CHURCH NEWS
ജീവന്റെ വെളിച്ചം പകര്‍ന്ന് നിത്യതയിലേക്ക്...
2025-03-28

കോട്ടയം: അഞ്ച് പേര്‍ക്ക് ജീവന്റെ വെളിച്ചം പകര്‍ന്ന് ആല്‍വിന്‍ ജിമ്മി നിത്യതയിലേക്ക് പ്രവേശിച്ചു. മാര്‍ച്ച് 23ന് സംഭവിച്ച വാഹനാപകടത്തെ തുടര്‍ന്ന് അതീവ ഗരുതരാവസ്ഥയിലായ ആല്‍വിന്‍ ജിമ്മിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെയാണ് അവയവദാനത്തിന് മാതാപിതാക്കളുടെ സമ്മതതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. കുറവിലങ്ങാട് ദേവമാതാ കോളേജിലെ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായിരുന്ന ആല്‍വിന്‍ ജിമ്മി, ഉദയംപേരൂര്‍ കല്ലുപറമ്പില്‍ പ്രവാസിയായ ജിമ്മിച്ചന്റെയും ധന്യയുടെയും മകനാണ്.
ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് കുര്യനാട് ബന്ധു വീട്ടില്‍ നിന്നും മടങ്ങുന്നതിനിടെ സംഭവിച്ച വാഹനാപകടത്തെ തുടര്‍ന്നാണ് ആല്‍വിന്‍ ജിമ്മി ഗരുതരാവസ്ഥയിലായത്. അപകടം നടന്നയുടനെ അടുത്തുള്ള മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയെ തുടര്‍ന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യുകകയായിരുന്നു. ആല്‍വിനെ കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതിഗതികള്‍ ആശാവഹമായിരുന്നില്ല. തലക്ക് ഏറ്റ ആഴത്തിലുള്ള മുറിവ് കാരണം അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉഋഇഛങജഞഋടടഢഋ ഇഞഅചകഋഇഠഛങഥ എ ഹെഡ് സര്‍ജറിക്ക് ശേഷവും ആല്‍വിന്റെ നില ഗുരുതരമായിതന്നെ തുടര്‍ന്നു. ഇനി ജീവിതത്തിലേയ്ക്ക് മടങ്ങി വരാനുള്ള എല്ലാ സാധ്യതകളും അവസാനിച്ച് തിരിച്ചറിഞ്ഞ ആല്‍വിന്റെ മാതാപിതാക്കള്‍ വേദനയോടെയെങ്കിലും അവയവദാനത്തിനുള്ള സമ്മതം നല്‍ക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ വിവരം അറിയിക്കുകയും ഋങജഅചഋഘഘഋഉ ഇഋഞഠകഎകഇഅഠകഛച വിദഗ്ധരായ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ആല്‍വിന്റെ കരള്‍, ഇരു കോര്‍ണിയകള്‍, പാന്‍ക്രിയാസ്, വൃക്കകള്‍ എന്നിവ മറ്റ് അടിയന്തര ചികിത്സാ ആവശ്യമുള്ള രോഗികള്‍ക്കായി ദാനം ചെയ്യുകയായിരുന്നു. ആല്‍വിന്റെ വൃക്കകളിലൊന്നും കോര്‍ണിയ എന്നിവ കോട്ടയം ജിഎംസി ഹോസ്പിറ്റലിലേക്കും, മറ്റൊരു വൃക്കയും പാന്‍ക്രിയാസും കൊച്ചി അമൃത ഹോസ്പിറ്റലിലേക്കും, കരള്‍ ലേക്ഷോര്‍ ഹോസ്പിറ്റലിലേക്കുമാണ് അര്‍ഹരായ രോഗികള്‍ക്കായി കൊണ്ട് പോയത്. ഉദയംപേരൂര്‍ കല്ലുപറമ്പില്‍ പ്രവാസിയായ ജിമ്മിച്ചന്റെയും ധന്യയുടെയും മകനാണ് ഇരുപതുകാരനായ ആല്‍വിന്‍ ജിമ്മി.
News

ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ മെയ് 18ന്

ലെയോ പതിനാലാമന്‍ പാപ്പ ഇനി ആഗോള സഭയെ നയിക്കും

ഇന്ത്യയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി

പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാന മന്ത്രിക്ക്് രാഹുല്‍ ഗാന്ധിയുടെ കത്ത്

യുവജനങ്ങളോട് കൂടുതല്‍ ശ്രവിക്കാന്‍ പാപ്പയുടെ ആഹ്വാനം; സന്ദേശം പുറത്തു വിട്ടത് ഓഗി എന്ന ഇറ്റാലിയന്‍ വാരിക.

സമുദ്രശക്തിയില്‍ കരുത്തുകൂട്ടി ഇന്ത്യ; 63,000 കോടി രൂപയുടെ റഫാല്‍ കരാറില്‍ ഒപ്പുവച്ചു

നടപടികള്‍ ശക്തമാക്കി ഇന്ത്യ; 16 പാക് യൂട്യൂബ് ചാനലുകള്‍ നിരോധിച്ചു

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം സൃഷ്ടിച്ച് ഡ്രോണ്‍ ഷോ; ആകാശത്ത് പ്രകാശം പരത്തിയത് 200 ഡ്രോണുകള്‍
