GENERAL NEWS
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രിമാര്‍ സ്ഥാനാര്‍ഥികളാകും ചര്‍ച്ചകള്‍ സജീവം
2023-06-14

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആലോചനകള്‍ ആരംഭിച്ച് ബിജെപി. രാജ്യസഭാംഗങ്ങളായ കേന്ദ്രമന്ത്രിമാര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. വി.മുരളീധരന്‍, നിര്‍മലാ സീതാരാമന്‍, എസ്.ജയശങ്കര്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, ഭൂപേന്ദ്ര യാദവ് എന്നിവര്‍ മത്സരിക്കും. മന്‍സൂഖ് മാണ്ഡവ്യ, അശ്വിന് വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും സ്ഥാനാര്‍ഥികളാകും.
മുഖ്യമന്ത്രിമാരുമായും സംസ്ഥാന അധ്യക്ഷډാരുമായും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരുമായും ലോക്സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചര്‍ച്ച നടത്തിയിരുന്നു. മുതിര്‍ന്ന മന്ത്രിമാര്‍, സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നവര്‍, രണ്ടു തവണയില്‍ കൂടുതല്‍ രാജ്യസഭാംഗമായിട്ടുള്ളവര്‍ എന്നിവരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണു തീരുമാനം. വി.മുരളീധരന്‍ തീരുവനന്തപുരത്തോ ആറ്റിങ്ങലിലോ ആകും മത്സരിക്കുക. ആറ്റിങ്ങലില്‍നിന്നു മത്സരിക്കാനാണു കൂടുതല്‍ സാധ്യതയെന്നും സൂചനയുണ്ട്. മുരളീധരന്‍ ഇതിനോടകം ആറ്റിങ്ങലില്‍ ജനസമ്പര്‍ക്ക പരിപാടികളുടെ ഭാഗമാകുന്നുണ്ട്. മോദി സര്‍ക്കാരിന്‍റെ 9-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ക്കു വിവിധ മണ്ഡലങ്ങള്‍ നല്‍കിയിരുന്നു. ആ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തിയാകും ഏതു മണ്ഡലത്തിലാകും മത്സരിപ്പിക്കുകയെന്നാണു വിവരം. നിര്‍മലാ സീതാരാമനോ എസ്.ജയശങ്കറോ തമിഴ്നാട്ടില്‍ നിന്ന് മത്സരിച്ചേക്കും.
ഷെക്കെയ്‌ന ന്യൂസിന്റെ വാർത്തകളും പ്രോഗ്രാമുകളേയുംകുറിച്ച് അറിയുവാന്‍ ഞങ്ങളുടെ വാട്സപ്പ് ഗ്രൂപ്പില്‍ അംഗമാവുക
https://chat.whatsapp.com/FlGUBcelheHGIMMM2dJLuc
News

ഇന്ത്യയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി

പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാന മന്ത്രിക്ക്് രാഹുല്‍ ഗാന്ധിയുടെ കത്ത്

യുവജനങ്ങളോട് കൂടുതല്‍ ശ്രവിക്കാന്‍ പാപ്പയുടെ ആഹ്വാനം; സന്ദേശം പുറത്തു വിട്ടത് ഓഗി എന്ന ഇറ്റാലിയന്‍ വാരിക.

സമുദ്രശക്തിയില്‍ കരുത്തുകൂട്ടി ഇന്ത്യ; 63,000 കോടി രൂപയുടെ റഫാല്‍ കരാറില്‍ ഒപ്പുവച്ചു

നടപടികള്‍ ശക്തമാക്കി ഇന്ത്യ; 16 പാക് യൂട്യൂബ് ചാനലുകള്‍ നിരോധിച്ചു

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം സൃഷ്ടിച്ച് ഡ്രോണ്‍ ഷോ; ആകാശത്ത് പ്രകാശം പരത്തിയത് 200 ഡ്രോണുകള്‍

പരിശുദ്ധ മറിയം നല്‍കിയ നിര്‍ദേശപ്രകാരം അന്ത്യവിശ്രമം, വെളിപ്പെടുത്തലുമായി കര്‍ദ്ദിനാള്‍ റൊളാണ്ടസ് ...

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം നെതന്യാഹു തന്നെ വലിച്ചിഴയ്ക്കില്ലെന്ന് ട്രംപ് നയതന്ത്രം പരാജയപ്പെട്ടാല്‍ സൈനിക ...
