GENERAL NEWS

ഇസ്രായേലില്‍ വലതുപക്ഷത്തിന് നിര്‍ണായക ഭൂരിപക്ഷമെന്ന് നെതന്യാഹു, ഇറാന്‍ ഭീഷണി അവസാനിപ്പിക്കാന്‍ ചരിത്രാവസരമെന്ന് നെതന്യാഹു, അറബ് പാര്‍ട്ടികളുമായി സഹകരിക്കുന്നവര്‍ക്കെതിരെ വിമര്‍ശനം

2026-10-28

ഇസ്രായേലില്‍ വലതുപക്ഷ സഖ്യത്തിന് നിര്‍ണായക ഭൂരിപക്ഷം ലഭിച്ചെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വലതുപക്ഷ ദേശീയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഇറാനില്‍ നിന്നുള്ള ഭീഷണി അവസാനിപ്പിക്കാന്‍ ചരിത്രപരമായ അവസരമാണ് മുന്നിലുള്ളതെന്നും നെതന്യാഹു പറഞ്ഞു. അറബ് പാര്‍ട്ടികളുമായി സഹകരിക്കാന്‍ തയ്യാറാകുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും അദ്ദേഹം വിമര്‍ശിച്ചു.

ഇസ്രയേല്‍ തിരഞ്ഞെടുപ്പില്‍ ലിക്കുഡ് പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും വലതുപക്ഷ ചേരിക്ക് നിര്‍ണായക ഭൂരിപക്ഷമുണ്ടെന്നും നെതന്യാഹു അവകാശപ്പെട്ടു. എന്നാല്‍ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 120 അംഗ പാര്‍ലമെന്റിലെ 61 സീറ്റുകള്‍ ഉറപ്പിക്കാന്‍ ഇരു ചേരികള്‍ക്കും കഴിഞ്ഞിട്ടില്ല. ഔദ്യോഗിക ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും നെതന്യാഹു വ്യക്തമാക്കി. വലതുപക്ഷ ദേശീയ സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് നെതന്യാഹുവിന്റെ ആവശ്യം. അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഇസ്രയേല്‍ സൈനികരെ കുറ്റവാളികളെന്ന് വിളിക്കുന്ന പാര്‍ട്ടികളുമായി എങ്ങനെ സഹകരിക്കാനാകുമെന്നാണ് നെതന്യാഹുവിന്റെ ചോദ്യം. സൈനിക സേവനം ചെയ്യുന്നവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് പറയുന്നവര്‍ ഇത്തരം പാര്‍ട്ടികളുമായി കൈകോര്‍ക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം ആരോപിച്ചു. ഇറാനെതിരായ നിലപാടും പ്രസംഗത്തില്‍ പ്രധാനമായി. ഇറാന്‍ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ ഘട്ടത്തിലാണെന്നും ഇസ്രയേല്‍ കൂടുതല്‍ ശക്തമാണെന്നും നെതന്യാഹു അവകാശപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സഹകരിച്ച് ഇറാനില്‍ നിന്നുള്ള ഭീഷണി പൂര്‍ണമായി അവസാനിപ്പിക്കാന്‍ ചരിത്രപരമായ അവസരമാണ് മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ അന്വേഷണങ്ങളെയും നെതന്യാഹു വിമര്‍ശിച്ചു. രാഷ്ട്രീയ പ്രേരിതമായ ക്രിമിനല്‍ അന്വേഷണങ്ങളിലൂടെ വലതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമം നടന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അതേസമയം, തിരഞ്ഞെടുപ്പിന്റെ അന്തിമഫലവും സഖ്യകക്ഷികളുടെ സീറ്റുനിലയും നിര്‍ണായകമാകും. ഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിയുമോ എന്നതാണ് അടുത്ത സര്‍ക്കാരിന്റെ രൂപീകരണത്തില്‍ പ്രധാന വെല്ലുവിളി









News

വോട്ടര്‍പട്ടിക പരിഷ്‌കരണം, കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ മല്ലികാര്‍ജുന്‍ ഖര്‍ഗെ

നെ•ാറ ഇരട്ടക്കൊല കേസ്, കൊലപാതക കുറ്റം തെളിഞ്ഞു, ശിക്ഷ മറ്റന്നാള്‍ വിധിക്കും

വീണയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്

തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്കെതിരെ വിവാദ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രേവന്ത് ഒരു ...

മീനചൂടിനേക്കാള്‍ കഠിനമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ചൂട്.

അജിത് പവാറിന്റെ മരണത്തില്‍ അനുശോചിച്ച് നിയമസഭ, അവിശ്വസനീയ ദുരന്ത വാര്‍ത്ത:മന്ത്രി എകെ ശശീന്ദ്രന്‍, ...

കേന്ദ്രസര്‍ക്കാരിന് കത്തയക്കും; കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ വ്യക്തത തേടി കേരളം

ട്രെയിനില്‍ നിന്നു യുവാവിനെ തള്ളിയിട്ടു കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ പുറത്ത്

VIDEO NEWS

ഇരകൾ ക്രൈസ്തവർ ആകുമ്പോൾ എങ്ങും ഭീകര നിശബ്ദത. ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും സംഭവിക്കുന്നത്

വത്തിക്കാനിൽ നിന്നും ലെയോ പതിനാലാമൻ പാപ്പയുടെ പൊതുകൂടികാഴ്ച | POPE LEO XIV | GENERAL AUDIENCE

അമേരിക്ക റഷ്യ ആണവയുദ്ധം തടഞ്ഞ പാപ്പ | ANNU INNU

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU