GENERAL NEWS
കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; വാഹനപകടത്തില് രണ്ടു മലയാളികള് മരിച്ചു
2023-03-07
കോട്ടയം: തമിഴ്നാട് തേനിക്ക് സമീപം വാഹനപകടത്തില് രണ്ടു മലയാളികള് മരിച്ചു. ഒരാള്ക്ക് ഗുരുതരമായി പരിക്കേറ്റു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കോട്ടയം ഭാഗത്ത് നിന്നുള്ളവര് ആണ് അപകടത്തില് പെട്ടത്.
ഇന്ന് പുലര്ച്ചെയോടെയാണ് അപകടം നടന്നത്.കോട്ടയം തിരുവാതുക്കല് സ്വദേശികളായ അക്ഷയ് അജേഷ് , ഗോകുല് എന്നിവരാണ് മരിച്ചത്. തേനിക്കടുത്ത് അണ്ണാച്ചിവിളക്ക് എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. എതിരെ വന്ന കര്ണാടക രജിസ്ട്രേഷനിലുള്ള ലോറിയുമായാണ് കൂട്ടിയിടിച്ചത്.
കോയമ്പത്തൂരില് നിന്ന് ഇന്റര്ലോക്ക് കല്ലുകളുമായി തേനി ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. കാറിന്റെ പിന്ഭാഗത്തെ ടയറുകളില് ഒന്ന് പൊട്ടിയതിനെ തുടര്ന്നാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ കാറിലുണ്ടായിരുന്ന രണ്ട് പേര് മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഷെക്കെയ്ന ന്യൂസിന്റെ വാർത്തകളും പ്രോഗ്രാമുകളേയുംകുറിച്ച് അറിയുവാന് ഞങ്ങളുടെ വാട്സപ്പ് ഗ്രൂപ്പില് അംഗമാവുക
https://chat.whatsapp.com/Bam4IQbHlZQFfI94jqRwk0
also read this : കര്ണാടകയില് ബിജെപി മന്ത്രിയും ജെഡിഎസ് എംഎല്എയും കോണ്ഗ്രസിലേക്ക് https://shekinahnews.tv/news/3247
News
വോട്ടര്പട്ടിക പരിഷ്കരണം, കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ മല്ലികാര്ജുന് ഖര്ഗെ
നെ•ാറ ഇരട്ടക്കൊല കേസ്, കൊലപാതക കുറ്റം തെളിഞ്ഞു, ശിക്ഷ മറ്റന്നാള് വിധിക്കും
വീണയ്ക്ക് വീണ്ടും ഇ ഡി സമന്സ്
തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്കെതിരെ വിവാദ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. രേവന്ത് ഒരു ...
മീനചൂടിനേക്കാള് കഠിനമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ചൂട്.
അജിത് പവാറിന്റെ മരണത്തില് അനുശോചിച്ച് നിയമസഭ, അവിശ്വസനീയ ദുരന്ത വാര്ത്ത:മന്ത്രി എകെ ശശീന്ദ്രന്, ...
കേന്ദ്രസര്ക്കാരിന് കത്തയക്കും; കേന്ദ്ര സര്ക്കാര് നടപടിയില് വ്യക്തത തേടി കേരളം
ട്രെയിനില് നിന്നു യുവാവിനെ തള്ളിയിട്ടു കൊലപ്പെടുത്തിയ ദൃശ്യങ്ങള് പുറത്ത്
