GENERAL NEWS

വിസ്റ്റാഡോം തര്‍ക്കം, ക്രെഡിറ്റ് ഏറ്റെടുക്കുന്നതിനെ ചൊല്ലി എം പിമാര്‍ക്കിടയില്‍ തര്‍ക്കം

2026-10-22

കേരളത്തിലെ ആദ്യ വിസ്റ്റാഡോം കോച്ച് മധുരഗുരുവായൂര്‍ എക്‌സ്പ്രസില്‍ അനുവദിച്ചതിനു പിന്നാലെ ക്രെഡിറ്റ് ഏറ്റെടുക്കുന്നതിനെച്ചൊല്ലി യു.ഡി.എഫ്. എം.പിമാര്‍ക്ക് ഇടയില്‍ തര്‍ക്കം. കോച്ച് അനുവദിക്കാന്‍ താന്‍ നടത്തിയ ഇടപെടലുകളാണ് നിര്‍ണായകമായതെന്ന അവകാശവാദവുമായി ഇരുവരും രംഗത്തെത്തിയതോടെയാണ് വിവാദം ശക്തമായത്.

വിസ്റ്റാഡോം കോച്ച് അനുവദിച്ച വിവരം ആദ്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത് മാവേലിക്കര എം.പി. കൊടിക്കുന്നില്‍ സുരേഷായിരുന്നു. റെയില്‍വേ മന്ത്രാലയത്തിലും റെയില്‍വേ ബോര്‍ഡിലും ദക്ഷിണ റെയില്‍വേയിലും നടത്തിയ നിരന്തര ഇടപെടലുകളാണ് കോച്ച് അനുവദിക്കാന്‍ കാരണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതിനു പിന്നാലെ, വര്‍ഷങ്ങളായി താന്‍ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് കൊല്ലം എം.പി. എന്‍.കെ. പ്രേമചന്ദ്രനും വ്യക്തമാക്കി.

ഇതിനിടെ, കൊടിക്കുന്നില്‍ സുരേഷിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അബ്ദുള്ള ആസാദ്, നിവേദനം നല്‍കിയാല്‍ മാത്രം പോരെന്നും തുടര്‍നടപടികള്‍ക്കായി ഇടപെടല്‍ നടത്തണമെന്നും സൂചിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടു. ഇതോടെ ഇരുവരുടെയും അവകാശവാദങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. അതേസമയം, വിവാദത്തില്‍ പ്രതികരിച്ച എന്‍.കെ. പ്രേമചന്ദ്രന്‍, വിസ്റ്റാഡോം കോച്ച് കേരളത്തിലെത്തിക്കാന്‍ വര്‍ഷങ്ങളായി ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ ക്രെഡിറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനില്ലെന്നും വ്യക്തമാക്കി. കോച്ച് ലഭിക്കാന്‍ താന്‍ നടത്തിയ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മധുരഗുരുവായൂര്‍ എക്‌സ്പ്രസില്‍ വിസ്റ്റാഡോം കോച്ച് അനുവദിച്ചത് യാത്രക്കാര്‍ക്കും വിനോദസഞ്ചാര മേഖലയ്ക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. വലിയ ഗ്ലാസ് ജനലുകളിലൂടെ പശ്ചിമഘട്ടത്തിന്റെ പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാന്‍ കഴിയുന്നതാണ് ഈ കോച്ചിന്റെ പ്രത്യേകത. എന്നാല്‍, പുതിയ സൗകര്യം യാഥാര്‍ഥ്യമായതിനു പിന്നാലെ അതിന്റെ ക്രെഡിറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.





News

ആരോഗ്യം വീണ്ടെടുത്ത് പാപ്പ, പാപ്പയ്ക്ക് ഇനി തുടര്‍ചികിത്സ ആവശ്യമില്ല, അറിയിപ്പുമായി വത്തിക്കാന്‍

ഇ ഡിക്ക് സുപ്രീം കോടതിയുടെ താക്കിത്, നിയമം അനുവദിക്കുന്ന പരിധിക്കപ്പുറം ഇ.ഡി ഇടപെടരുതെന്ന് സുപ്രീം കോടതി

തിരുവനന്തപുരം പാറശാലയില്‍ ട്രെയിന്‍ ഗതാതഗതം പുനഃസ്ഥാപിച്ചു

യുദ്ധത്തില്‍ മനുഷ്യര്‍ക്ക് പകരം യന്ത്രങ്ങളോ?, സൈനിക മേഖലയില്‍ എ.ഐ. മുന്നേറ്റം , അപകടസാധ്യതകളേറെയെന്ന് ...

ഇറാനെതിരായ ആക്രമണത്തിന് പുതിയ പദ്ധതികളുമായി യുഎസും ഇസ്രായേലും, നവംബര്‍ മൂന്നിന് ശേഷം ഇറാനെ ലക്ഷ്യമിട്ട് ...

അബോര്‍ഷന്‍ ക്ലിനിക്കിന് മുന്നില്‍ ബിഷപ്പ് ഏള്‍ ഫെര്‍ണാണ്ടസിന്റെ പ്രാര്‍ത്ഥനാ സമരം, ഫ്രാങ്ക്‌ലിന്‍ ...

വി. കാര്‍ലോ അക്വിറ്റീസിന്റെ തിരുനാളില്‍ 273 കുഞ്ഞു പ്രസുദേന്തിമാര്‍ , കലൂര്‍-കതൃക്കടവ് സെന്റ് ഫ്രാന്‍സിസ് ...

അശുതോഷിന്റെയും സൗരവിന്റെയും ജാമ്യഹര്‍ജി ഇന്ന് പരിഗണിച്ചേക്കും, സിജെപി നേതാക്കളെ മജിസ്ട്രേറ്റിന് മുമ്പാകെ ...

VIDEO NEWS

യേശുവിന്റെ രണ്ടാം വരവിന്റെ തീയതി മനുഷ്യന് കണക്കുകൂട്ടാനാകുമോ ? ഇതാ ചില കണക്കു കൂട്ടലുകള്‍

ക്രൈസ്തവ വേട്ടയ്ക്ക് ഫണ്ടിങ്ങ് ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് | ISIS | christianpersecution

''ദക്ഷിണദേശത്തെ രാജ്ഞി നിങ്ങളെ കുറ്റം വിധിക്കും''കർത്താവിന്റെ മൂർച്ചയേറിയ വാക്കുകൾ | PRISCILLA 165

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU