GENERAL NEWS
മീനചൂടിനേക്കാള് കഠിനമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ചൂട്.
2026-03-21
മീനചൂടിനേക്കാള് കഠിനമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ചൂട്. ജനവിധി തേടുന്ന മുന്നണികള് ഭരണം നേടാനുള്ള തീവ്ര പരിശ്രമത്തിലാണ്, മുന്നണികള് ആര്ക്കൊക്കെ, ഏതൊക്കെ, സീറ്റുകള് നല്കണമെന്ന് ചിന്തിക്കുമ്പോള്, കിട്ടിയ സീറ്റുകള് വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഓരോ സ്ഥാനാര്ത്ഥികളും. എങ്ങനെയും ഭരണം പിടിച്ചടക്കുക എന്നതിനപ്പുറം ഒരു ലക്ഷ്യവും മുന്നണികള്ക്ക് ഇല്ല .ഈ തീ പാറുന്ന പോരാട്ടത്തിനിടയ്ക്ക് ചില സ്ഥാനാര്ത്ഥികള്ക്കും മണ്ഡലങ്ങള്ക്കും ചില പ്രത്യേകതകള് ഉണ്ട്. അതെന്താണെന്ന് നമുക്ക് ഒന്ന് നോക്കാം.
കേരള രാഷ്ട്രീയത്തിലെ മണ്മറഞ്ഞ കോണ്ഗ്രസ് നേതാവും മുന് മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരന്റെ മകന് വട്ടിയൂര്ക്കാവില് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായി മത്സരിക്കുമ്പോള്, മകള് തൃശ്ശൂരില് ബിജെപി സ്ഥാനാര്ത്ഥിയായി മത്സരിക്കുന്നു. സിപിഎമ്മിന്റെ ഏറ്റവും ശക്തമായ കോട്ടകളില് ഇത്തവണ പല പൊട്ടിത്തെറികളും നടക്കുന്നു, .പയ്യന്നൂര് മണ്ഡലത്തിലെ രക്തസാക്ഷി ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട്, പാര്ട്ടി പുറത്താക്കിയ വി കുഞ്ഞി കണ്ണന് എതിര് ചേരിയിലെ സ്ഥാനാര്ത്ഥിയാകുന്നു. തളിപ്പറമ്പ് മണ്ഡലത്തില് പാര്ട്ടിയുടെ ജനറല് സെക്രട്ടറിയുടെ ഭാര്യയെ സ്ഥാനാര്ത്ഥിയാക്കിയതില് പ്രതിഷേധിച്ച് കണ്ണൂര് ജില്ലാ സെക്രട്ടറിയേറ്റം ടി കെ ഗോവിന്ദന് പാര്ട്ടിയെയും നേതാക്കളെയും പരസ്യമായി വിമര്ശിച്ചതിന്റെ പേരില് പാര്ട്ടി ടി കെ ഗോവിന്ദനെ പുറത്താക്കുന്നു. ഗോവിന്ദന് എതിര്ച്ചേരിയിലേക്ക് കടന്ന് മത്സരിക്കാന് ഒരുങ്ങുന്നു. നാട്ടിക മണ്ഡലത്തിലെ സിപിഐ സിറ്റിംഗ് എംഎല്എ സി സി മുകുന്ദന് സീറ്റ് നിഷേധിച്ചതിന്റെ പേരില് ബിജെപിയില് ചേര്ന്ന് ബിജെപി സ്ഥാനാര്ത്ഥിയായി നാട്ടിക മണ്ഡലത്തില് മത്സരിക്കാന് ഒരുങ്ങുകയാണ് സിസി മുകുന്ദന്. യുഡിഎഫില് ഹൈക്കമാന്റിന്റെ നയങ്ങളിലും നടപ്പാക്കുന്ന രീതികളിലും വളരെയേറെ പ്രത്യേകതകളുണ്ട്. നിലവിലെ എംപിമാര് ആരും തന്നെ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്റില് നിന്ന് കര്ശനമായ നിര്ദ്ദേശം ഉണ്ടായിരുന്നു. എന്നാല് കെ സുധാകരന് കണ്ണൂരില് മത്സരിക്കുമെന്ന് വാശിപിടിക്കുമ്പോള്, സുധാകരന് മത്സരിക്കരുത് എന്നൊരു ഉറച്ച തീരുമാനത്തിലെത്താന് ഹൈക്കമാന്റിന് ഏറെ സമയമെടുക്കേണ്ടി വന്നു. .അതുപോലെ തന്നെ എല്ലാ സിറ്റിംഗ് എംഎല്എമാര്ക്കും സീറ്റ് അനുവദിച്ചെങ്കിലും. പെരുമ്പാവൂരിലെ സിറ്റിംഗ് എംഎല്എ ആയ എല്ദോസ് കുന്നപ്പിള്ളിയക്ക് സീറ്റ് അനുവദിച്ചില്ല .അതിനു പറയുന്ന കാരണം എല്ദോസ് കുന്നപ്പിള്ളി ലൈംഗിക അതിക്രമ കേസില് പ്രതിയും, സഭാവിരുദ്ധ നിലപാടുമാണ് കുന്നപ്പള്ളിയക്ക് സീറ്റ് ലഭിക്കാത്തതിന് കാരണമെന്നാണ്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതകള് അവസാനിക്കുന്നില്ല.മൂന്നു മണ്ഡലങ്ങളില് ഇത്തവണ മാറ്റിവയ്ക്കുന്നത് വനിതകള് തമ്മിലാണ്. അരൂര് മണ്ഡലത്തില് കോണ്ഗ്രസിന്റെ ഷാനിമോള് ഉസ്മാനും സിപിഎമ്മിന്റെ ദെലീമ ജോജോയും ഏറ്റുമുട്ടുമ്പോള് , തൃക്കാക്കര മണ്ഡലത്തില് കോണ്ഗ്രസിന്റെ ഉഷാ തോമസും, സിപിഎമ്മിന്റെ പുഷ്പദാസ് എന്ന വനിതയും ആണ് മത്സരരംഗത്ത്. കോങ്ങാട് മണ്ഡലത്തില് യുഡിഎഫിന്റെ സ്ഥാനാര്ത്ഥിയായി തുളസിയും എല്ഡിഎഫ് സ്ഥാനാര്ത്ഥിയായി ശാന്തകുമാരിയും മത്സരിക്കുന്നു. ജനസേവനത്തിന് പ്രായം ഒരു തടസ്സമല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് എന്സിപി സ്ഥാനാര്ത്ഥി 85 വയസ്സുകാരന് ഏ കെ ശശീന്ദ്രനും ഇത്തവണ മത്സരം രംഗത്തുണ്ട്. ഇത്രയേറെ പ്രത്യേകതകളുള്ള ഒരു മത്സരരംഗം കേരള ജനതയ്ക്ക് കാഴ്ചവെക്കുന്ന എല്ലാ മുന്നണികള്ക്കും വിജയാശംസകള് നേരുന്നു.
News
വോട്ടര്പട്ടിക പരിഷ്കരണം, കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ മല്ലികാര്ജുന് ഖര്ഗെ
നെ•ാറ ഇരട്ടക്കൊല കേസ്, കൊലപാതക കുറ്റം തെളിഞ്ഞു, ശിക്ഷ മറ്റന്നാള് വിധിക്കും
വീണയ്ക്ക് വീണ്ടും ഇ ഡി സമന്സ്
തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്കെതിരെ വിവാദ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. രേവന്ത് ഒരു ...
അജിത് പവാറിന്റെ മരണത്തില് അനുശോചിച്ച് നിയമസഭ, അവിശ്വസനീയ ദുരന്ത വാര്ത്ത:മന്ത്രി എകെ ശശീന്ദ്രന്, ...
കേന്ദ്രസര്ക്കാരിന് കത്തയക്കും; കേന്ദ്ര സര്ക്കാര് നടപടിയില് വ്യക്തത തേടി കേരളം
ട്രെയിനില് നിന്നു യുവാവിനെ തള്ളിയിട്ടു കൊലപ്പെടുത്തിയ ദൃശ്യങ്ങള് പുറത്ത്
കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; വാഹനപകടത്തില് രണ്ടു മലയാളികള് മരിച്ചു
