GENERAL NEWS

ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ, ആണവ ഭീഷണിക്ക് മുന്നില്‍ ഒരിക്കലും വഴങ്ങില്ലെന്ന് ഇന്ത്യ

2026-10-10

ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ.ആണവായുധങ്ങളെ ഭരണകൂടങ്ങളുടെ സാധാരണ നയതന്ത്ര ആയുധങ്ങളായി കാണാന്‍ കഴിയില്ലന്ന് ഇന്ത്യ വ്യക്തമാക്കി

ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ. ആണവായുധങ്ങളെ രാഷ്ട്രീയ സമ്മര്‍ദത്തിനുള്ള പതിവ് ഉപകരണങ്ങളായി ഉപയോഗിക്കരുതെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി.ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തിരിച്ചടികളില്‍ നിന്നും രക്ഷപ്പെടാന്‍ പാകിസ്ഥാന്‍ നടത്തുന്ന ആണവ ബ്ലാക്ക് മെയിലിംഗിന് മുന്നില്‍ ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ വ്യക്തമാക്കി.  

?ഐക്യരാഷ്ട്രസഭയിലെ നിരായുധീകരണ കോണ്‍ഫറന്‍സില്‍  സംസാരിക്കവെയാണ് ഇന്ത്യ പാകിസ്ഥാന്റെ നിലപാടുകളെ നിശിതമായി വിമര്‍ശിച്ചത്. കശ്മീര്‍ വിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചകളില്‍ ഉന്നയിച്ച പാകിസ്ഥാന്‍ പ്രതിനിധിക്കുള്ള കൃത്യമായ മറുപടിയും ഇന്ത്യ നല്‍കി.ജമ്മു കശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്ഥാന് മറുപടിയായി, ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യയുടെ ജനീവയിലെ നിരായുധീകരണ വിഭാഗത്തിലെ മുതിര്‍ന്ന ഉപദേഷ്ടാവ് അ•ോല്‍ ഷേര്‍ സിങ് ബേദി വ്യക്തമാക്കി. ഇന്ത്യ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും സമാധാനമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍, പ്രകോപനപരമായ നടപടികള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാതിരുന്നാല്‍ സമാധാനം പ്രതിസന്ധികള്‍ക്കിടയിലെ താല്‍ക്കാലിക ഇടവേള മാത്രമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.ഇന്ത്യയുടെ  സൈനിക ശേഷി പ്രതിരോധ ആവശ്യങ്ങള്‍ക്കായി രൂപപ്പെടുത്തിയതാണെന്നും മറ്റൊരു രാജ്യത്തെ ലക്ഷ്യമിട്ടുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ പ്രതികരണത്തില്‍ മൂന്ന് കാര്യങ്ങള്‍ പ്രത്യേകം എടുത്തുപറഞ്ഞു:ഇന്ത്യയ്ക്കെതിരായ ഏത് ഭീകരാക്രമണത്തിനും ഉചിതമായ മറുപടി നല്‍കും.ആണവ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ല.ഭീകരവാദത്തിന് പിന്തുണ നല്‍കുന്നവരെയും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നവരെയും ഒരുപോലെ ഉത്തരവാദികളായി കാണും.2025 ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ, ഭീകരവാദ അടിസ്ഥാനസൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സ്വയംപ്രതിരോധ നടപടിയായിരുന്നുവെന്നും ഇന്ത്യ യു.എന്നില്‍ വിശദീകരിച്ചു.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സിന്ധു നദീജല കരാര്‍ പരസ്പര വിശ്വാസത്തിലും സഹകരണത്തിലുമാണ് അധിഷ്ഠിതമായിരുന്നതെന്ന് ബേദി പറഞ്ഞു. ഈ വിശ്വാസത്തിന്റെ അടിത്തറ തകര്‍ക്കുന്ന നടപടികള്‍ സ്വീകരിച്ചുകൊണ്ട് കരാറില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ അതേപടി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ആണവായുധങ്ങളുടെ വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകളും ഇന്ത്യ ഉന്നയിച്ചു. ആണവ സാങ്കേതികവിദ്യയുടെയും സൈനിക ശേഷികളുടെയും കൈമാറ്റത്തില്‍ എല്ലാ രാജ്യങ്ങളും ഉത്തരവാദിത്തത്തോടെയും ജാഗ്രതയോടെയും പ്രവര്‍ത്തിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ദക്ഷിണേഷ്യയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ ഉത്തരവാദിത്തപരമായ പെരുമാറ്റം അനിവാര്യമാണെന്നും  ഇന്ത്യ വ്യക്തമാക്കി









News

പാപ്പയ്ക്കായ് പ്രാര്‍ത്ഥിച്ച് ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...

ലെയോ പതിനാലാമന്‍ പാപ്പയുടെ ആരോഗ്യനിലയില്‍ നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന്‍ മെഡിക്കല്‍ സംഘം.

സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയുക ദുഷ്‌ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...

മുന്‍ കായിക മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടി കത്തു നല്‍കി

ഇനി ഒരു ആമക്കഥയായലോ..സെഷെല്‍സില്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ രാക്ഷസ ആമകള്‍

സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്, ബസ് ചാര്‍ജ് മിനിമം 15 രൂപയാക്കണം, വിദ്യാര്‍ഥി കണ്‍സെഷന്‍ 10 ...

യെമനിലും സൗദിയിലും ഹൂത്തി ഭീകരാക്രമണം ശക്തം, യെമനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം ആക്രമിച്ചു അഞ്ച് പേര്‍ ...

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പിണറായി സര്‍ക്കാരിന്റെ കീഴില്‍ കിഫ്ബിയിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് ...

VIDEO NEWS

ഇത് ചരിത്ര നിമിഷം, കുറവിലങ്ങാട് മുത്തിയമ്മയുടെ പെരുനാള്‍ ഇസ്രായേലില്‍ ആഘോഷിച്ചപ്പോള്‍

ലോകമെങ്ങും പാപ്പയ്ക്കായി പ്രാർത്ഥനാ തരംഗം ...പാപ്പയുടെ നിലവിലെ ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

യെമന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂത്തി ആക്രമണം.അമേരിക്കന്‍ ആക്രമണം ഭയന്ന് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU