CHURCH NEWS

ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാള്‍, വിശ്വാസനിറവില്‍ കോതമംഗലത്ത് തീര്‍ഥാടക പ്രവാഹം, പരിശുദ്ധ യെല്‍ദോ ബാവായുടെ കബറിങ്കല്‍ ജനസഹസ്രങ്ങള്‍

2026-10-03

 കോതമംഗലം മാര്‍ തോമാ ചെറിയപള്ളിയില്‍ ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാളിനു പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ കബറിങ്കലേക്കു തീര്‍ഥാടകരുടെ ഒഴുക്ക്. സന്ധ്യാ നമസ്‌കാരത്തിന് ശേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് ജോസഫ് ബാവയും സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും സന്നിഹിതരായി. നഗരം ചുറ്റിയുള്ള പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

കോതമംഗലം മാര്‍ത്തോമ്മ ചെറിയ പള്ളിയില്‍ കന്നി 20 പെരുന്നാളിന്റെ പ്രധാന ദിവസമായ ഇന്നലെ നഗരവും പള്ളിയും തീര്‍ഥാടകരാല്‍ തിങ്ങിനിറഞ്ഞു. പരിശുദ്ധ യെല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മപ്പെരുന്നാളിന് കബറിങ്കലെത്തി പ്രാര്‍ഥിച്ച് വണങ്ങി അനുഗ്രഹം പ്രാപിക്കുവാന്‍ ഇന്നലെ രാവിലെ മുതല്‍ പള്ളിയിലേക്ക് കാല്‍നട തീര്‍ഥാടകരെത്തി. വിവിധ മേഖലകളില്‍ നിന്ന് എത്തിച്ചേര്‍ന്ന കാല്‍നട തീര്‍ഥാടക സംഘത്തിന് ചെറിയ പള്ളി ഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി, ഷിബു തെക്കുംപുറം എംഎല്‍എ, വൈദികര്‍, മറ്റ് ജനപ്രതിനിധികള്‍, കോതമംഗലത്തെ പൗരാവലി എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി. രാവിലെ മുതല്‍ എത്തിയ മുഴുവന്‍ തീര്‍ഥാടകര്‍ക്കും പ്രത്യേകം തയാറാക്കിയ പന്തലില്‍ നേര്‍ച്ചക്കഞ്ഞി വിതരണവും നടത്തി. സന്ധ്യാ നമസ്‌കാരത്തിന് ശേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയും സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും സന്നിഹിതരായി. നഗരം ചുറ്റിയുള്ള പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ഇന്ന് രാവിലെ 5.30നും 7നും 8.30നും കുര്‍ബാനയര്‍പ്പണം നടന്നു. ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ് മെത്രാപോലീത്ത, ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപോലീത്ത, ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലി യോസ് ജോസഫ് ബാവാ എന്നിവര്‍ യഥാക്രമം മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടിന് ചക്കാലക്കുടി ചാപ്പലിലേക്ക് പ്രദക്ഷിണവും നടന്നു.  





News

പാപ്പയ്ക്കായ് പ്രാര്‍ത്ഥിച്ച് ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...

ലെയോ പതിനാലാമന്‍ പാപ്പയുടെ ആരോഗ്യനിലയില്‍ നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന്‍ മെഡിക്കല്‍ സംഘം.

സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയുക ദുഷ്‌ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...

മുന്‍ കായിക മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടി കത്തു നല്‍കി

ഇനി ഒരു ആമക്കഥയായലോ..സെഷെല്‍സില്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ രാക്ഷസ ആമകള്‍

സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്, ബസ് ചാര്‍ജ് മിനിമം 15 രൂപയാക്കണം, വിദ്യാര്‍ഥി കണ്‍സെഷന്‍ 10 ...

യെമനിലും സൗദിയിലും ഹൂത്തി ഭീകരാക്രമണം ശക്തം, യെമനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം ആക്രമിച്ചു അഞ്ച് പേര്‍ ...

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പിണറായി സര്‍ക്കാരിന്റെ കീഴില്‍ കിഫ്ബിയിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് ...

VIDEO NEWS

ഇത് ചരിത്ര നിമിഷം, കുറവിലങ്ങാട് മുത്തിയമ്മയുടെ പെരുനാള്‍ ഇസ്രായേലില്‍ ആഘോഷിച്ചപ്പോള്‍

ലോകമെങ്ങും പാപ്പയ്ക്കായി പ്രാർത്ഥനാ തരംഗം ...പാപ്പയുടെ നിലവിലെ ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

യെമന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂത്തി ആക്രമണം.അമേരിക്കന്‍ ആക്രമണം ഭയന്ന് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU