GENERAL NEWS

കേന്ദ്രസര്‍ക്കാരിന് കത്തയക്കും; കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ വ്യക്തത തേടി കേരളം

2023-05-27

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ വായ്പാ പരിധി വെട്ടിച്ചുരുക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ കാരണം തേടി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന് ഇത് സംബന്ധിച്ച് കത്തയക്കും. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ സംസ്ഥാനത്ത് വന്‍ പ്രതിഷേധത്തിന് മുന്‍കൈയ്യെടുക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതേസമയം വായ്പാ പരിധി ഇനിയും ചുരുക്കുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

വായ്പാ പരിധി വെട്ടിക്കുറച്ചതിന്‍റെ കാരണം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കാത്തതിനാല്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കേന്ദ്ര ധനമന്ത്രാലയത്തെ ബന്ധപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടി മുഖ്യമന്ത്രി പിണറായി വിജയനോ ധനമന്ത്രി കെഎന്‍ ബാലഗോപാലോ കേന്ദ്ര ധനമന്ത്രിക്ക് കത്തയക്കുമെന്നാണ് സൂചന. ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്പയാണ് കേന്ദ്ര സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയത്. 32440 കോടി രൂപ വായ്പ പരിധി നിശ്ചയിച്ച് നല്‍കിയിരുന്നെങ്കിലും 15390 കോടി രൂപക്ക് മാത്രമാണ് അനുമതിയുള്ളത്. കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് നടപടി. സംസ്ഥാനങ്ങള്‍ക്ക് എടുക്കാവുന്ന വായ്പാ പരിധി ഓരോ സാമ്പത്തിക വര്‍ഷത്തിന്‍റേയും തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കുന്നതാണ്. നേരത്തെ കേന്ദ്രം 32440 കോടി രൂപ പരിധി നിശ്ചയിച്ച് നല്‍കിയെങ്കിലും വായ്പ എടുക്കാന്‍ അനുമതി നല്‍കിയത് 15390 കോടി രൂപയ്ക്ക് മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 23000 കോടി രൂപയായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തെ കണക്ക് വച്ച് നോക്കിയാല്‍ വീണ്ടും 8000 കോടി രൂപയുടെ കുറവുണ്ടായി. കിഫ്ബി പദ്ധതി നടത്തിപ്പിന് വേണ്ടിയെടുത്ത വായ്പകളും വിവിധ  പൊതുമേഖലാ സ്ഥാപനങ്ങളെടുത്ത വായ്പയുമെല്ലാം സംസ്ഥാനത്തിന്‍റെ മൊത്തം ബാധ്യതയായി കണക്കാക്കിയാണ് വായ്പാ പരിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ കടും വെട്ട് വെട്ടിയത്. ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള ഒമ്പത് മാസം എടുക്കാവുന്ന വായ്പ തുകക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് നടപ്പ് സാമ്പത്തിക വര്‍ഷം ആകെ എടുക്കാവുന്ന തുക സംബന്ധിച്ച കേന്ദ്രത്തിന്‍റെ അറിയിപ്പ്.  ക്ഷേമ പെന്‍ഷന്‍ വിതരണം അടക്കമുള്ള കാര്യങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ഗുരുതര പ്രതിസന്ധി നേരിടുകയാണ്. വായ്പാ പരിധി പകുതിയോളം കുറച്ചതോടെ സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക നില കൂടുതല്‍ പ്രതിസന്ധിയിലാവും.



ഷെക്കെയ്‌ന ന്യൂസിന്റെ വാർത്തകളും പ്രോഗ്രാമുകളേയുംകുറിച്ച് അറിയുവാന്‍ ഞങ്ങളുടെ വാട്സപ്പ് ഗ്രൂപ്പില്‍ അംഗമാവുക



News

വോട്ടര്‍പട്ടിക പരിഷ്‌കരണം, കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ മല്ലികാര്‍ജുന്‍ ഖര്‍ഗെ

നെ•ാറ ഇരട്ടക്കൊല കേസ്, കൊലപാതക കുറ്റം തെളിഞ്ഞു, ശിക്ഷ മറ്റന്നാള്‍ വിധിക്കും

വീണയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്

തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്കെതിരെ വിവാദ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രേവന്ത് ഒരു ...

മീനചൂടിനേക്കാള്‍ കഠിനമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ചൂട്.

അജിത് പവാറിന്റെ മരണത്തില്‍ അനുശോചിച്ച് നിയമസഭ, അവിശ്വസനീയ ദുരന്ത വാര്‍ത്ത:മന്ത്രി എകെ ശശീന്ദ്രന്‍, ...

ട്രെയിനില്‍ നിന്നു യുവാവിനെ തള്ളിയിട്ടു കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ പുറത്ത്

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; വാഹനപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

VIDEO NEWS

ഇത് ചരിത്ര നിമിഷം, കുറവിലങ്ങാട് മുത്തിയമ്മയുടെ പെരുനാള്‍ ഇസ്രായേലില്‍ ആഘോഷിച്ചപ്പോള്‍

ലോകമെങ്ങും പാപ്പയ്ക്കായി പ്രാർത്ഥനാ തരംഗം ...പാപ്പയുടെ നിലവിലെ ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

യെമന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂത്തി ആക്രമണം.അമേരിക്കന്‍ ആക്രമണം ഭയന്ന് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU