CHURCH NEWS
ദീപ്തസ്മരണയില്‍ ഫാ. സ്റ്റാന്‍ സ്വാമി
2024-07-06
പാവങ്ങള്‍ക്കൊപ്പം പക്ഷംചേര്‍ന്ന് അവരുടെ ഉന്നമനത്തിനായ് അക്ഷീണം പ്രയത്‌നിച്ച് ഒടുവില്‍ അനീതിയുടെ തടവറയില്‍ പാര്‍പ്പിക്കപ്പെട്ട് ഇഹലോകവാസം വെടിഞ്ഞ വന്ദ്യവയോധികനായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി. ചരിത്രത്തില്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയായി മരണപ്പെട്ടവരുടെ പട്ടികയില്‍ മുന്നിലുള്ള ജസ്യൂട്ട് വൈദികനായ ഫാ. സ്റ്റാന്‍ സ്വാമിയുടെ വേര്‍പാടിന് ഇന്ന് മൂന്നാണ്ട് തികയുകയാണ്.
ഇന്ന് ലോകമെങ്ങും, മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് സഭാംഗവുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ മൂന്നാം ചരമവാര്‍ഷികം ആചരിക്കുകയാണ്. ഝാര്‍ഖണ്ഡിലെ അവികസിതമായ ആദിവാസി മേഖലകളാണ് ഫാ. സ്റ്റാന്‍ സ്വാമി പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുത്തത്. ആദിവാസി-ദലിത് പ്രശ്നങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഇതിനിടെയാണ് പ്രമാദമായ ഭീമ- കൊറെഗാവ് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘം അദ്ദേഹത്തെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. 2020 ഒക്ടോബര്‍ എട്ടിനാണ് തമിഴ്‌നാട്ടുകാരനായ അദ്ദേഹത്തെ ജയിലിലടച്ചത്. ജയിലില്‍ പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി. വിവിധ അസുഖങ്ങള്‍ മൂലം നരകിച്ച ഫാ. സ്റ്റാന്‍ ചികിത്സക്ക് ജാമ്യം തേടി നിരവധി തവണ കോടതി കയറിയിറങ്ങി. ഇടക്കിടെ ജെ.ജെ മെഡിക്കല്‍ കോളജില്‍ പേരിന് കൊണ്ടുപോയതല്ലാതെ നല്ല ചികിത്സ നല്‍കാന്‍ കോടതി തയ്യാറായില്ല. ഒടുവില്‍, നീതിയുടെ വാതിലുകള്‍ക്കുമുന്നില്‍ മുട്ടിത്തളര്‍ന്ന ഫാ. സ്റ്റാന്‍ സ്വാമി; ജാമ്യമാണ് വേണ്ടതെന്നും-അല്ലെങ്കില്‍ ജയിലില്‍ കിടന്നു മരിക്കാമെന്നും, ആരോഗ്യശേഷി നശിച്ച് മരണം അടുത്തുവരികയാണെന്നും ബോംബെ ഹൈക്കോടതിയില്‍ തീര്‍ത്തുപറയുകയായിരുന്നു. എന്നാല്‍ മുഖവിലയ്‌ക്കെടുക്കാതെ, പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിച്ച ഭരണകൂടം ആ ന•-യുടെ പ്രകാശത്തെ തല്ലിക്കെടുത്തുകയായിരുന്നു. ബാന്ദ്ര- ഹോളി ഫാമിലി ആശുപത്രിയില്‍ വച്ചായിരുന്നു നരഹത്യയ്ക്കു സമാനമായ ഫാ. സ്റ്റാനിന്റെ മരണം. 84 വയസ്സായിരുന്നു. ചോദ്യം ചെയ്യലില്‍ പലതവണ സത്യം ആവര്‍ത്തിച്ചിട്ടും കരുതികൂട്ടി ഫാ. സ്റ്റാന്‍ സ്വാമിയെ വേട്ടയാടുകയായിരുന്നു. ഇതിനെതിരെ ആഗോളതലത്തില്‍ വരെ പ്രതിഷേധത്തിന്റെ അലകള്‍ ഉയര്‍ന്നു. ഭാരതസഭയും തെരുവിലിറങ്ങി പ്രതിഷേധം അറിയിച്ചു. ഇതോടെ സര്‍ക്കാരിനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അധികാരികള്‍ എല്ലാം കണ്ണടച്ച് ഇരുട്ടാക്കി ആ കരുണാര്‍ദ്ര ജീവിതത്തെ മണത്തിലേക്ക് തള്ളി വിട്ടൂ.
News
അധിനിവേശത്തിന്റെ 4-ാം വാര്‍ഷികത്തില്‍ ഇസ്ലാമികവാദികള്‍ മോസ്‌കാക്കി മാറ്റിയ ഹാഗിയ സോഫിയക്ക് ക്രൈസ്തവരെ ...
വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 19-ാംമത് മരിയന്‍ തീര്‍ത്ഥാടനം നാളെ നടക്കും
നീതി പരിപോഷിപ്പിച്ചെടുക്കേണ്ട ഒരു പുണ്യമെന്ന് പാപ്പ; വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് കോര്‍ട്ട് 94മത് ...
കുരിശിനെയും കുമ്പസാരത്തെയും അവഹേളിച്ചത്തില്‍ പ്രതിഷേധം ശക്തം
ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം മെയ് 6ന്; പ്രധാന ചടങ്ങ് തൈലാഭിഷേകം
അന്തര്‍ദേശീയ കമ്മീഷന്റെ എക്യൂമെനിക്കല്‍ സമ്മേളനം; ആതിഥേയത്വം വഹിച്ച് കോപ്റ്റിക് ഓര്‍ത്തോഡോക്‌സ് സഭ
ചിന്തയിലെ ബഹുസ്വരതക്ക് സ്വീകാര്യതയേറുന്നു; സന്ദേശവുമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
മുഖ്യമന്ത്രിയും ഇടതപക്ഷ സര്‍ക്കാരുമായും നല്ല ബന്ധമാണ് തനിക്കുള്ളതെന്ന് ഡോ വര്‍ഗീസ് ചക്കാലയക്കല്‍