GENERAL NEWS

അജിത് പവാറിന്റെ മരണത്തില്‍ അനുശോചിച്ച് നിയമസഭ, അവിശ്വസനീയ ദുരന്ത വാര്‍ത്ത:മന്ത്രി എകെ ശശീന്ദ്രന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, നികത്താന്‍ ആകാത്ത നഷ്ടമാണെന്ന്: രാഷ്ട്രപതി

2026-01-28

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത മരണത്തില്‍ അനുശോചിച്ച് കേരള നിയമസഭ . നിയമസഭ സമ്മേളനത്തിനിടെ വിമാന അപകടത്തില്‍ അജിത് പവാര്‍ മരിച്ചെന്ന വാര്‍ത്തക്ക് പിന്നാലെ നിയമസഭ സമ്മേളനം നിര്‍ത്തിവെച്ച് അംഗങ്ങള്‍ മൗനം ആചരിച്ചു. 

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത മരണത്തില്‍ അനുശോചിച്ച് നിയസഭ. അവിശ്വസനീയ ദുരന്ത വാര്‍ത്തയാണെന്ന് എന്‍സിപി ദേശീയ പ്രവര്‍ത്തക സമിതി അംഗമായ വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ഞെട്ടിക്കുന്ന വാര്‍ത്തയാണെന്നും സഹോദരനെ നഷ്ടപ്പെട്ട ദുഖമാണ് തനിക്കെന്നും അജിത് പവാറിന്റെ മരണം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു. വിമാന അപകടത്തില്‍ അജിത് പവാര്‍ മരിച്ചെന്ന വാര്‍ത്തക്ക് പിന്നാലെ നിയമസഭ സമ്മേളനം നിര്‍ത്തിവെച്ച് അംഗങ്ങള്‍ മൗനം ആചരിച്ചു.ഇന്ന് രാവിലെ ഒമ്പതു മണിയോടെയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ സഞ്ചരിച്ച സ്വകാര്യ വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ അജിത് പവാറടക്കം അഞ്ചുപേര്‍ ് മരിച്ചു. വിമാനത്തിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനും സഹായിയും പൈലറ്റും മറ്റൊരു ജീവനക്കാരനുമാണ് മരിച്ചത്. വിമാനം പൂര്‍ണമായും കത്തി നശിച്ചു. അപകടത്തില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാരാമതിയില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് അപകടം. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനം താഴെയെത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് കത്തിയമരുകയായിരുന്നു. അരമണിക്കൂറിനുശേഷമാണ് തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്  അപകടത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബാരാമതിയിലേക്ക് പുറപ്പെട്ടു.  അജിത് പവാറിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കഠിനാധ്വാനിയായ നേതാവായിരുന്നുവെന്നും അപകട വിവരം ഞെട്ടിച്ചുവെന്നും മോദി എക്സില്‍ കുറിച്ചു. അജിത് പവാറിന്റെ വിയോഗം നികത്താന്‍ ആകാത്ത നഷ്ടമാണെന്ന് രാഷ്ട്രപതി അനുശോചിച്ചു.




News

വോട്ടര്‍പട്ടിക പരിഷ്‌കരണം, കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ മല്ലികാര്‍ജുന്‍ ഖര്‍ഗെ

നെ•ാറ ഇരട്ടക്കൊല കേസ്, കൊലപാതക കുറ്റം തെളിഞ്ഞു, ശിക്ഷ മറ്റന്നാള്‍ വിധിക്കും

വീണയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്

തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്കെതിരെ വിവാദ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രേവന്ത് ഒരു ...

മീനചൂടിനേക്കാള്‍ കഠിനമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ചൂട്.

കേന്ദ്രസര്‍ക്കാരിന് കത്തയക്കും; കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ വ്യക്തത തേടി കേരളം

ട്രെയിനില്‍ നിന്നു യുവാവിനെ തള്ളിയിട്ടു കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ പുറത്ത്

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; വാഹനപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

VIDEO NEWS

ഇത് ചരിത്ര നിമിഷം, കുറവിലങ്ങാട് മുത്തിയമ്മയുടെ പെരുനാള്‍ ഇസ്രായേലില്‍ ആഘോഷിച്ചപ്പോള്‍

ലോകമെങ്ങും പാപ്പയ്ക്കായി പ്രാർത്ഥനാ തരംഗം ...പാപ്പയുടെ നിലവിലെ ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

യെമന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂത്തി ആക്രമണം.അമേരിക്കന്‍ ആക്രമണം ഭയന്ന് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU