GENERAL NEWS
സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്, ബസ് ചാര്ജ് മിനിമം 15 രൂപയാക്കണം, വിദ്യാര്ഥി കണ്സെഷന് 10 രൂപയാക്കണമെന്നാവശ്യംപ്രിയദര്ശിനി പദ്ധതി തിരിച്ചടിയായെന്ന് ഉടമകള്
2026-10-16
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്ന്ന് സംസ്ഥാനത്ത് സ്വകാര്യ ബസുകള് അനിശ്ചിതകാല സമരത്തിലേക്ക്. നവംബര് മൂന്ന് മുതല് സര്വീസുകള് നിര്ത്തിവെക്കുമെന്ന് ബസ് ഉടമകളുടെ സംയുക്ത സംഘടന അറിയിച്ചു.മിനിമം ബസ് ചാര്ജ് 15 രൂപയാക്കമെന്നും വിദ്യാര്ഥി കണ്സെഷന് 10 രൂപയാക്കണമെന്നുമാണ് സ്വകാര്യ ബസ് ഫെഡറേഷന്റെ പ്രധാനവശ്യം.
സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ആറ് സംഘടനകള് അടങ്ങുന്ന സംയുക്ത സമിതിയുടെ നേതൃത്വത്തില് സംസ്ഥാനത്ത് പണിമുടക്കിന് ഒരുങ്ങുകയാണ് ബസ് ഉടമകള്. എന്നാല്, കേരള ബസ് ട്രാന്സ്പോര്ട്ട് ഫെഡറേഷന് ഈ സമരത്തില് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.പ്രിയദര്ശിനി പദ്ധതിമൂലമുള്ള നഷ്ടം നികത്താന് ബസ് ഉടമകള്ക്ക് സര്ക്കാര് ആനുകൂല്യങ്ങള് പ്രഖ്യാപിക്കുക, മിനിമം ബസ് ചാര്ജ് 15 രൂപയായി ഉയര്ത്തുക, വിദ്യാര്ത്ഥികളുടെ കണ്സെഷന് നിരക്ക് 5 രൂപയാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്.പദ്ധതി നടപ്പിലാക്കിയ റൂട്ടുകളില് ഡീസല് അടിക്കാനോ തൊഴിലാളികള്ക്ക് വേതനം നല്കാനോ പോലും കഴിയാത്ത അവസ്ഥയാണെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ചൂണ്ടിക്കാണിക്കുന്നു. ഈ ആവശ്യങ്ങള് ഉന്നയിച്ച് കഴിഞ്ഞ 14-ന് ഫെഡറേഷന്റെ നേതൃത്വത്തില് സെക്രട്ടറിയേറ്റിലേക്ക് മാര്ച്ചും ധര്ണ്ണയും നടന്നിരുന്നു. ഓണ്ലൈന് വഴിയുള്ള ടൈമിംഗ് കോണ്ഫറന്സ് ഉത്തരവ് പിന്വലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര് മുന്നോട്ട് വെക്കുന്നുണ്ട്. പ്രശ്നങ്ങള്ക്ക് ഉടന് പരിഹാരം ഉണ്ടായില്ലെങ്കില് നവംബര് മുതല് സര്വീസുകള് പൂര്ണ്ണമായി നിര്ത്തുമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ മുന്നറിയിപ്പ്.
News
പാപ്പയ്ക്കായ് പ്രാര്ത്ഥിച്ച് ഇറ്റാലിയന് ആര്ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...
ലെയോ പതിനാലാമന് പാപ്പയുടെ ആരോഗ്യനിലയില് നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന് മെഡിക്കല് സംഘം.
സമരത്തിനിടെ മാധ്യമ പ്രവര്ത്തകരെ തിരിച്ചറിയുക ദുഷ്ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...
മുന് കായിക മന്ത്രിക്കെതിരെ വിജിലന്സ് അന്വേഷണം വേണം സര്ക്കാര് ഗവര്ണറുടെ അനുമതി തേടി കത്തു നല്കി
ഇനി ഒരു ആമക്കഥയായലോ..സെഷെല്സില് മനുഷ്യരേക്കാള് കൂടുതല് രാക്ഷസ ആമകള്
യെമനിലും സൗദിയിലും ഹൂത്തി ഭീകരാക്രമണം ശക്തം, യെമനിലെ പ്രസിഡന്ഷ്യല് കൊട്ടാരം ആക്രമിച്ചു അഞ്ച് പേര് ...
കഴിഞ്ഞ പത്ത് വര്ഷത്തിനിടെ പിണറായി സര്ക്കാരിന്റെ കീഴില് കിഫ്ബിയിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് ...
ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ഓര്മപ്പെടുത്തലുമായി ഇന്ന് ലോക ഭക്ഷ്യദിനം. വിശപ്പില്ലാത്ത ലോകം ഒരു ...
