GENERAL NEWS

ഇറാനെതിരായ ആക്രമണത്തിന് പുതിയ പദ്ധതികളുമായി യുഎസും ഇസ്രായേലും, നവംബര്‍ മൂന്നിന് ശേഷം ഇറാനെ ലക്ഷ്യമിട്ട് സൈനിക നീക്കത്തിന് സാധ്യത, ആണവകേന്ദ്രങ്ങളും മിസൈല്‍ ശേഖരങ്ങളും ലക്ഷ്യം

2026-10-22

ഇറാനെതിരായ സൈനികാക്രമണം പുനരാരംഭിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി അമേരിക്കയും ഇസ്രയേലും. നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമാണ് ആക്രമണത്തിന് സാധ്യതയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ സൈനിക നടപടിക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്തിമ അനുമതി നല്‍കിയിട്ടില്ല.

അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ ഇറാനെതിരായ സൈനികാക്രമണം പുനരാരംഭിക്കാന്‍ അമേരിക്കയും ഇസ്രായേലും പദ്ധതികള്‍ തയ്യാറാക്കിയതാണ് റിപ്പോര്‍ട്ടുകള്‍ . നവംബര്‍ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ആക്രമണത്തിന് സാധ്യതയെന്നാണ് സൂചനകള്‍. ഇറാന്റെ ആണവകേന്ദ്രങ്ങള്‍, മിസൈല്‍ഡ്രോണ്‍ ശേഖരങ്ങള്‍, ഊര്‍ജമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടുള്ള പരിമിതകാലവും തീവ്രവുമായ സൈനിക നീക്കമാണ് ഇരുരാജ്യങ്ങളുടെയും പരിഗണനയിലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.ആക്രമണത്തിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി അമേരിക്കയും ഇസ്രയേലും സൈനികാഭ്യാസങ്ങള്‍ ശക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ അയല്‍രാജ്യമായ ഇറാഖിന്റെ വ്യോമാതിര്‍ത്തിയിലൂടെ നടത്തിയ പരിശീലന പറക്കലുകളില്‍ ആക്രമണ നീക്കങ്ങള്‍ അഭ്യസിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട ഭൂഗര്‍ഭത്തിലുള്ള പിക്കാക്‌സ് മൗണ്ടന്‍ കേന്ദ്രവും ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടേക്കാം.അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ആക്രമണത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്തിമ അനുമതി നല്‍കിയിട്ടില്ല. സൈനികനടപടി പുനരാരംഭിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള സാധ്യത പൂര്‍ണമായി അടഞ്ഞിട്ടില്ല.ഇറാന്റെ സാമ്പത്തിക മേഖലയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി നയതന്ത്ര ഇളവുകള്‍ക്ക് നിര്‍ബന്ധിതമാക്കാമെന്നാണ്  ചില ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. അതേസമയം, ആക്രമണം പുനരാരംഭിക്കാനുള്ള തീരുമാനം അനിശ്ചിതത്വത്തിലാണ്. മേഖലയില്‍ വീണ്ടും സംഘര്‍ഷം ശക്തമാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.





News

ആരോഗ്യം വീണ്ടെടുത്ത് പാപ്പ, പാപ്പയ്ക്ക് ഇനി തുടര്‍ചികിത്സ ആവശ്യമില്ല, അറിയിപ്പുമായി വത്തിക്കാന്‍

വിസ്റ്റാഡോം തര്‍ക്കം, ക്രെഡിറ്റ് ഏറ്റെടുക്കുന്നതിനെ ചൊല്ലി എം പിമാര്‍ക്കിടയില്‍ തര്‍ക്കം

ഇ ഡിക്ക് സുപ്രീം കോടതിയുടെ താക്കിത്, നിയമം അനുവദിക്കുന്ന പരിധിക്കപ്പുറം ഇ.ഡി ഇടപെടരുതെന്ന് സുപ്രീം കോടതി

തിരുവനന്തപുരം പാറശാലയില്‍ ട്രെയിന്‍ ഗതാതഗതം പുനഃസ്ഥാപിച്ചു

യുദ്ധത്തില്‍ മനുഷ്യര്‍ക്ക് പകരം യന്ത്രങ്ങളോ?, സൈനിക മേഖലയില്‍ എ.ഐ. മുന്നേറ്റം , അപകടസാധ്യതകളേറെയെന്ന് ...

അബോര്‍ഷന്‍ ക്ലിനിക്കിന് മുന്നില്‍ ബിഷപ്പ് ഏള്‍ ഫെര്‍ണാണ്ടസിന്റെ പ്രാര്‍ത്ഥനാ സമരം, ഫ്രാങ്ക്‌ലിന്‍ ...

വി. കാര്‍ലോ അക്വിറ്റീസിന്റെ തിരുനാളില്‍ 273 കുഞ്ഞു പ്രസുദേന്തിമാര്‍ , കലൂര്‍-കതൃക്കടവ് സെന്റ് ഫ്രാന്‍സിസ് ...

അശുതോഷിന്റെയും സൗരവിന്റെയും ജാമ്യഹര്‍ജി ഇന്ന് പരിഗണിച്ചേക്കും, സിജെപി നേതാക്കളെ മജിസ്ട്രേറ്റിന് മുമ്പാകെ ...

VIDEO NEWS

യേശുവിന്റെ രണ്ടാം വരവിന്റെ തീയതി മനുഷ്യന് കണക്കുകൂട്ടാനാകുമോ ? ഇതാ ചില കണക്കു കൂട്ടലുകള്‍

ക്രൈസ്തവ വേട്ടയ്ക്ക് ഫണ്ടിങ്ങ് ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് | ISIS | christianpersecution

''ദക്ഷിണദേശത്തെ രാജ്ഞി നിങ്ങളെ കുറ്റം വിധിക്കും''കർത്താവിന്റെ മൂർച്ചയേറിയ വാക്കുകൾ | PRISCILLA 165

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU