GENERAL NEWS

ഇറാന്‍ അമേരിക്ക ആണവ ചര്‍ച്ചകള്‍, ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതായി ജെഡി വാന്‍സ്, ട്രംപിന്റെ ചില നിബന്ധനകള്‍ ഇറാന്‍ അംഗീകരിച്ചിട്ടില്ല, മിഡില്‍ ഈസ്റ്റില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് അമേരിക്ക. ട്രംപിന് മുന്നറിയിപ്പുമായി ഖമേനി

2026-02-18

ഇറാനുമായി ജനീവയില്‍ നടന്ന രണ്ടാം ഘട്ട ആണവ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് . ചര്‍ച്ചകള്‍ തുടരാന്‍ ഇറാന്‍ സമ്മതിച്ചിട്ടുണ്ടെന്നും എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചില നിബന്ധനകള്‍ ഇറാന്‍ അംഗീകരിച്ചിട്ടില്ലെന്നും വാന്‍സ് പറഞ്ഞു. അതേസമയം മിഡില്‍ ഈസ്റ്റില്‍ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 50 ലധികം യുദ്ധവിമാനങ്ങള്‍ യുഎസ് മേഖലയില്‍ വിന്യസിച്ചു.

ഇറാനുമായി ജനീവയില്‍ നടന്ന രണ്ടാം ഘട്ട ആണവ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് അറിയിച്ചു. ചര്‍ച്ചകള്‍ തുടരാന്‍ ഇറാന്‍ സമ്മതിച്ചിട്ടുണ്ടെന്നും എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചില നിബന്ധനകള്‍ ഇറാന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നുമാണ് വാന്‍സ് പറഞ്ഞു.ഇറാന്‍ ആണവായുധം സ്വന്തമാക്കരുത് എന്നതും അതില്‍ ഉള്‍പ്പെടുന്നുണ്ട്.ആണവായുധങ്ങള്‍ നിര്‍മിക്കുന്നില്ല എന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴും അവര്‍ക്ക് ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി കാര്യങ്ങളുണ്ടെന്നും വാന്‍സ് വ്യക്തമാക്കി. ഫോക്സ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വാന്‍സിന്റെ പ്രതികരണം.നയതന്ത്ര ശ്രമങ്ങള്‍ ഞങ്ങള്‍ തുടരുമെന്നും. എന്നാലും, നയതന്ത്രം എപ്പോള്‍ പൂര്‍ത്തിയായി എന്ന് നിര്‍ണ്ണയിക്കാനുള്ള അവകാശം പ്രസിഡന്റ് ട്രംപിന്റെതായിരിക്കുമെന്നും വാന്‍സ് പറഞ്ഞു. നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ തുടര്‍ നടപടികള്‍ ട്രംപ് തീരുമാനിക്കുമെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.അതേസമയം, സംഘര്‍ഷം തടയാനുള്ള  ഒരു കരാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ അമേരിക്കയും ഇറാനും ധാരണയിലെത്തിയതായി  ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.അതേസമയം യുഎസ്  50 ലധികം യുദ്ധവിമാനങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ വിന്യസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന് സമീപം വ്യോമ, നാവിക താവളം വര്‍ധിപ്പിക്കുന്നതിന്റെയും സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് നടപടി. ഓപ്പണ്‍ സോഴ്‌സ് ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റകള്‍ കേന്ദ്രീകരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.എഫ് -16, എഫ് -22, എഫ് -35 ജെറ്റുകളും നിരവധി ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇറാനെ സമ്മര്‍ദത്തിലാക്കി കരാര്‍ നിബന്ധനകള്‍ അംഗീകരിക്കാന്‍ പ്രേരിക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. ഇറാനെ ഒരു കരാറിലേക്കെത്തിക്കുന്നത് അവരുടെ ഭയം മാത്രമാണെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം അമേരിക്കയുെട സൈനിക വിന്യാസത്തില്‍ പ്രതികരിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രംഗത്തെത്തി.അമേരിക്കന്‍ സൈന്യത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും നേരിടേണ്ടിവരുമെന്നും അതില്‍ നിന്ന് ഒരിക്കലും അമേരിക്കയ്ക്ക്  കരകയറാന്‍ കഴിയില്ലെന്നും ഖമേനി മുന്നറിയിപ്പ് നല്‍കി.

News

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കണം , കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ...

ലണ്ടനില്‍ അഡോരമസ് 2026 ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് , സൗത്വാര്‍ക്ക് കത്തീഡ്രലില്‍ നിന്ന് 3.3 മൈല്‍ ദൂരമുള്ള ...

ഐഎന്‍എസ് മാംഗ്രോള്‍ നാവികസേനയുടെ ഭാഗമായി, അന്തര്‍വാഹിനി വേട്ടയ്ക്ക് ഐഎന്‍എസ് മാംഗ്രോള്‍

സൗദിയില്‍ ഹൂതി ഭീകരരുടെ മിസൈല്‍ ആക്രമണം, പശ്ചിമേഷ്യന്‍ പോരാട്ടം കനക്കുന്നു

നിലപാട് വ്യക്തമാക്കി സുപ്രീംകോടതി, തിരുത്തിയ ഫോം 6-ന് അംഗീകാരമില്ല

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം, സംഭവിക്കാന്‍ പാടില്ലാത്തതാണ് പൊലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് ...

മുതിര്‍ന്ന പൗര•ാരെ ഉപദ്രവിച്ചാല്‍ ഇനി മൂന്നു വര്ഷം തടവും അര ലക്ഷം രൂപ പിഴയും, വയോജന ഷേമ ബില്‍ മുഖ്യമന്ത്രി ...

ജന്തര്‍ മന്തര്‍ ഇനി സമരവേദി അല്ല, പ്രതിഷേധത്തിന് ഇനി മൂന്നിടങ്ങള്‍ മാത്രം

VIDEO NEWS

സൗദിയിൽ വിമാനത്താവളങ്ങൾക്കുനേരെയും ഒമാൻ തീരത്ത് എണ്ണ ടാങ്കറിനുനേരെയും ആക്രമണം

സുഡാനിൽ ഒരു ജനത പട്ടിണിയിൽ; ലോകം എന്തുകൊണ്ട് ഈ യുദ്ധം മറക്കുന്നു? | Sudan Crisis Explained

പാപ്പയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതുണ്ടോ?അറിയേണ്ടതെല്ലാം...

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU