GENERAL NEWS

സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയുക ദുഷ്‌ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും മാധ്യമപ്രവര്‍ത്തകരായാല്‍ യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തവര്‍ക്ക് സുരക്ഷാ എങ്ങനെ ??

2026-10-16

രാജ്യത്തെ  എല്ലാ പൗര•ാരും  മാധ്യമപ്രവര്‍ത്തകരാണെന്ന് അവകാശപ്പെടുന്ന സാഹചര്യമുണ്ടായാല്‍ യഥാര്‍ഥ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് സുപ്രീംകോടതിയുടെ നീരീക്ഷണം. മാധ്യമപ്രവര്‍ത്തകരുടെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരുടെയും പ്രവര്‍ത്തനങ്ങള്‍ വേര്‍തിരിക്കുന്നത് പരിശോധിക്കണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി

ജന്തര്‍ മന്ദര്‍ പ്രതിഷേധത്തിനിടയില്‍ മാധ്യമപ്രവര്‍ത്തര്‍ക്ക് നേരെ ആക്രമണം നടന്നുവെന്ന് കാണിച്ച് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി .  ഡല്‍ഹിയിലെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ പൊലീസ് ഉപദ്രവിച്ചെന്ന പരാതികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.  അംഗീകൃത മാധ്യമപ്രവര്‍ത്തകര്‍, മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ എന്നിവര്‍ക്കിടയില്‍ വ്യത്യാസമുണ്ടെന്നും ഇവര്‍ക്ക് നല്‍കേണ്ട സംരക്ഷണത്തിന്റെ കാര്യത്തില്‍ വിശദമായ പരിശോധന ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ യുഗത്തില്‍ ആരെയാണ് യഥാര്‍ത്ഥത്തിലും മാധ്യമപ്രവര്‍ത്തകനെന്ന് നിര്‍വചിക്കുന്നതെന്നും അവര്‍ക്ക് നല്‍കുന്ന സുരക്ഷ എന്താണെന്നും അതില്‍ പരിശോധന ആവശ്യമാണെന്നും കോടതി പറഞ്ഞു . 

മാധ്യമപ്രവര്‍ത്തകരെന്ന പേരില്‍ എല്ലാവരും രംഗത്തെത്തുന്ന സാഹചര്യം സൃഷ്ടിക്കുന്ന വെല്ലുവിളികളും കോടതി നിരീക്ഷിച്ചു. മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും പരാതികളില്‍ ഉന്നയിച്ചിട്ടുള്ള പൊലീസ് നടപടികളുടെ ഗൗരവവും കോടതി പരിഗണിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണനയിലുണ്ട്. സോഷ്യല്‍ മീഡിയ സജീവമായ ഇക്കാലത്തു മാധ്യമ പ്രവര്‍ത്തനത്തിന്റെ അതിര് വരമ്പുകള്‍ നിര്‍വചിക്കുന്നത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ കോടതി കൂടുതല്‍ വധം കേള്‍ക്കും  .




News

പാപ്പയ്ക്കായ് പ്രാര്‍ത്ഥിച്ച് ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...

ലെയോ പതിനാലാമന്‍ പാപ്പയുടെ ആരോഗ്യനിലയില്‍ നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന്‍ മെഡിക്കല്‍ സംഘം.

മുന്‍ കായിക മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടി കത്തു നല്‍കി

ഇനി ഒരു ആമക്കഥയായലോ..സെഷെല്‍സില്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ രാക്ഷസ ആമകള്‍

സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്, ബസ് ചാര്‍ജ് മിനിമം 15 രൂപയാക്കണം, വിദ്യാര്‍ഥി കണ്‍സെഷന്‍ 10 ...

യെമനിലും സൗദിയിലും ഹൂത്തി ഭീകരാക്രമണം ശക്തം, യെമനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം ആക്രമിച്ചു അഞ്ച് പേര്‍ ...

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പിണറായി സര്‍ക്കാരിന്റെ കീഴില്‍ കിഫ്ബിയിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് ...

ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ഓര്‍മപ്പെടുത്തലുമായി ഇന്ന് ലോക ഭക്ഷ്യദിനം. വിശപ്പില്ലാത്ത ലോകം ഒരു ...

VIDEO NEWS

ഇത് ചരിത്ര നിമിഷം, കുറവിലങ്ങാട് മുത്തിയമ്മയുടെ പെരുനാള്‍ ഇസ്രായേലില്‍ ആഘോഷിച്ചപ്പോള്‍

ലോകമെങ്ങും പാപ്പയ്ക്കായി പ്രാർത്ഥനാ തരംഗം ...പാപ്പയുടെ നിലവിലെ ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

യെമന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂത്തി ആക്രമണം.അമേരിക്കന്‍ ആക്രമണം ഭയന്ന് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU