോര്ഡിയോ, പ്രധാന മന്ത്രിയുടെ അണ്ടര് സെക്രട്ടറി ആല്ഫ്രഡോ മാന്തോവാനോ തുടങ്ങിയവര് പങ്കെടുത്ത ഉദ്ഘാടനത്തില് പാപ്പ അവരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
നീതി എന്നത് ഒരു ആശയമല്ല മറിച്ച് നാം പരിപോഷിപ്പിച്ചെടുക്കേണ്ട ഒരു പുണ്യമാണെന്ന് പാപ്പ ഉദ്ഘാടന മദ്ധ്യേ വ്യക്തമാക്കി. കൂടാതെ നീതി എന്നത് ഒരു ഉട്ടോപ്യന് ചിന്താഗതിയല്ലെന്നും, അനുദിന ജീവിതത്തില് അനുവര്ത്തിക്കേണ്ട അല്ലെങ്കില് വളര്ത്തിയെടുക്കേണ്ട ഒരു പുണ്യമാണെന്നും പാപ്പ ഓര്മ്മപ്പെടുത്തി.
നീതി സാങ്കേതിക മികവോടെ നടപ്പില് വരുത്തുന്ന നിയമങ്ങളുടെ അനുഷ്ടാനം മാത്രമല്ല, ഓരോരുത്തര്ക്കും അര്ഹതപ്പെട്ടത് ലഭ്യമാക്കുന്ന പുണ്യ പരിശീലനം കൂടിയാണെന്നും പാപ്പ കൂട്ടിച്ചേര്ത്തു. സാധാരണ ജനജീവിതം സമാധാനപൂര്ണ്ണമാകുന്നതിന് നീതിയുടെ ശരിയായ നടത്തിപ്പ് ഏറെ ആവശ്യമാണെന്നും പാപ്പ പറഞ്ഞു.
സഭ എല്ലാ അവസരങ്ങളിലും കരുണയോടെ വ്യാപരിക്കാനാണ് ശ്രമിക്കാറുള്ളത്. അതുപോലെ നിയമത്തിന്റെ മുന്നിലെത്തുന്ന, തെറ്റിലകപ്പെട്ടുപോയ സഹോദരി സഹാദര•ാരെ കരുണയോടെ തന്നെ നോക്കിക്കാണണമെന്നും ഉദ്ഘടനത്തില് പങ്കെടുത്ത നീതിന്യായ വകുപ്പിലെ ഉദ്യോഗസ്ഥരെ പാപ്പ ഉദ്ബോധിപ്പിച്ചു. സഭയുടെയും സമൂഹത്തിന്റെയും മുഖം വികൃതമാക്കുന്ന പ്രവര്ത്തികളില് ഏര്പ്പെട്ടവര്ക്കുള്ള നിയമ നടപടികള് കരുണയുടെ പ്രായോഗിക പരിശീലന വേദിയായി മാറണമെന്നും പാപ്പ നിര്ദേശിച്ചു.
കരുണയും നീതിയും ഒത്തുപോകേണ്ട കാര്യങ്ങളാണെന്നും പാപ്പ ഓര്മ്മപ്പെടുത്തി. കരുണ നീതിയുടെ പൂര്ത്തീകരണമാണെന്നും പാപ്പ കൂട്ടിച്ചേര്ത്തു. നീതി എല്ലാവരെയും കരുതുന്ന ഒരു പുണ്യമാണെന്നും പാപ്പ ഓര്മ്മപ്പെടുത്തി. ഈ അറിവ് എല്ലാവരെയും സത്യത്തിന്റെ പാതയില് നയിക്കാന് സഹായിക്കട്ടെ എന്ന് പാപ്പ ആശംസിച്ചു.
ഷെക്കെയ്ന ന്യൂസിന്റെ വാർത്തകളും പ്രോഗ്രാമുകളേയുംകുറിച്ച് അറിയുവാന് ഞങ്ങളുടെ വാട്സപ്പ് ഗ്രൂപ്പില് അംഗമാവുക
News
പനാമയില് ശക്തമായ ഭൂചലനം, ലോസ് സാന്റോസിലെ ചരിത്ര പ്രസിദ്ധമായ കത്തോലിക്കാ ദേവാലയം ഭാഗികമായി തകര്ന്നു, വന് ...
ദീപ്തസ്മരണയില് ഫാ. സ്റ്റാന് സ്വാമി
വല്ലാര്പാടം ബസിലിക്കയിലേക്കുള്ള 19-ാംമത് മരിയന് തീര്ത്ഥാടനം നാളെ നടക്കും
കുരിശിനെയും കുമ്പസാരത്തെയും അവഹേളിച്ചത്തില് പ്രതിഷേധം ശക്തം
ചാള്സ് മൂന്നാമന് രാജാവിന്റെ കിരീടധാരണം മെയ് 6ന്; പ്രധാന ചടങ്ങ് തൈലാഭിഷേകം
അന്തര്ദേശീയ കമ്മീഷന്റെ എക്യൂമെനിക്കല് സമ്മേളനം; ആതിഥേയത്വം വഹിച്ച് കോപ്റ്റിക് ഓര്ത്തോഡോക്സ് സഭ
ചിന്തയിലെ ബഹുസ്വരതക്ക് സ്വീകാര്യതയേറുന്നു; സന്ദേശവുമായി കര്ദ്ദിനാള് മാര് ജോര്ജ് ആലഞ്ചേരി
മുഖ്യമന്ത്രിയും ഇടതപക്ഷ സര്ക്കാരുമായും നല്ല ബന്ധമാണ് തനിക്കുള്ളതെന്ന് ഡോ വര്ഗീസ് ചക്കാലയക്കല്
