GENERAL NEWS

മുന്‍ കായിക മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടി കത്തു നല്‍കി

2026-10-16

 അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെയും സംഘത്തെയും കേരളത്തിലെത്തിക്കുമെന്ന പേരില്‍ നടന്ന സാമ്പത്തിക ക്രമക്കേടില്‍  മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലന്‍സ് അന്വേഷണം നടത്തുന്നതിനായി സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടി . മുഖ്യമന്ത്രി  വി  ഡി സതീശനാണ് ഗവര്‍ണറുടെ ഓഫീസിന്  കത്തു നല്‍കിയത് .   

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ,  മുന്‍ മന്ത്രി വി. അബ്ദുറഹിമാന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു. ഷറഫലി, മന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സത്യപാലന്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം  കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ ശുപാര്‍ശ സംസ്ഥാന പൊലീസ് മേധാവിയും അംഗീകരിച്ച് സര്‍ക്കാരിലേക്ക് ഫയല്‍ കൈമാറുകയായിരുന്നു . മുന്‍ മന്ത്രിയായതിനാല്‍ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തുന്നതിനും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി അത്യാവശ്യമാണ്. ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഫയല്‍ ഗവര്‍ണറുടെ അനുമതിക്കായി മുഖ്യമന്ത്രി ലോക് ഭവനിലേക്ക് അയച്ചത് . ലയണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കുന്നതിനുള്ള സ്‌പോണ്‍സര്‍ഷിപ്പ് കരാറുകളിലും സ്‌പോണ്‍സറെ തെരഞ്ഞെടുത്തതിലും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ഇടപാടുകളിലും വി. അബ്ദുറഹിമാന്‍ ചട്ടവിരുദ്ധമായി ഇടപെട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ടെന്‍ഡര്‍ വിളിക്കാതെ സ്‌പോണ്‍സറെ നിശ്ചയിച്ചതില്‍ ക്രമക്കേടുണ്ടെന്ന് അന്നത്തെ പ്രൈവറ്റ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിട്ടും മന്ത്രി അത് അവഗണിച്ചതായും മൊഴികളിലുണ്ട് .ഗവര്‍ണറുടെ അനുമതി ലഭിക്കുന്നതോടെ കേസ് ഔദ്യോഗികമായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക്  കൈമാറുകയും തുടര്‍നടപടികളിലേക്ക് കടക്കുകയും ചെയ്യും .






News

പാപ്പയ്ക്കായ് പ്രാര്‍ത്ഥിച്ച് ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...

ലെയോ പതിനാലാമന്‍ പാപ്പയുടെ ആരോഗ്യനിലയില്‍ നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന്‍ മെഡിക്കല്‍ സംഘം.

സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയുക ദുഷ്‌ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...

ഇനി ഒരു ആമക്കഥയായലോ..സെഷെല്‍സില്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ രാക്ഷസ ആമകള്‍

സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്, ബസ് ചാര്‍ജ് മിനിമം 15 രൂപയാക്കണം, വിദ്യാര്‍ഥി കണ്‍സെഷന്‍ 10 ...

യെമനിലും സൗദിയിലും ഹൂത്തി ഭീകരാക്രമണം ശക്തം, യെമനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം ആക്രമിച്ചു അഞ്ച് പേര്‍ ...

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പിണറായി സര്‍ക്കാരിന്റെ കീഴില്‍ കിഫ്ബിയിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് ...

ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ഓര്‍മപ്പെടുത്തലുമായി ഇന്ന് ലോക ഭക്ഷ്യദിനം. വിശപ്പില്ലാത്ത ലോകം ഒരു ...

VIDEO NEWS

ഇത് ചരിത്ര നിമിഷം, കുറവിലങ്ങാട് മുത്തിയമ്മയുടെ പെരുനാള്‍ ഇസ്രായേലില്‍ ആഘോഷിച്ചപ്പോള്‍

ലോകമെങ്ങും പാപ്പയ്ക്കായി പ്രാർത്ഥനാ തരംഗം ...പാപ്പയുടെ നിലവിലെ ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

യെമന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂത്തി ആക്രമണം.അമേരിക്കന്‍ ആക്രമണം ഭയന്ന് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU