GENERAL NEWS

ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ 9/11 മാതൃകയില്‍ ഭീകരാക്രമണപദ്ധതി, ഫ്‌ലൈ ദുബായ് ആക്രമണത്തിന്റെ കൂടുതല്‍ അന്വേഷണ വിവരങ്ങള്‍ പുറത്തുവിട്ട് യുഎഇ

2026-10-10

ഇസ്രായേലിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ ബെന്‍ ഗുരിയോണില്‍ വിമാനം ഇടിച്ചിറക്കി കൂട്ടക്കുരുതി നടത്താന്‍ ഫ്‌ലൈദുബായ് സഹപൈലറ്റ് പദ്ധതിയിട്ടിരുന്നതായി യുഎഇ അധികൃതര്‍. 2001 സെപ്റ്റംബര്‍ 11-ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇയാള്‍ ആക്രമണപദ്ധതി തയ്യാറാക്കിയതെന്നാണ് യുഎഇ അന്വേഷണസംഘത്തിന്റെ വെളിപ്പെടുത്തല്‍.

 ഫ്‌ലൈ ദുബായ്  ഭീകരാക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് യുഎഇ അധികൃതര്‍.ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂട്ടക്കുരുതി ലക്ഷ്യമിട്ട്  9/11 മാതൃകയില്‍ ചാവേര്‍ ആക്രമണം നടത്താനാണ് സഹ പൈലറ്റ്  പദ്ധതി ഇട്ടതെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കി. വിമാനം തട്ടിയെടുത്ത് യാത്രക്കാരുടെ ടെര്‍മിനലിലേക്ക് ഇടിച്ചിറക്കാനായിരുന്നു പദ്ധതിയെന്ന് യു.എ.ഇ അറ്റോര്‍ണി ജനറല്‍ പറഞ്ഞു. സെപ്റ്റംബര്‍ മുപ്പതിന് ദുബായില്‍നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്‌ലൈദുബായ് എഫ്സെഡ് 1073 വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഇരുപത്തൊമ്പതുകാരനായ ഒമാന്‍ സ്വദേശി ഹമ്മാം അല്‍ ഹമ്മാമിയാണ് ആക്രമണപദ്ധതി ആസൂത്രണം ചെയ്തതെന്നാണ് യു.എ.ഇ അധികൃതരുടെ വെളിപ്പെടുത്തല്‍.ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലെ യാത്രക്കാരുടെ ടെര്‍മിനലിലേക്ക് വിമാനം ഇടിച്ചിറക്കി പരമാവധി ആളുകളെ കൊല്ലുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണസംഘം പറയുന്നത്. മുന്‍പ് നടത്തിയ രണ്ട് ടെല്‍ അവീവ് യാത്രകള്‍ ആക്രമണത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നുവെന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ നിരീക്ഷിച്ചും ബോക്‌സിങ് പരിശീലനം നടത്തിയും ഇയാള്‍ തയ്യാറെടുത്തുവെന്നും അധികൃതര്‍ വ്യക്തമാക്കി.2001 സെപ്റ്റംബര്‍ 11-ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇയാള്‍ ആക്രമണപദ്ധതി തയ്യാറാക്കിയതെന്നാണ് യുഎഇയുടെ വിലയിരുത്തല്‍.സൗദി അറേബ്യയുടെ വ്യോമാതിര്‍ത്തിയില്‍വെച്ച് വിമാനത്തിന്റെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ അടിയന്തരാവശ്യങ്ങള്‍ക്കുള്ള കോടാലികൊണ്ട് ആക്രമിച്ചു. തുടര്‍ന്ന് വെറും മുപ്പത് സെക്കന്‍ഡിനുള്ളില്‍ വിമാനം ഏകദേശം നാലായിരത്തി തൊള്ളായിരം മീറ്റര്‍ താഴേക്ക് പതിച്ചു. ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റന്‍ കോക്ക്പിറ്റ് വാതില്‍ തുറന്നതോടെ യാത്രക്കാരും മറ്റ് പൈലറ്റുമാരും ചേര്‍ന്ന് അക്രമിയെ കീഴടക്കി. വിമാനം പിന്നീട് സൗദിയിലെ തബൂക്കില്‍ സുരക്ഷിതമായി ഇറക്കി.2017 മുതല്‍ ഇയാള്‍ തീവ്രവാദ ചിന്താഗതിയിലേക്ക് നീങ്ങിയതിന്റെ സൂചനകളുണ്ടായിരുന്നുവെന്നാണ് യു.എ.ഇയുടെ കണ്ടെത്തല്‍. എന്നിട്ടും വിമാനക്കമ്പനിയുടെ തൊഴില്‍പരവും സുരക്ഷാപരവുമായ പരിശോധനകളില്‍ അപകടസൂചനകള്‍ കണ്ടെത്തിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.പ്രതി ഒറ്റയ്ക്കാണ് പ്രവര്‍ത്തിച്ചതെന്ന മൊഴി പരിശോധിച്ചുവരികയാണ്. സൗദി അറേബ്യയും പ്രത്യേക സുരക്ഷാ അന്വേഷണം നടത്തുന്നുണ്ട്. 






News

പാപ്പയ്ക്കായ് പ്രാര്‍ത്ഥിച്ച് ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...

ലെയോ പതിനാലാമന്‍ പാപ്പയുടെ ആരോഗ്യനിലയില്‍ നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന്‍ മെഡിക്കല്‍ സംഘം.

സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയുക ദുഷ്‌ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...

മുന്‍ കായിക മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടി കത്തു നല്‍കി

ഇനി ഒരു ആമക്കഥയായലോ..സെഷെല്‍സില്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ രാക്ഷസ ആമകള്‍

സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്, ബസ് ചാര്‍ജ് മിനിമം 15 രൂപയാക്കണം, വിദ്യാര്‍ഥി കണ്‍സെഷന്‍ 10 ...

യെമനിലും സൗദിയിലും ഹൂത്തി ഭീകരാക്രമണം ശക്തം, യെമനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം ആക്രമിച്ചു അഞ്ച് പേര്‍ ...

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പിണറായി സര്‍ക്കാരിന്റെ കീഴില്‍ കിഫ്ബിയിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് ...

VIDEO NEWS

ഇത് ചരിത്ര നിമിഷം, കുറവിലങ്ങാട് മുത്തിയമ്മയുടെ പെരുനാള്‍ ഇസ്രായേലില്‍ ആഘോഷിച്ചപ്പോള്‍

ലോകമെങ്ങും പാപ്പയ്ക്കായി പ്രാർത്ഥനാ തരംഗം ...പാപ്പയുടെ നിലവിലെ ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

യെമന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂത്തി ആക്രമണം.അമേരിക്കന്‍ ആക്രമണം ഭയന്ന് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU