GENERAL NEWS

വോട്ടര്‍പട്ടിക പരിഷ്‌കരണം, കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ മല്ലികാര്‍ജുന്‍ ഖര്‍ഗെ

2026-09-21

വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ.എസ്.ഐ.ആര്‍ പ്രക്രിയയെ 'ഫ്രാങ്കന്‍സ്‌റ്റൈന്‍ മോണ്‍സ്റ്റര്‍' എന്നാണ് ഖര്‍ഗെ വിശേഷിപ്പിച്ചത്.ബിഹാറില്‍ ആരംഭിച്ച എസ്.ഐ.ആര്‍ ഇപ്പോള്‍ ഡല്‍ഹിയിലേക്കും എത്തിയിരിക്കുകയാണെന്നും, കോണ്‍ഗ്രസ് തുടക്കം മുതല്‍ ഈ നടപടിയെ പിഴവുകളുള്ള പ്രക്രിയയെന്നാണ് വിശേഷിപ്പിച്ചതെന്നും ഖര്‍ഗെ വ്യക്തമാക്കി

വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. 

ബിഹാറില്‍ ആരംഭിച്ച എസ്.ഐ.ആര്‍ ഇപ്പോള്‍ ഡല്‍ഹിയിലേക്കും എത്തിയിരിക്കുകയാണെന്നും, കോണ്‍ഗ്രസ് തുടക്കം മുതല്‍ ഈ നടപടിയെ പിഴവുകളുള്ള പ്രക്രിയയെന്നാണ് വിശേഷിപ്പിച്ചതെന്നും ഖര്‍ഗെ പറഞ്ഞു.എസ്.ഐ.ആര്‍ ബിജെപിയുടെ 'വോട്ട് മോഷണത്തിനും ജനാധിപത്യത്തെ തകര്‍ക്കുന്നതിനുമുള്ള ഉപകരണം' ആണെന്ന ആരോപണവും ഖര്‍ഗെ ഉന്നയിച്ചു.സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനെ' 'ഫ്രങ്കന്‍സ്‌റ്റൈന്‍ രാക്ഷസന്‍' (എൃമിസലിേെലശി ങീിേെലൃ) എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ ,വോട്ടവകാശം നിഷേധിക്കാനും വോട്ട് തട്ടിയെടുക്കാനും ബി.ജെ.പി ഉപയോഗിച്ച ഈ തെറ്റായ പ്രക്രിയ ഇപ്പോള്‍ സ്വന്തം ആളുകളെത്തന്നെ കുടുക്കുന്ന ഒരു വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്നും ആരോപിച്ചു.എല്‍.കെ. അദ്വാനി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കും, വിദേശകാര്യ മന്ത്രി, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍, രാജ്യസഭ എം.പിമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ക്കും ഇതിനകം നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ഒരു ഭാരതരത്‌ന ജേതാവായ ശാസ്ത്രജ്ഞനും മുന്‍ നാവികസേനാ മേധാവിക്കും നേരത്തെ തന്നെ നോട്ടീസ് അയച്ചിരുന്നു.പശ്ചിമ ബംഗാളില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് തെറ്റായി പുറത്താക്കപ്പെട്ട് അപ്പീല്‍ നല്‍കിയവരില്‍ 93 ശതമാനം പേരും (1,13,943 പേര്‍) കേസ് ജയിച്ച് പട്ടികയില്‍ തിരിച്ചെത്തി. ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയധികം ആളുകളുടെ വോട്ടവകാശം റദ്ദാക്കിയതെന്ന് ഖര്‍ഗെ ചോദിച്ചു..തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ഒരു ഔദ്യോഗിക കുറിപ്പിലെ 'ഢകജ/ങമൃസലറ ഋഹലരീേൃ'െ എന്ന പരാമര്‍ശവും ഖര്‍ഗെ ചോദ്യം ചെയ്തു.ഇന്ത്യയിലെ സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശ സംവിധാനത്തില്‍ വി.ഐ.പി വോട്ടര്‍മാരെന്നും സാധാരണ വോട്ടര്‍മാരെന്നും പ്രത്യേക വിഭാഗമുണ്ടോ എന്നായിരുന്നു ഖര്‍ഗെയുടെ ചോദ്യം.ഭരണഘടന ഉറപ്പുനല്‍കുന്ന 'ഒരു വ്യക്തി, ഒരു വോട്ട്, ഒരു മൂല്യം' എന്ന തത്വത്തിന് എതിരായി വോട്ടര്‍മാരെ സാധാരണക്കാരെന്നും വി.ഐ.പി എന്നും തരംതിരിക്കുന്നത് ശരിയാണോ എന്ന് അദ്ദേഹം ചോദ്യമുയര്‍ത്തി.രാജ്യത്തെ 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആദ്യ ഘട്ടങ്ങളില്‍ 13.8 കോടി വോട്ടര്‍മാരുടെ (ആകെ വോട്ടര്‍മാരുടെ 14.61%) പേരുകള്‍ വെട്ടിമാറ്റിയതായും അദ്ദേഹം ആരോപിച്ചു.വി.ഐ.പി വോട്ടര്‍മാര്‍ക്കും മറ്റുള്ളവര്‍ക്കും നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട് ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (ഇഋഛ) വ്യക്തത വരുത്തിയിട്ടുണ്ട്. നോട്ടീസ് അയച്ചു എന്നത് കൊണ്ട് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിമാറ്റപ്പെടും എന്ന് അര്‍ത്ഥമില്ലെന്നും, വോട്ടര്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെയും വ്യക്തമായ ഉത്തരവ് ഇറക്കാതെയും ആരുടെയും പേര് നീക്കം ചെയ്യില്ലെന്നും ഡല്‍ഹി സി.ഇ.ഒ അറിയിച്ചു.

News

നെ•ാറ ഇരട്ടക്കൊല കേസ്, കൊലപാതക കുറ്റം തെളിഞ്ഞു, ശിക്ഷ മറ്റന്നാള്‍ വിധിക്കും

വീണയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്

തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്കെതിരെ വിവാദ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രേവന്ത് ഒരു ...

മീനചൂടിനേക്കാള്‍ കഠിനമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ചൂട്.

അജിത് പവാറിന്റെ മരണത്തില്‍ അനുശോചിച്ച് നിയമസഭ, അവിശ്വസനീയ ദുരന്ത വാര്‍ത്ത:മന്ത്രി എകെ ശശീന്ദ്രന്‍, ...

കേന്ദ്രസര്‍ക്കാരിന് കത്തയക്കും; കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ വ്യക്തത തേടി കേരളം

ട്രെയിനില്‍ നിന്നു യുവാവിനെ തള്ളിയിട്ടു കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ പുറത്ത്

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; വാഹനപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

VIDEO NEWS

ഇത് ചരിത്ര നിമിഷം, കുറവിലങ്ങാട് മുത്തിയമ്മയുടെ പെരുനാള്‍ ഇസ്രായേലില്‍ ആഘോഷിച്ചപ്പോള്‍

ലോകമെങ്ങും പാപ്പയ്ക്കായി പ്രാർത്ഥനാ തരംഗം ...പാപ്പയുടെ നിലവിലെ ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

യെമന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂത്തി ആക്രമണം.അമേരിക്കന്‍ ആക്രമണം ഭയന്ന് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU