CHURCH NEWS

പനാമയില്‍ ശക്തമായ ഭൂചലനം, ലോസ് സാന്റോസിലെ ചരിത്ര പ്രസിദ്ധമായ കത്തോലിക്കാ ദേവാലയം ഭാഗികമായി തകര്‍ന്നു, വന്‍ നാശനഷ്ടം, ആളപായമില്ല

2026-10-10

പനാമയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തിലും തുടര്‍ ചലനങ്ങളിലും വന്‍ നാശനഷ്ടം. ദുരന്തത്തില്‍ രാജ്യത്തെ ചരിത്രപ്രസിദ്ധമായ 'സാന്‍ അറ്റനാസിയോ' കത്തോലിക്കാ ദേവാലയത്തിന്റെ ഒരു ഭാഗം തകര്‍ന്നു. 

പനാമയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ലോസ് സാന്റോസിലെ ചരിത്ര പ്രസിദ്ധമായ കത്തോലിക്കാ ദേവാലയം ഭാഗികമായി തകര്‍ന്നു. 1938 ല്‍ ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിച്ച ലോസ് സാന്റോസിലെ ഈ ദേവാലയത്തിന് പുറമേ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തുകയും പ്രധാന റോഡുകളില്‍ വലിയ വിള്ളലുകള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.7, 6.6 തീവ്രത രേഖപ്പെടുത്തിയ രണ്ട് കൂറ്റന്‍ ഭൂകമ്പങ്ങളാണ് രാജ്യത്തെ വിറപ്പിച്ചത്.

ആദ്യ ഭൂചലനങ്ങള്‍ക്ക് പിന്നാലെ പനാമ സര്‍വകലാശാലയിലെ ഭൂകമ്പ ശാസ്ത്രജ്ഞര്‍ 45-ലധികം തുടര്‍ചലനങ്ങള്‍ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകമ്പനങ്ങളെ തുടര്‍ന്ന് തലസ്ഥാനമായ പനാമ സിറ്റി ഉള്‍പ്പെടെയുള്ള ജനവാസ മേഖലകളില്‍ വലിയ പരിഭ്രാന്തിയാണുണ്ടായത്. എന്നാല്‍, വന്‍ ദുരന്ത അന്തരീക്ഷത്തിലും ആര്‍ക്കും ജീവഹാനിയോ ഗുരുതരമായ പരിക്കുകളോ സംഭവിച്ചതായി ഔദ്യോഗിക സ്ഥിരീകരണമില്ലെന്ന് പ്രസിഡന്റ് ഹോസെ റൗള്‍ മുലിനോ വ്യക്തമാക്കി. പെനോനോമെ നഗരത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ പതിച്ച് ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്തുടനീളം ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മേഖലയിലെ തിരക്കേറിയ ടോക്കുമെന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. ആഗോള സമുദ്രപാതയായ പനാമ കനാലിന്റെ പ്രവര്‍ത്തനം നിലവില്‍ തടസ്സമില്ലാതെ തുടരുന്നുണ്ട്.

ആദ്യഘട്ടത്തില്‍ പനാമ, കൊളംബിയ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളുടെ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അപകടസാധ്യത ഒഴിഞ്ഞതിനെ തുടര്‍ന്ന് പിന്നീട് പിന്‍വലിച്ചു. മുന്‍കരുതലിന്റെ ഭാഗമായി പനാമയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും അയല്‍രാജ്യങ്ങളായ കൊളംബിയ, കോസ്റ്റാറിക്ക തുടങ്ങിയ രാഷ്ട്രങ്ങളുടെ നേതാക്കളും അറിയിച്ചിട്ടുണ്ട്.



News

വോട്ടര്‍പട്ടിക പരിഷ്‌കരണം, കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ മല്ലികാര്‍ജുന്‍ ഖര്‍ഗെ

നെ•ാറ ഇരട്ടക്കൊല കേസ്, കൊലപാതക കുറ്റം തെളിഞ്ഞു, ശിക്ഷ മറ്റന്നാള്‍ വിധിക്കും

വീണയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്

തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്കെതിരെ വിവാദ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രേവന്ത് ഒരു ...

മീനചൂടിനേക്കാള്‍ കഠിനമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ചൂട്.

അജിത് പവാറിന്റെ മരണത്തില്‍ അനുശോചിച്ച് നിയമസഭ, അവിശ്വസനീയ ദുരന്ത വാര്‍ത്ത:മന്ത്രി എകെ ശശീന്ദ്രന്‍, ...

ദീപ്തസ്മരണയില്‍ ഫാ. സ്റ്റാന്‍ സ്വാമി

വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 19-ാംമത് മരിയന്‍ തീര്‍ത്ഥാടനം നാളെ നടക്കും

VIDEO NEWS

ഇത് ചരിത്ര നിമിഷം, കുറവിലങ്ങാട് മുത്തിയമ്മയുടെ പെരുനാള്‍ ഇസ്രായേലില്‍ ആഘോഷിച്ചപ്പോള്‍

ലോകമെങ്ങും പാപ്പയ്ക്കായി പ്രാർത്ഥനാ തരംഗം ...പാപ്പയുടെ നിലവിലെ ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

യെമന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂത്തി ആക്രമണം.അമേരിക്കന്‍ ആക്രമണം ഭയന്ന് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU