GENERAL NEWS
സി.ജെ.പി പാര്ട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്, അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവര് കസ്റ്റഡിയില്
2026-10-10
ദില്ലിയില് സി ജെ പി പ്രതിഷേധത്തിന് മുന്നോടിയായി നേതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്, അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ വിമാനത്തിന് ഉള്ളില് കയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു . മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര് മന്തറില് നടത്താനിരുന്ന പ്രതിഷേധം തടയാനാണ് നടപടിയെന്നാണ് പാര്ട്ടിയുടെ ആരോപണം.
സി.ജെ.പി പാര്ട്ടിയുടെ നേതൃത്വത്തില് നിന്ന് ജന്തര് മന്തറിലേക്ക് പ്രതിഷേധ മാര്ച്ചിന് ആഹ്വാനം ചെയ്ത പ്രതിഷേധത്തിന് മുന്നോടിയായാണ് പൊലീസ് നടപടി. മുംബൈയില്നിന്ന് ദില്ലിയിലെത്തിയ വിമാനത്തില് കയറിയാണ് ദില്ലി പോലീസിന്റെ നേതൃത്വത്തില് പാര്ട്ടി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കസ്റ്റഡിയിലെടുത്തെന്നാണ് സി ജെ പി അറിയിച്ചത്. പാര്ട്ടിയുടെ നിയമവിഭാഗം മേധാവി രത്ന സിങ്ങിനെയും മറ്റ് മൂന്ന് അഭിഭാഷകരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി പാര്ട്ടി ആരോപിച്ചു. രത്ന സിങ് കാറിനുള്ളില് ഇരിക്കുന്നതും ചുറ്റും നിരവധി പൊലീസ് ഉദ്യോഗസ്ഥര് നില്ക്കുന്നതുമായ ദൃശ്യങ്ങളും പാര്ട്ടി പുറത്തുവിട്ടു. കസ്റ്റഡിയിലെടുക്കുന്നതിന്റെ കാരണം പൊലീസ് വ്യക്തമാക്കിയില്ലെന്നും സി ജെ പി ആരോപിച്ചു. രാവിലെ പൊലീസ് വീട്ടിലെത്തിയിരുന്നെന്നും താന് അവിടെയില്ലെന്ന് അറിയിച്ചിരുന്നെന്നും രത്ന സിങ് പറഞ്ഞു. ഔദ്യോഗിക അറിയിപ്പൊന്നും നല്കിയില്ലെന്നും മേലധികാരികളില്നിന്ന് നിര്ദേശമുണ്ടെന്നാണ് പൊലീസ് പറഞ്ഞതെന്നും അവര് ആരോപിച്ചു.എന്നാല് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമായതിനാലാണ് ഇവരെ കസ്റ്റഡിയില് എടുത്തതെന്നാണ് ദില്ലി പോലീസ് വ്യക്തമാക്കുന്നത് . മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സി ജെ പി പ്രതിഷേധം പ്രഖ്യാപിച്ചത്. പ്രതിഷേധത്തിന് മുന്നോടിയായി ദില്ലിയുടെ വിവിധ ഭാഗങ്ങളില് സുരക്ഷ ശക്തമാക്കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതിനെത്തുടര്ന്ന് മധ്യ ദില്ലിയുടെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്കും റിപ്പോര്ട്ട് ചെയ്തു.
News
പാപ്പയ്ക്കായ് പ്രാര്ത്ഥിച്ച് ഇറ്റാലിയന് ആര്ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...
ലെയോ പതിനാലാമന് പാപ്പയുടെ ആരോഗ്യനിലയില് നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന് മെഡിക്കല് സംഘം.
സമരത്തിനിടെ മാധ്യമ പ്രവര്ത്തകരെ തിരിച്ചറിയുക ദുഷ്ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...
മുന് കായിക മന്ത്രിക്കെതിരെ വിജിലന്സ് അന്വേഷണം വേണം സര്ക്കാര് ഗവര്ണറുടെ അനുമതി തേടി കത്തു നല്കി
ഇനി ഒരു ആമക്കഥയായലോ..സെഷെല്സില് മനുഷ്യരേക്കാള് കൂടുതല് രാക്ഷസ ആമകള്
സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്, ബസ് ചാര്ജ് മിനിമം 15 രൂപയാക്കണം, വിദ്യാര്ഥി കണ്സെഷന് 10 ...
യെമനിലും സൗദിയിലും ഹൂത്തി ഭീകരാക്രമണം ശക്തം, യെമനിലെ പ്രസിഡന്ഷ്യല് കൊട്ടാരം ആക്രമിച്ചു അഞ്ച് പേര് ...
കഴിഞ്ഞ പത്ത് വര്ഷത്തിനിടെ പിണറായി സര്ക്കാരിന്റെ കീഴില് കിഫ്ബിയിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് ...
