GENERAL NEWS
ഇനി ഒരു ആമക്കഥയായലോ..സെഷെല്സില് മനുഷ്യരേക്കാള് കൂടുതല് രാക്ഷസ ആമകള്
2026-10-16
ഒരുകാലത്ത് കഥകളിലെ കഥാപാത്രങ്ങള് മാത്രമായിരുന്ന, അല്ലെങ്കില് തോറ്റുപോകുമെന്ന് കരുതിയിരുന്ന ആമകള് ഇന്ന് യഥാര്ത്ഥ ജീവിതത്തില് ഒരു വലിയ ചരിത്രവിജയം രേഖപ്പെടുത്തിയിരിക്കുകയാണ്! പതുക്കെ നടന്നാലും ലക്ഷ്യത്തിലെത്തുമെന്ന് വാശിയോടെ തെളിയിച്ച ആ കഥാപാത്രങ്ങള് ഇപ്പോള് സ്വന്തം ആവാസവ്യവസ്ഥയുടെ തന്നെ അധിപ•ാരായി മാറിയിരിക്കുന്നു. കഥകളേക്കാള് വിസ്മയകരമായ ആ അതിജീവനത്തിന്റെ കഥയാണ് വിക്ടോറിയായിലെ സെഷെല്സില് നിന്നും പുറത്തുവരുന്നത്.
ഢ/ഛ പ്രകൃതി സംരക്ഷണ ചരിത്രത്തില് സമാനതകളില്ലാത്ത വലിയൊരു തിരിച്ചുവരവ് രേഖപ്പെടുത്തിയിരിക്കുകയാണ് സെഷെല്സിലെ അല്ദാബ്ര രാക്ഷസ ആമകള്. അശാസ്ത്രീയമായ വേട്ടയാടലും ചൂഷണവും കാരണം പത്തൊന്പതാം നൂറ്റാണ്ടില് വംശനാശത്തിന്റെ വക്കിലെത്തിച്ചേര്ന്ന ഈ അപൂര്വ്വയിനം ജീവികള് ഇപ്പോള് ഈ ദീപ് രാഷ്ട്രത്തിലെ മനുഷ്യജനസംഖ്യയേക്കാള് അധികമായി പെരുകിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. സെഷെല്സ് ഐലന്ഡ്സ് ഫൗണ്ടേഷനും യുകെയിലെ എക്സെറ്റര് സര്വകലാശാലയും സംയുക്തമായി നടത്തിയ സമഗ്ര സര്വേയിലാണ് ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഈ ശാസ്ത്രീയ കണക്കുകള് പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യന് മഹാസമുദ്രത്തിലെ വിദൂര ദ്വീപ് കൂട്ടമായ അല്ദാബ്ര അറ്റോളില് ഏകദേശം 1,80,000 അല്ദാബ്ര കൂറ്റന് ആമകള് വസിക്കുന്നതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. സെഷെല്സിലെ ആകെ മനുഷ്യജനസംഖ്യയായ 1,22,000-നേക്കാള് വളരെ കൂടുതലാണിത്. ഇക്വഡോറിലെ ഗലാപാഗോസ് ദ്വീപുകള് കഴിഞ്ഞാല്, ലോകത്തില് സ്വാഭാവിക പ്രകൃതിദത്ത വാസസ്ഥലങ്ങളില് കൂറ്റന് ആമകള് അവശേഷിക്കുന്ന രണ്ട് പ്രദേശങ്ങളില് ഒന്നു മാത്രമാണ് അല്ദാബ്ര. പത്തൊന്പതാം നൂറ്റാണ്ടില് മനുഷ്യന്റെ ക്രൂരമായ വേട്ടയാടല് കാരണം ആയിരത്തില് താഴെയായി ചുരുങ്ങിപ്പോയ ഇവയുടെ എണ്ണമാണ് ദീര്ഘകാലത്തെ കര്ശനമായ സംരക്ഷണ പ്രവര്ത്തനങ്ങളിലൂടെ ഇപ്പോള് ലക്ഷക്കണക്കിന് ഉയര്ന്നിരിക്കുന്നത്.
1981 ല് ഈ പ്രദേശത്തിന് ലഭിച്ച കര്ശനമായ പ്രകൃതി സംരക്ഷണ പദവിയും, 1982-ല് യുനെസ്കോ പ്രഖ്യാപിച്ച ലോക പൈതൃക പദവിയുമാണ് ആമകളുടെ വംശവര്ദ്ധനവിന് ശക്തമായ അടിത്തറയൊരുക്കിയത്. സംരക്ഷണ മേഖലയിലെ ദീര്ഘകാല പ്രതിബദ്ധതയുടെ ഏറ്റവും വലിയ തെളിവാണ് ഈ ചരിത്രനേട്ടമെന്ന് സെഷെല്സ് ഐലന്ഡ്സ് ഫൗണ്ടേഷന് സി.ഇ.ഒ ഡോ. ഫ്രോക്ക് ഫ്ലെഷര്-ഡോഗ്ലി വ്യക്തമാക്കിയിട്ടുണ്ട്. സാന്ദ്രമായ സസ്യലതാദികളും അടിക്കാടുകളും നിറഞ്ഞ അല്ദാബ്രയില് കൃത്യമായ കണക്കെടുപ്പ് നടത്തുക എന്നത് കടുത്ത വെല്ലുവിളിയായിരുന്നു. അതിനാല് 2018 മുതല് 2022 വരെയുള്ള അഞ്ച് വര്ഷക്കാലത്തെ സര്വേ വിവരങ്ങള് പൂര്ണ്ണമായി വിശകലനം ചെയ്താണ് ഗവേഷകര് ഈ നിര്ണ്ണായക നിഗമനത്തില് എത്തിച്ചേര്ന്നത്.
1990 കളില് കണക്കാക്കിയ ഒരു ലക്ഷം എന്ന ഊഹക്കണക്കിന് ശേഷം ആദ്യമായാണ് ഇത്രയും സമഗ്രമായ ഒരു ശാസ്ത്രീയ അടിത്തറ തയ്യാറാക്കപ്പെടുന്നത്. വംശവര്ദ്ധനവിന്റെ കണക്കുകള് ഏറെ ആശ്വാസം നല്കുന്നുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനം മൂലമുണ്ടാകുന്ന കടുത്ത വരള്ച്ചയും സമുദ്രനിരപ്പ് ഉയരുന്നതും ഇവയുടെ വാസസ്ഥലങ്ങള്ക്ക് ഇപ്പോഴും വലിയ ഭീഷണിയായി തുടരുന്നുണ്ട്. എങ്കിലും ഈ അതിജീവന വിജയം ലോകമെമ്പാടുമുള്ള വന്യജീവി സംരക്ഷണ പ്രവര്ത്തനങ്ങള്ക്ക് വലിയൊരു മാതൃകയും പ്രതീക്ഷയുമാണ് നല്കുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കരജീവിയായി ഗിന്നസ് ബുക്കില് ഇടംനേടിയ 194 വയസ്സുള്ള ജോനാഥന് എന്ന ആമയും പത്തൊന്പതാം നൂറ്റാണ്ടില് ഈ സെഷെല്സ് ദ്വീപ് സമൂഹത്തില് നിന്ന് ബ്രിട്ടീഷ് പ്രദേശമായ സെന്റ് ഹെലീനയിലേക്ക് കൊണ്ടുപോയതാണെന്ന ചരിത്രവും ഈ നാടിന്റെ പ്രാധാന്യം വര്ദ്ധിപ്പിക്കുന്നു.
News
പാപ്പയ്ക്കായ് പ്രാര്ത്ഥിച്ച് ഇറ്റാലിയന് ആര്ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...
ലെയോ പതിനാലാമന് പാപ്പയുടെ ആരോഗ്യനിലയില് നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന് മെഡിക്കല് സംഘം.
സമരത്തിനിടെ മാധ്യമ പ്രവര്ത്തകരെ തിരിച്ചറിയുക ദുഷ്ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...
മുന് കായിക മന്ത്രിക്കെതിരെ വിജിലന്സ് അന്വേഷണം വേണം സര്ക്കാര് ഗവര്ണറുടെ അനുമതി തേടി കത്തു നല്കി
സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്, ബസ് ചാര്ജ് മിനിമം 15 രൂപയാക്കണം, വിദ്യാര്ഥി കണ്സെഷന് 10 ...
യെമനിലും സൗദിയിലും ഹൂത്തി ഭീകരാക്രമണം ശക്തം, യെമനിലെ പ്രസിഡന്ഷ്യല് കൊട്ടാരം ആക്രമിച്ചു അഞ്ച് പേര് ...
കഴിഞ്ഞ പത്ത് വര്ഷത്തിനിടെ പിണറായി സര്ക്കാരിന്റെ കീഴില് കിഫ്ബിയിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് ...
ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ഓര്മപ്പെടുത്തലുമായി ഇന്ന് ലോക ഭക്ഷ്യദിനം. വിശപ്പില്ലാത്ത ലോകം ഒരു ...
