GENERAL NEWS
യുദ്ധത്തില്‍ മനുഷ്യര്‍ക്ക് പകരം യന്ത്രങ്ങളോ?, സൈനിക മേഖലയില്‍ എ.ഐ. മുന്നേറ്റം , അപകടസാധ്യതകളേറെയെന്ന് മുന്നറിയിപ്പ്
2026-10-22
യുദ്ധരംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം വര്‍ധിക്കുന്നതില്‍ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയുടെ നിരായുധീകരണ ഗവേഷണ സ്ഥാപനം. യുദ്ധത്തില്‍ മനുഷ്യരുടെ തീരുമാനങ്ങള്‍ക്ക് പകരം യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യം കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന് സ്ഥാപന മേധാവി റോബിന് ഗൈസ് പറഞ്ഞു. സൈനിക മേഖലയില്‍ എ.ഐ.യുടെ ഉപയോഗം വര്‍ധിക്കുന്നതിനൊപ്പം മനുഷ്യന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യതയും ഉയരുകയാണെന്നാണ് മുന്നറിയിപ്പ്.
ഡ്രോണുകള്‍, ശത്രുലക്ഷ്യങ്ങള്‍ കണ്ടെത്താനുള്ള സംവിധാനങ്ങള്‍, സൈനിക വിവരങ്ങള്‍ വിശകലനം ചെയ്യുന്ന സാങ്കേതികവിദ്യകള്‍ എന്നിവയില്‍ എ.ഐ.യുടെ ഉപയോഗം വര്‍ധിക്കുകയാണ്. സൈബര്‍ ആക്രമണങ്ങള്‍ക്കും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഇതോടെ യുദ്ധരംഗത്ത് തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സമയം കുറയുകയും സൈനിക നീക്കങ്ങള്‍ യന്ത്രങ്ങളുടെ വേഗത്തിലേക്ക് മാറുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് യുദ്ധരംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം വര്‍ധിക്കുന്നതില്‍ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയുടെ നിരായുധീകരണ ഗവേഷണ സ്ഥാപനം രംഗത്തെത്തിയിരിക്കുന്നത്. യുദ്ധത്തില്‍ മനുഷ്യരുടെ തീരുമാനങ്ങള്‍ക്ക് പകരം യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യം കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന് സ്ഥാപന മേധാവി റോബിന് ഗൈസ് പറഞ്ഞു. മനുഷ്യന് കാര്യങ്ങള്‍ വിലയിരുത്താനും ഇടപെടാനും ലഭിക്കുന്ന സമയം കുറഞ്ഞുവരുന്നത് ഗുരുതരമായ ആശങ്കയാണെന്ന് റോബിന് ഗൈസ് ചൂണ്ടിക്കാട്ടി. ആണവായുധങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും ഇത്തരം സാഹചര്യങ്ങള്‍ അപകടസാധ്യത വര്‍ധിപ്പിക്കാം. മനുഷ്യന്റെ ഇടപെടലില്ലാതെ യന്ത്രങ്ങള്‍ ആക്രമണ തീരുമാനങ്ങള്‍ എടുക്കുന്ന സാഹചര്യം ഉണ്ടായാല്‍ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നും ആശങ്കയുണ്ട്.
യന്ത്രങ്ങള്‍ മനുഷ്യരെ ലക്ഷ്യമിട്ട് കൊല്ലാന്‍ തീരുമാനിക്കുന്ന സാഹചര്യം അനുവദിക്കാനാകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സൈനിക മേഖലയില്‍ എ.ഐ.യുടെ ഉപയോഗം വര്‍ധിക്കുന്നതോടെ അത്യാധുനിക ആക്രമണങ്ങള്‍ നടത്തുന്നതിനുള്ള തടസ്സങ്ങളും കുറയാം. ഇതുവഴി രാജ്യങ്ങള്‍ക്കു പുറമെ മറ്റ് സംഘങ്ങള്‍ക്കും സങ്കീര്‍ണമായ ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യതയുണ്ടെന്നും ഗൈസ് മുന്നറിയിപ്പ് നല്കി.സൈനിക മേഖലയിലെ എ.ഐ. ഉപയോഗം ഏതാനും രാജ്യങ്ങളും വന്‍കിട കമ്പനികളും സ്വാധീനിക്കുന്ന സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലുള്ള ആയുധനിയന്ത്രണ സംവിധാനങ്ങള്‍ ഇത്തരം പുതിയ വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
സൈനിക മേഖലയില്‍ എ.ഐ.യുടെ ദുരുപയോഗം തടയുന്നതിനായി സ്വിറ്റ്സര്‍ലന്‍ഡിന്റെയും പാകിസ്ഥാന്റെയും സഹകരണത്തോടെ ന്യൂയോര്‍ക്കില്‍ പുതിയ ചര്‍ച്ചാവേദി ആരംഭിക്കാനും ഐക്യരാഷ്ട്രസഭയുടെ നിരായുധീകരണ ഗവേഷണ സ്ഥാപനം തീരുമാനിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സമാധാനത്തെയും സുരക്ഷയെയും സൈനിക മേഖലയില്‍ എ.ഐ.യുടെ ഉപയോഗത്തെയും കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. എ.ഐ.യുടെ ദുരുപയോഗം തടയുന്നതിനൊപ്പം സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള അവസരങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. ഇതിനായി രാജ്യങ്ങള്‍ക്കുള്ളിലും അന്താരാഷ്ട്ര തലത്തിലും വ്യക്തമായ നടപടികള്‍ വേണമെന്നാണ് നിര്‍ദേശം.
News
ആരോഗ്യം വീണ്ടെടുത്ത് പാപ്പ, പാപ്പയ്ക്ക് ഇനി തുടര്‍ചികിത്സ ആവശ്യമില്ല, അറിയിപ്പുമായി വത്തിക്കാന്‍
വിസ്റ്റാഡോം തര്‍ക്കം, ക്രെഡിറ്റ് ഏറ്റെടുക്കുന്നതിനെ ചൊല്ലി എം പിമാര്‍ക്കിടയില്‍ തര്‍ക്കം
ഇ ഡിക്ക് സുപ്രീം കോടതിയുടെ താക്കിത്, നിയമം അനുവദിക്കുന്ന പരിധിക്കപ്പുറം ഇ.ഡി ഇടപെടരുതെന്ന് സുപ്രീം കോടതി
തിരുവനന്തപുരം പാറശാലയില്‍ ട്രെയിന്‍ ഗതാതഗതം പുനഃസ്ഥാപിച്ചു
ഇറാനെതിരായ ആക്രമണത്തിന് പുതിയ പദ്ധതികളുമായി യുഎസും ഇസ്രായേലും, നവംബര്‍ മൂന്നിന് ശേഷം ഇറാനെ ലക്ഷ്യമിട്ട് ...
അബോര്ഷന് ക്ലിനിക്കിന് മുന്നില്‍ ബിഷപ്പ് ഏള് ഫെര്‍ണാണ്ടസിന്റെ പ്രാര്‍ത്ഥനാ സമരം, ഫ്രാങ്ക്ലിന് ...
വി. കാര്‍ലോ അക്വിറ്റീസിന്റെ തിരുനാളില്‍ 273 കുഞ്ഞു പ്രസുദേന്തിമാര്‍ , കലൂര്‍-കതൃക്കടവ് സെന്റ് ഫ്രാന്‍സിസ് ...
അശുതോഷിന്റെയും സൗരവിന്റെയും ജാമ്യഹര്‍ജി ഇന്ന് പരിഗണിച്ചേക്കും, സിജെപി നേതാക്കളെ മജിസ്ട്രേറ്റിന് മുമ്പാകെ ...
