GENERAL NEWS

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

2024-04-20

രാജ്യത്തിനു വേണ്ടത് സ്‌നേഹവും ഐക്യവുമാണെന്നും വെറുപ്പും വിദ്വേഷവുമല്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ചാലക്കുടിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. 

രാജ്യത്തിന്റെ അടിത്തറകളെല്ലാം നാശത്തിന്റെ വക്കിലാണെന്നും ജനാഭിപ്രായത്തെ മറികടന്നാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഓരോ കാര്യവും നടപ്പാക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. സ്ത്രീകളെ ആക്രമിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് മണിപ്പുരിലെ സ്ത്രീകളെ നഗ്‌നരാക്കി പരേഡ് നടത്തിയ സംഭവത്തെ ചൂണ്ടിക്കാട്ടി പ്രിയങ്ക സംസാരിച്ചു. എന്നാല്‍ പ്രധാനമന്ത്രിയാകട്ടെ സ്ത്രീസുരക്ഷയേപ്പറ്റി വാതോരാതെ സംസാരിക്കുകയാണെന്നും വിമര്‍ശനം നടത്തി. പ്രധാനമന്ത്രിയുടെ മുതലാളികളായ സുഹൃത്തുക്കള്‍ക്കു വേണ്ടിയാണ് രാജ്യത്ത് നയങ്ങള്‍ രൂപീകരിക്കുന്നതെന്നും 

വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവരാണ് മുന്നോട്ടുകൊണ്ടു പോകുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ കോടിക്കണക്കിന് രൂപയുടെ വായ്പകള്‍ എഴുതിത്തള്ളുകയാണെന്നും വിലക്കയറ്റം ആകാശംമുട്ടെ ഉയരുമ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും 45 വര്‍ഷത്തെ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്തുള്ളതെന്നും ചൂണ്ടിക്കാട്ടി സംസാരിച്ചു. ദേശീയ കടം 205 കോടിയിലേക്കും വീടുകളിലെ സമ്പാദ്യം താഴേക്കു പോവുകയും ചെയ്യുന്ന സാഹചര്യത്തിലും സത്യമല്ലാത്ത കണക്കുകള്‍ നിരത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.


VIDEO NEWS

അമേരിക്കയിലെ ഹമാസ് അനുകൂല പ്രക്ഷോഭത്തിന് പിന്നിൽ ജോർജ് സോറസ്

മേജർ ആർച്ചുബിഷപ്പായ ശേഷം ആദ്യമായി പാപ്പയെ കാണാൻ തട്ടിൽ പിതാവ് റോമിലേക്ക് ...ആകാംക്ഷയോടെ കേരളസഭ

മിഡിൽ ഈസ്റ്റിൽ സമാധാനം പുലരുവാൻ പ്രാർത്ഥനയ്ക്ക് ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം

പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന് തോമസ് ഐസക്