CHURCH NEWS

പ്രത്യാശയോടെ ജീവിക്കാന്‍ പഠിക്കണം മാര്‍ തോമസ് തറയില്‍

2024-04-01

തിരുവനന്തപുരം: അസാധ്യതകളില്‍ പ്രത്യാശയോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന തിരുനാളാണ് ഈസ്റ്ററെന്ന് ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്‌സ്, പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ ഈസ്റ്റര്‍ ആഘോഷത്തില്‍ മുഖ്യ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു മാര്‍ തോമസ് തറയില്‍ 

പ്രത്യാശയോടെ ജീവിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഇന്നത്തെ മനുഷ്യന്റെ ഏറ്റവും വലിയ ദുഃഖം. കര്‍ത്താവായ യേശു തന്റെ ഉത്ഥാനത്തിലൂടെ കുരിശിലെ മരണത്തിനും അപ്പുറം ഒരു ജീവിതമുണ്ടെന്ന് നമുക്ക് കാണിച്ചുതന്നു. അവന്‍ മരണത്തെ ജയിച്ചു, ഏതു ദുഃഖവെള്ളിയും കടന്നുപോകും. ഉത്ഥാനത്തിന്റെ പ്രത്യാശയിലേക്ക് നമുക്ക് വളരാം, അതിനുള്ള ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാമെന്നും ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ വ്യക്തമാക്കി. ക്രൈസ്തവ സഭകളുടെ എക്യൂമെനിക്കല്‍ കൂട്ടായ്മയായ ആക്ട്‌സ്, തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സംഘടിപ്പിച്ച ഈസ്റ്റര്‍ ദിനാഘോഷത്തില്‍ മുഖ്യ സന്ദേശം നല്‍കുകയായിരുന്നു മാര്‍ തോമസ് തറയില്‍. ആക്ട്‌സ് സംസ്ഥാന പ്രസിഡണ്ട് ഉമ്മന്‍ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഭാരവാഹികളും മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുത്തു.


VIDEO NEWS

മേജർ ആർച്ചുബിഷപ്പായ ശേഷം ആദ്യമായി പാപ്പയെ കാണാൻ തട്ടിൽ പിതാവ് റോമിലേക്ക് ...ആകാംക്ഷയോടെ കേരളസഭ

മിഡിൽ ഈസ്റ്റിൽ സമാധാനം പുലരുവാൻ പ്രാർത്ഥനയ്ക്ക് ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം

ക്രിസ്തുവിനെ ജീവിതത്തിലൂടെ നൽകിയ പാലായിലെ കൈപ്പൻപ്ലാക്കലച്ചൻ ഓർമ്മയായിട്ട് പത്തു വർഷം

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം

പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന് തോമസ് ഐസക്