GENERAL NEWS

ആരോഗ്യം വീണ്ടെടുത്ത് പാപ്പ, പാപ്പയ്ക്ക് ഇനി തുടര്‍ചികിത്സ ആവശ്യമില്ല, അറിയിപ്പുമായി വത്തിക്കാന്‍

2026-10-22

 ആരോഗ്യം വീണ്ടെടുത്ത്  പാപ്പ... ലെയോ പതിനാലാമന്‍  പാപ്പയ്ക്ക് ഇനി തുടര്‍ചികിത്സ  ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍. വിശ്വാസികളുടെ പ്രാര്‍ഥനകള്‍ക്ക് നന്ദി അറിയിച്ച് പാപ്പ. അറിയിപ്പുമായി വത്തിക്കാന്‍  പ്രസ് ഓഫീസ്. 

ലെയോ പതിനാലാമന്‍ പാപ്പയ്ക്ക്  ഇനി തുടര്‍ചികിത്സ ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഒക്ടോബര്‍ 13ന് നീക്കം ചെയ്ത മുഴ, ശ്വാസകോശത്തിലെ അഡെനോകാര്‍സിനോമ ആണെന്നും, രോഗം ഒരു പ്രത്യേക ഭാഗത്ത് മാത്രമായി ഒതുങ്ങിനിന്നിരുന്നുവെന്നും   ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ ഓങ്കോളജിക്കല്‍ പരിശോധനയില്‍, ഇനി കൂടുതല്‍ ചികിത്സ ആവശ്യമില്ല എന്ന് സ്ഥിരീകരിച്ചതായി ഡോ. ലൂയിജി കാര്‍ബോണും പ്രൊഫസര്‍ സ്റ്റെഫാനോ മാര്‍ഗരിറ്റോറയും ബുധനാഴ്ച വൈകുന്നേരം അറിയിച്ചു.

പാപ്പയുടെ ആരോഗ്യവിവരങ്ങള്‍ സംഭന്ധിച്ച  വത്തിക്കാന്‍  പ്രസ് ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒക്ടോബര്‍ 13ന് റോമിലെ ജെമെല്ലി ആശുപത്രിയിലായിരുന്നു പാപ്പയുടെ ശസ്ത്രക്രിയ. വലത് ശ്വാസകോശത്തിന്റെ താഴത്തെ ലോബ് നീക്കം ചെയ്ത ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 17ന് പാപ്പ  ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട് വത്തിക്കാനിലേക്ക് മടങ്ങിയിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലും ആരോഗ്യവീണ്ടെടുപ്പിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പാപ്പ, ഒക്ടോബര്‍ 21ന് വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ നടന്ന പ്രതിവര പൊതു കൂടിക്കാഴ്ച യിലൂടെ   വിശ്വാസികളെ  വീണ്ടും അഭിസംബോധന ചെയ്തിരുന്നു  . തന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിച്ച പാപ്പ , ദൈവത്തിന്റെ ന•യിലും കരുണയിലും വിശ്വാസം പുതുക്കാനും ആഹ്വാനം ചെയ്തു. പാപ്പയുടെ ആരോഗ്യനില സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികള്‍ക്ക് ആശ്വാസം പകരുന്നതാണ്. 








News

വിസ്റ്റാഡോം തര്‍ക്കം, ക്രെഡിറ്റ് ഏറ്റെടുക്കുന്നതിനെ ചൊല്ലി എം പിമാര്‍ക്കിടയില്‍ തര്‍ക്കം

ഇ ഡിക്ക് സുപ്രീം കോടതിയുടെ താക്കിത്, നിയമം അനുവദിക്കുന്ന പരിധിക്കപ്പുറം ഇ.ഡി ഇടപെടരുതെന്ന് സുപ്രീം കോടതി

തിരുവനന്തപുരം പാറശാലയില്‍ ട്രെയിന്‍ ഗതാതഗതം പുനഃസ്ഥാപിച്ചു

യുദ്ധത്തില്‍ മനുഷ്യര്‍ക്ക് പകരം യന്ത്രങ്ങളോ?, സൈനിക മേഖലയില്‍ എ.ഐ. മുന്നേറ്റം , അപകടസാധ്യതകളേറെയെന്ന് ...

ഇറാനെതിരായ ആക്രമണത്തിന് പുതിയ പദ്ധതികളുമായി യുഎസും ഇസ്രായേലും, നവംബര്‍ മൂന്നിന് ശേഷം ഇറാനെ ലക്ഷ്യമിട്ട് ...

അബോര്‍ഷന്‍ ക്ലിനിക്കിന് മുന്നില്‍ ബിഷപ്പ് ഏള്‍ ഫെര്‍ണാണ്ടസിന്റെ പ്രാര്‍ത്ഥനാ സമരം, ഫ്രാങ്ക്‌ലിന്‍ ...

വി. കാര്‍ലോ അക്വിറ്റീസിന്റെ തിരുനാളില്‍ 273 കുഞ്ഞു പ്രസുദേന്തിമാര്‍ , കലൂര്‍-കതൃക്കടവ് സെന്റ് ഫ്രാന്‍സിസ് ...

അശുതോഷിന്റെയും സൗരവിന്റെയും ജാമ്യഹര്‍ജി ഇന്ന് പരിഗണിച്ചേക്കും, സിജെപി നേതാക്കളെ മജിസ്ട്രേറ്റിന് മുമ്പാകെ ...

VIDEO NEWS

യേശുവിന്റെ രണ്ടാം വരവിന്റെ തീയതി മനുഷ്യന് കണക്കുകൂട്ടാനാകുമോ ? ഇതാ ചില കണക്കു കൂട്ടലുകള്‍

ക്രൈസ്തവ വേട്ടയ്ക്ക് ഫണ്ടിങ്ങ് ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് | ISIS | christianpersecution

''ദക്ഷിണദേശത്തെ രാജ്ഞി നിങ്ങളെ കുറ്റം വിധിക്കും''കർത്താവിന്റെ മൂർച്ചയേറിയ വാക്കുകൾ | PRISCILLA 165

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU