VIEWPOINT

ഒക്ടോബര്‍ 7 ആക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ യഹ്യ സിന്‍വറെ ഇസ്രായേല്‍ സൈന്യം കൊന്നുതള്ളി....നെതനാഹ്യുവും ഇസ്രായേലും ചില്ലറക്കാര്‍ അല്ല

2024-10-18

2023 ഒക്ടോബര്‍ 7-ന് ഇസ്രായേല്‍ ജനമൊന്നടങ്കം വിശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍, തുടര്‍ച്ചയായി റോക്കറ്റുകളയച്ച് തങ്ങളുടെ പൗരന്മാരില്‍ 

നിരവധി പേരെ കൊന്നൊടുക്കിയ ഹമാസ് ഭീകരാക്രമണത്തിന് നേതൃത്വം കൊടുത്ത യഹ്യ സിന്‍വറെന്ന ഹമാസിന്റെ അവസാനത്തെ ഭീകരനേതാവിനെയും ഇസ്രായേല്‍ സൈന്യം കൊന്നു തള്ളി. ഗാസയുടെ ബിന്‍ലാദനെന്ന അപരനാമത്തില്‍ മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങളിലും, ഗാസ്സയിലെ ഭൂഗര്‍ഭതുരങ്കങ്ങളിലും ഒളിച്ചിരുന്ന് കണ്ണില്‍ച്ചോരയില്ലാത്ത കൊടുംക്രൂരതകള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ടിരുന്ന യഹ്യ സിന്‍വറെ കൂടെ തീര്‍ത്തതോടെ ഹമാസ് ഭീകരതയുടെ നെടുനായകത്വം ഭൂപ്പരപ്പില്‍ നിന്നും പൂര്‍ണമായി തുടച്ചുമാറ്റപ്പെട്ടിരിക്കുകയാണ്.  

കഴിഞ്ഞ വര്‍ഷത്തെ ആ ഒക്ടോബര്‍ 7-നെ ഭീകര ദിനമാക്കികൊണ്ട്  തങ്ങളുടെ വിലപ്പെട്ട 1400-ഓളം ജീവനുകളെ കൊത്തിപ്പറിച്ചെടുക്കുകയും, പ്രായഭേതമെന്യേ 200-ഓളം പേരെ ബന്ദികളാക്കി പിടിച്ചുകൊണ്ടുപോകുകയും ചെയ്ത ഹമാസ് ഭീകരതയ്ക്ക് മുമ്പില്‍ പകച്ച് നിന്ന യഹൂദജനത്തെ ആശ്വസിപ്പിച്ചുകൊണ്ട് അവരുടെ നേതാവായ നെതന്യാഹു പറഞ്ഞത് ഈ മഹാപാതകം ചെയ്തത് ആരായാലും അവരില്‍ ഒരുവനെയും വെറുതെ വിടില്ലെന്നും, കൊന്നു തള്ളി നീതി നടപ്പാക്കുമെന്നായിരുന്നു. കാലങ്ങളായി തുടര്‍ന്നുകൊണ്ടിരുന്ന ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലെ ഒരു പുത്തന്‍ പോര്‍മുഖമായിരുന്നു അന്നവിടെ നെതന്യാഹു തുറന്നത്. പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് ഹമാസ് ഭീകരന്മാരുടെ വീടുകളും, തുരങ്കങ്ങളും, തുറന്നെത്തിയ ഇസ്രായേല്‍ സൈന്യം ഒന്നിന് പുറകെ ഒന്നായി അവരുടെ നേതാക്കന്മാരെയെല്ലാം കൊന്നുതള്ളി. ഒടുവില്‍ അവശേഷിച്ചത് ഖത്തറടക്കമുള്ള മിഡില്‍ ഈസ്റ്റ് ഇസ്ലാമിക രാജ്യങ്ങളില്‍ ഒളിച്ചിരുന്നുകൊണ്ട് തീവ്രവാദത്തിന് നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇസ്മായേല്‍ ഹനിയയും, യഹ്യ സിന്‍വാറുമായിരുന്നു. പെഷന്‍സ്‌കിയാരെ വാഴിക്കാന്‍ ഇറാനിലെത്തിയ ഹനിയ്യയെ ഇസ്രായേല്‍ ഉറക്കത്തില്‍ തന്നെ തീര്‍ത്തെങ്കിലും, സിന്‍വര്‍ അവശേഷിക്കുകയായിരുന്നു. അതീവ സുരക്ഷയില്‍ കിടന്നുറങ്ങിയ ഹനിയ്യയെ ബെഡ്‌റൂമില്‍ കേറി ഇസ്രായേലിന്റെ മിടുക്കന്മാര്‍ തീര്‍ത്തെങ്കില്‍, മൊസാദിന്റെ കഴുകന്‍ കണ്ണുകളെ ഒളിച്ച് ഒരു സങ്കേതത്തിലും അധിക കാലം തനിക്ക് സുരക്ഷിതനായിരിക്കാന്‍ കഴിയില്ലെന്നും, തന്റെ അന്ത്യവും കുറിക്കപ്പെട്ടിരിക്കുന്നു എന്നും തിരിച്ചറിഞ്ഞിരുന്നു സിന്‍വര്‍. 

ഗാസ്സയിലെ കെട്ടിടത്തിലേക്ക് കൃത്യമായി ആക്രമണം നടത്തിയ ഇസ്രായേല്‍ സിന്‍വറടക്കം മൂന്ന് ഹമാസ് തീവ്രവാദികളെക്കൂടെ കൊന്നുതള്ളിയിരിക്കുകയാണ്. ഒക്ടോബര്‍ 7-ലെ കൂട്ടക്കൊല ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതിന് മുമ്പും നിരവധി ഇസ്രായേല്യരുടെ മരണത്തിനും, കിഡ്‌നാപ്പിംഗിനും ഉത്തരവാദിയായിരുന്നു സിന്‍വര്‍. നിരപരാധികളുടെ ചോരയില്‍ കുതിര്‍ന്ന തന്റെ കാലങ്ങള്‍ നീണ്ട ജീവിതത്തെ തീര്‍പ്പാക്കാന്‍, തനിക്ക് നേരെ വരുന്ന ഐ.ഡി.എഫിന്റെ ഡ്രോണിന് നേരെ, മുഖംമൂടി ധരിച്ച് നിരായുധനായി കട്ടിലില്‍ ഇരുന്ന സിന്‍വാര്‍ വടി വലിച്ചെറിയുന്ന ദൃശ്യങ്ങളും ഇപ്പോള്‍ ഐ.ഡി.എഫ് പുറത്ത് വിട്ടിരിക്കുകയാണ്. 

യഹ്യ സിന്‍വറെ തീര്‍ത്തത് ഞങ്ങളുടെ ഏറ്റവും ഉയര്‍ന്ന പ്രതിബദ്ധതയായിരുന്നെന്നും, ആയിരക്കണക്കിന് ഇസ്രായേലികളെ കൊലപ്പെടുത്തുകയും നൂറുകണക്കിന് പൗരന്മാരെ തട്ടിക്കൊണ്ടുപോകുകയും ചെയ്ത കൂട്ടക്കൊലയായ ഹോളോകോസ്റ്റിന് ശേഷം തങ്ങളുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ കൂട്ടക്കൊലയാണ് സിന്‍വാര്‍ ചെയ്തതെന്നും പറഞ്ഞ നേതന്യാഹു, യഹ്യ സിന്‍വാര്‍ ഗാസ മുനമ്പിലെ ഹമാസ് ഭരണത്തിന്റെ അവസാനത്തെ അടയാളത്തെ തങ്ങള്‍ അവസാനിപ്പിച്ചുവെന്നും, ഇതോടെ ഇറാന്റെ നേതൃത്വത്തിലുള്ള അച്ചുതണ്ട് ശക്തികളെ തീര്‍ക്കാനുള്ള അവസരമാണ് തങ്ങള്‍ക്ക് കൈവന്നിരിക്കുന്നതെന്നും പറഞ്ഞു. ഹമാസിന്റെ കേന്ദ്രങ്ങളില്‍ ശേഷിക്കുന്ന 101 ഇസ്രായേല്യരെക്കൂടെ മോചിപ്പിക്കാനുള്ള വഴികളും ഇതോടെ തുറക്കപ്പെട്ടരിക്കുകയാണെന്നും, ഹമാസ് ഇനി ഗാസ ഭരിക്കില്ല എന്നും അദ്ദേഹം തീര്‍ത്ത് പറഞ്ഞു. ചരിത്രത്തില്‍ ഹമാസിന് ശേഷമുള്ള കാലങ്ങളുടെ തുടക്കമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് തന്റെ ജനത്തിന് കൊടുത്ത വാക്ക് പാലിച്ച പ്രധാനമന്ത്രി നെതന്യാഹു രാഷട്രത്തെ അഭിസംബോധന ചെയ്തത്. തങ്ങളുടെ പൗരന്മാരുടെ പ്രാണന് വിലപറഞ്ഞ ഹമാസിനെ വേരോടെ പിഴത് തീര്‍ക്കാനുള്ള 1 വര്‍ഷം നീണ്ട സൈനിക പ്രചാരണത്തിന് ഇസ്രായേല്‍ തുടക്കമിട്ടപ്പോള്‍ അതിനെതിരെ അമേരിക്കയടക്കമുള്ള അന്തര്‍ദേശീയ കക്ഷികളില്‍ നിന്നുണ്ടായത് കടുത്ത എതിര്‍പ്പുകളായിരുന്നു, വെടിനിര്‍ത്തല്‍ അജണ്ട മുന്‍നിര്‍ത്തി അമേരിക്ക സംസാരിച്ചപ്പോഴൊക്കെ അതിനെ ഇസ്രായേല്‍ അവഗണിച്ചതും, എന്തിനധികം പറയുന്നു യു.എന്‍ കോടതിയുടെ തിട്ടൂരത്തിന് പോലും പുല്ല് വില കല്‍പ്പിക്കാതെ തള്ളിക്കളഞ്ഞ് ഇസ്രായേല്‍ മുമ്പോട്ട് പോയതും ഹമാസ് ഭികരതയുടെ അവസാനത്തെ തലയും കൊയ്ത് തള്ളാന്‍ തന്നെയായിരുന്നു. 

തങ്ങളുടെ സമസ്ത സഹായങ്ങളും അനുഭവിച്ച് അതിജീവനം നടത്തുന്ന ഗസ്സാ നിവാസികളോട് നെതന്യാഹു പറഞ്ഞത് നിങ്ങള്‍ക്ക് ഹമാസ് ഭീകരതയുടെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് മോചിതരാകാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും, നിങ്ങളെ അടക്കിഭരിച്ച സ്വേച്ഛാതിപധികള്‍ ഓരോന്നായി ഉന്മൂലനം ചെയ്യപ്പെട്ടെന്നും  ആയുധം ഉപേക്ഷിച്ച്  മടങ്ങാന്‍ ആഗ്രഹിക്കുന്നങ്കെില്‍ പുറത്തിറങ്ങി ജീവിക്കാന്‍ അനുവദിക്കുമെന്നുമായിരുന്നു. തങ്ങളുടെ ബന്ദികളെ ആരെങ്കിലും ഉപദ്രവിച്ചാല്‍ അവരുടെ രക്തം അവരുടെ തലയില്‍ തന്നെ വീഴുമെന്നും അവരുമായി തങ്ങള്‍ കണക്കുകള്‍ തീര്‍പ്പാക്കുമെന്നും. തങ്ങളുടെ ബന്ദികളുടെ തിരിച്ചുവരവ് തങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നേടാനുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് യുദ്ധത്തിന്റെ അവസാനത്തിലേക്ക് അടുക്കുന്ന സമയമാണെന്നും, ഇത് യുദ്ധത്തിലെ ഒരു സുപ്രധാന നിമിഷമാണെന്നും, എല്ലാ പ്രിയപ്പെട്ടവരെയും വീട്ടിലേക്ക് കൊണ്ടുവരാന്‍ എല്ലാ ശക്തിയും ഉപയോഗിച്ചുള്ള പ്രവര്‍ത്തനം തങ്ങള്‍ തുടരുമെന്നും അദ്ദേഹം എടുത്ത് പറഞ്ഞു.  ഒരു വര്‍ഷത്തിലേറെയായി തടവിലാക്കപ്പെട്ടവരുടെ കുടുംബങ്ങളോടായിരുന്നു നെതന്യാഹു ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

യുദ്ധം ഉടനെ അവസാനിപ്പിക്കില്ലെന്ന് തങ്ങള്‍ വാശിപിടിച്ചത് എന്തുകൊണ്ടാണെന്ന് ഇസ്രയേലില്‍ ചിലര്‍ക്കും, ലോകത്തുള്ളവര്‍ക്കും മനസ്സിലായിരുന്നില്ലെങ്കിലും ഇപ്പോള്‍ അവര്‍ക്കും കാര്യങ്ങള്‍ വ്യക്തമായി കഴിഞ്ഞു. പക്ഷേ ഹമാസിനും മറ്റ് ഇറാനിയന്‍ പ്രോക്‌സികള്‍ക്കുമെതിരായ ഇസ്രായേലിന്റെ യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും പ്രയാസകരമായ ദിവസങ്ങള്‍ ഇനിയും മുന്നിലുണ്ടെന്നും എന്നാലും വിജയം തങ്ങള്‍ക്ക് തന്നെയായിരിക്കുമെന്നും നെതന്യാഹു ഊന്നി പറഞ്ഞിരിക്കുകയാണ്.  മിഷന്‍ തീര്‍ന്നിട്ടില്ലെന്ന നെതന്യാഹുവിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് മിഡില്‍ ഈസ്റ്റില്‍ ഭീകരത വിതക്കുന്നവരുടെ തായ്‌വേര് തന്നെ ഇസ്രായേല്‍ അറത്ത് തള്ളിയതിന് ശേഷം മാത്രമെ ഇസ്രായേല്‍ യുദ്ധത്തില്‍ നിന്ന് പിന്‍മാറൂഎന്നാണ്.


News

ഹമാസ് ഭീകരന്‍ യഹ്യ സിന്‍വാറിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി

പി സരിന്റെ സ്ഥാനാര്‍ഥിത്വത്തിന് ജില്ലാ സെക്രട്ടേറിയേറ്റിന്റെ അംഗീകാരം

ഖേദം പ്രകടിപ്പിച്ച് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍

ജര്‍മ്മനിയില്‍ പാചകക്കാരായി റോബോട്ടുകള്‍

മാര്‍പാപ്പയായിരിക്കുമ്പോള്‍ ആത്മകഥ എഴുതിയ ആദ്യത്തെ പാപ്പ, ഫ്രാന്‍സിസ് പാപ്പയുടെ ആത്മകഥ ഹോപ്പ് ജനുവരി 14നു ...

മുനമ്പം-കടപ്പുറം പ്രശ്‌നം, ഐക്യദാര്‍ഢ്യമറിയിച്ച് കോതമംഗലം രൂപത

കരസേന ഉപയോഗിക്കുന്ന റെയില്‍വേ പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍

സിദ്ദിഖിയുടെ മരണം തീരാനഷ്ടം. ഷിന്‍ഡെയും ഫട്നവിസും രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

VIDEO NEWS

ഇസ്രായേലിനെ സംരക്ഷിക്കാൻ അമേരിക്കൻ യുദ്ധവിമാനങ്ങളും കപ്പലുകളും പശ്ചിമേഷ്യയിലേക്ക്

'മാർപാപ്പയുടെ കീഴിൽ പുതിയ സഭ' തെറ്റായ പ്രചരണങ്ങൾക്കെതിരെ ജാഗ്രത നിർദ്ദേശം

യഹിയാ സിന്‍വാറിന്റെ മരണത്തില്‍ ഇസ്രായേലില്‍ എങ്ങും ആഘോഷങ്ങള്‍

35 ലക്ഷം പേര്‍... ചൂരല്‍മല പോയ പോലെ 6 ജില്ലകള്‍... സംഭവിച്ചു കഴിഞ്ഞിട്ട് ഇതിനെയും അതിജീവിക്കും എന്നു പറഞ്ഞിട്ട് എന്തുകാര്യം ചേട്ടനച്ചന്റെ വൈറല്‍ വീഡിയോ

ലക്ഷ്യം കിറു കൃത്യം പക്ഷേ അവസാന നിമിഷം ട്രംപ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ വിദഗ്ധ വിശകലനം കണ്ട് ഞെട്ടി ലോകം

ജറുസലേമിലെ ഈശോയുടെ തിരുക്കല്ലറ ദൈവാലയത്തിൽ ഗവേഷകരുടെ സുപ്രധാന കണ്ടെത്തൽ