CHURCH NEWS

ചിന്തയിലെ ബഹുസ്വരതക്ക് സ്വീകാര്യതയേറുന്നു; സന്ദേശവുമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

2023-02-08

കോട്ടയം: ചിന്തയിലെ ബഹുസ്വരതയ്ക്ക് പ്രാധാന്യം ഏറിവരുന്ന ഇന്നത്തെ സമൂഹത്തില്‍ തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങള്‍ യഥാര്‍ത്ഥ ക്രിസ്തു സന്ദേശം നല്‍കുന്നതില്‍ ശ്രദ്ധേയമായ സ്വാധീനമാണ് ചെലുത്തേണ്ടതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വടവാതുര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലെ പൗരസ്ത്യ വിദ്യാഭ്യാസപീഠത്തില്‍ പുതിയതായി നിലവില്‍ വന്ന സ്വതന്ത്ര തത്വശാസ്ത്ര വിഭാഗത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍.

പൗരോഹിത്യ സന്യസ്ത പരിശീലനത്തില്‍ തത്വശാസ്ത്ര അടിത്തറ പകര്‍ന്നു നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. കത്തോലിക്കാ തത്വശാസ്ത്ര പഠനങ്ങള്‍ക്ക് വേണ്ടിയുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്വയാധികാര ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തിയത്തോടുകുടി ഉന്നത പഠനത്തിനുള്ള ഭാവി സാധ്യതകളുടെ വാതായനങ്ങള്‍ തുറന്നിരിക്കുകയാണ്. വളര്‍ച്ചയുടെ അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ഫാക്കള്‍ട്ടികളുള്ള ഒരു യൂണിവേഴ്‌സിറ്റിയായി മാറട്ടെയെന്നും കര്‍ദ്ദിനാള്‍ ആശംസിച്ചു.

റവ ഡോ. ജോണ്‍സണ്‍ നീലനിരപ്പേല്‍ പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടറായി സ്ഥാനം ഏറ്റു. കത്തോലിക്കാ തത്വശാസ്ത്ര പഠനങ്ങള്‍ക്കുവേണ്ടിയുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്വയാധികാര ഇന്‍സ്റ്റിറ്റ്യൂട്ടാണു പൗരസ്ത്യ വിദ്യാപീഠത്തിന്റെ തത്വശാസ്ത്ര വിഭാഗം. ഈ ഒരു അംഗീകാരം കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലമാണെന്നും അറിവും വൈദഗ്ധ്യവും നിറഞ്ഞ ഭാവി പുരോഹിതരെയും നേതാക്കളെയും രൂപപ്പെടുത്തുന്നതില്‍ ഈ സ്ഥാപനത്തിന് നിര്‍ണായക പങ്കുവഹിയ്ക്കാന്‍ സാധിക്കുമെന്ന് വടവാതൂര്‍ സെമിനാരി കമ്മീഷന്‍ ചെയര്‍മാനും കോട്ടയം അതിരൂപത മെത്രാപ്പോലീത്തയുമായ മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. 

റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍ റോമിലെ കത്തോലിക്ക വിദ്യാഭ്യാസ കാര്യാലയം പുറത്തിറക്കിയ തത്വശാസ്ത്ര പഠനവിഭാഗത്തെ സ്വയാധികാര സംവിധാനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് വായിച്ചു. അതോടൊപ്പം പൗരസ്ത്യ വിദ്യാപീഠത്തിന്റെ സ്റ്റാറ്റിയൂഡ്‌സ് പ്രകാശന കര്‍മ്മം മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കുകയും ചെയ്തു. 1962 -ല്‍ റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്ത് അക്കാദമിക പ്രവര്‍ത്തങ്ങള്‍ ആരംഭിച്ച വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ ദൈവശാസ്ത്ര വിഭാഗത്തോടൊപ്പം തന്നെ തത്വശാസ്ത്ര വിഭാഗവും ആരംഭിച്ചിരുന്നെങ്കിലും ദൈവശാസ്ത്ര വിഭാഗത്തിന്റെ കീഴിലായിരുന്നു തത്വശാസ്ത്ര വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്.

1982 ജൂലൈ 3 നു റോമിലെ കത്തോലിക്ക വിദ്യാഭ്യാസ കാര്യാലയം വടവാതൂര്‍ സെമിനാരിയിലെ പഠനവിഭാഗത്തെ പൗരസ്ത്യ വിദ്യാപീഠം എന്ന സ്വതന്ത്രസ്ഥാപനമായി മാറ്റുകയും, ദൈവശാസ്ത്ര പഠനവിഭാഗത്തെ സ്വയാധികാര സംവിധാനമായി ഉയര്‍ത്തുകയും ചെയ്തു. ഇതിന്‍ പ്രകാരം ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറേറ്റ്, എന്നിവ നല്‍കാന്‍ അധികാരമുള്ള സ്ഥാപനമായി വിദ്യാപീഠം മാറി.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി റോമിലെ കത്തോലിക്ക പഠന കേന്ദ്രങ്ങള്‍ക്ക് വേണ്ടിയുള്ള ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ നിര്‍ദ്ദേശങ്ങളുടെയും വിലയിരുത്തലുകളുടെയും ഫലമായാണ് 2022 ഡിസംബര്‍ 12-ന് ഈ പുതിയ സംവിധാനം അനുവദിക്കപ്പെട്ടത്. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ്  മാര്‍ ജോസഫ് പെരുന്തോട്ടം, പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, സെമിനാരി റെക്ടര്‍ റവ. ഡോ. ഫാ. സ്‌കറിയ കന്യാകോണില്‍, റവ. ഡോ. ഫാ. സിറിയക് വലിയകുന്നുംപുറത്ത്, റവ. ഡോ. ഫാ. ജോണ്‍സണ്‍ നീലനിരപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഷെക്കെയ്‌ന ന്യൂസിന്റെ വാർത്തകളും പ്രോഗ്രാമുകളേയുംകുറിച്ച് അറിയുവാന്‍ ഞങ്ങളുടെ വാട്സപ്പ് ഗ്രൂപ്പില്‍ അംഗമാവുക

https://chat.whatsapp.com/Bam4IQbHlZQFfI94jqRwk0











News

പനാമയില്‍ ശക്തമായ ഭൂചലനം, ലോസ് സാന്റോസിലെ ചരിത്ര പ്രസിദ്ധമായ കത്തോലിക്കാ ദേവാലയം ഭാഗികമായി തകര്‍ന്നു, വന്‍ ...

അധിനിവേശത്തിന്റെ 4-ാം വാര്‍ഷികത്തില്‍ ഇസ്ലാമികവാദികള്‍ മോസ്‌കാക്കി മാറ്റിയ ഹാഗിയ സോഫിയക്ക് ക്രൈസ്തവരെ ...

ദീപ്തസ്മരണയില്‍ ഫാ. സ്റ്റാന്‍ സ്വാമി

വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 19-ാംമത് മരിയന്‍ തീര്‍ത്ഥാടനം നാളെ നടക്കും

നീതി പരിപോഷിപ്പിച്ചെടുക്കേണ്ട ഒരു പുണ്യമെന്ന് പാപ്പ; വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് കോര്‍ട്ട് 94മത് ...

കുരിശിനെയും കുമ്പസാരത്തെയും അവഹേളിച്ചത്തില്‍ പ്രതിഷേധം ശക്തം

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം മെയ് 6ന്; പ്രധാന ചടങ്ങ് തൈലാഭിഷേകം

അന്തര്‍ദേശീയ കമ്മീഷന്റെ എക്യൂമെനിക്കല്‍ സമ്മേളനം; ആതിഥേയത്വം വഹിച്ച് കോപ്റ്റിക് ഓര്‍ത്തോഡോക്‌സ് സഭ

VIDEO NEWS

ഇത് ചരിത്ര നിമിഷം, കുറവിലങ്ങാട് മുത്തിയമ്മയുടെ പെരുനാള്‍ ഇസ്രായേലില്‍ ആഘോഷിച്ചപ്പോള്‍

ലോകമെങ്ങും പാപ്പയ്ക്കായി പ്രാർത്ഥനാ തരംഗം ...പാപ്പയുടെ നിലവിലെ ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

യെമന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂത്തി ആക്രമണം.അമേരിക്കന്‍ ആക്രമണം ഭയന്ന് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU