GENERAL NEWS

രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം : നിതിന്‍ നബിന്‍, വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍

2026-10-10

രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍. രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്രിവാളുമായി ബന്ധപ്പെട്ടവരും അര്‍ബന്‍ നക്‌സല്‍ ചിന്താഗതിയുള്ളവരാണെന്നും അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു .

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരായ പ്രതിഷേധവും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യവും ശക്തമാകുന്നതിനിടെയാണ് നിതിന്‍ നബിന്റെ പ്രതികരണം.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യവും അരവിന്ദ് കെജ്രിവാളും സി.ജെ.പി.യും ഉള്‍പ്പടെ  രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്റെ ആരോപണം  .ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കുകയും രാജ്യത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തെ തകര്‍ക്കാനാണ്  ശ്രമമെന്നും അദ്ദേഹം പറഞ്ഞു.  അര്‍ബന്‍ നക്‌സല്‍ ചിന്താഗതിയുള്ള ചിലര്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ സംസ്‌കാരത്തിലും ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസമുള്ള യുവാക്കള്‍ പ്രതിപക്ഷ നേതാക്കളുടെ ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കില്ലെന്നും നിതിന്‍ നബിന്‍ പറഞ്ഞു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നതും ഉന്നത പദവികളിലുള്ളവരെ അപമാനിക്കുന്നതും ജനങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി . വിദേശശക്തികളുടെ പിന്തുണയോടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും ഇത്തരം നീക്കങ്ങളെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും നിതിന്‍ നബിന്‍ മുന്നറിയിപ്പ് നല്‍കി. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.





News

പാപ്പയ്ക്കായ് പ്രാര്‍ത്ഥിച്ച് ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...

ലെയോ പതിനാലാമന്‍ പാപ്പയുടെ ആരോഗ്യനിലയില്‍ നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന്‍ മെഡിക്കല്‍ സംഘം.

സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയുക ദുഷ്‌ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...

മുന്‍ കായിക മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടി കത്തു നല്‍കി

ഇനി ഒരു ആമക്കഥയായലോ..സെഷെല്‍സില്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ രാക്ഷസ ആമകള്‍

സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്, ബസ് ചാര്‍ജ് മിനിമം 15 രൂപയാക്കണം, വിദ്യാര്‍ഥി കണ്‍സെഷന്‍ 10 ...

യെമനിലും സൗദിയിലും ഹൂത്തി ഭീകരാക്രമണം ശക്തം, യെമനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം ആക്രമിച്ചു അഞ്ച് പേര്‍ ...

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പിണറായി സര്‍ക്കാരിന്റെ കീഴില്‍ കിഫ്ബിയിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് ...

VIDEO NEWS

ഇത് ചരിത്ര നിമിഷം, കുറവിലങ്ങാട് മുത്തിയമ്മയുടെ പെരുനാള്‍ ഇസ്രായേലില്‍ ആഘോഷിച്ചപ്പോള്‍

ലോകമെങ്ങും പാപ്പയ്ക്കായി പ്രാർത്ഥനാ തരംഗം ...പാപ്പയുടെ നിലവിലെ ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

യെമന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂത്തി ആക്രമണം.അമേരിക്കന്‍ ആക്രമണം ഭയന്ന് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU