GENERAL NEWS

നെടുമ്പാശ്ശേരി മിനികൂപ്പര്‍ വാഹനാപകടം, സുഹൈലിന് ഒപ്പമുണ്ടായിരുന്നവര്‍ക്കെതിരെ കൂടി കേസ്, പ്രേരണാകുറ്റം ചുമത്തി

2026-10-12

മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി മിനികൂപ്പര്‍ വാഹനാപകടക്കേസില്‍ പ്രതി സുഹൈല്‍ സജീവിനൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്കെതിരെ കൂടി കേസെടുത്തു. സുഹൈലിന് പുറമെ ഒപ്പമുണ്ടായിരുന്ന നിനവ്, അമീര്‍, ജോയല്‍ എന്നിവര്‍ക്കെതിരെയാണ് പ്രേരണാകുറ്റം ചുമത്തി കേസെടുത്തത്. 

 മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി മിനികൂപ്പര്‍ വാഹനാപകടക്കേസില്‍ പ്രതി സുഹൈല്‍ സജീവിനൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്കെതിരെ കൂടി കേസെടുത്തു. സുഹൈലിന് പുറമെ ഒപ്പമുണ്ടായിരുന്ന നിനവ്, അമീര്‍, ജോയല്‍ എന്നിവര്‍ക്കെതിരെയാണ് പ്രേരണാകുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത് . ബോധമില്ലാത്ത അവസ്ഥയില്‍ വണ്ടി ഓടിക്കാന്‍ പ്രേരണ നല്‍കി, മദ്യപിച്ച് വാഹനം ഓടിക്കുന്നത് അറിഞ്ഞിട്ടും വിലക്കിയില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനത്തെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.അപകടം ഉണ്ടാകുമ്പോള്‍ സുഹൈല്‍ സജീവനൊപ്പം മിനി കൂപ്പറില്‍ ഉണ്ടായിരുന്നത് മൂന്ന് പേരാണ്. സുഹൃത്ത് ആലപ്പുഴ സ്വദേശി നിനവ് ആയിരുന്നു മുന്‍ സീറ്റില്‍ ഉണ്ടായിരുന്നത്. സുഹൈല്‍ ബാറുകളില്‍ കയറി മദ്യപിക്കുമ്പോഴും ഒപ്പം ഉണ്ടായിരുന്നത് നിനവാണ്. വിമാനത്താവളത്തിന്റെ പരിസരത്ത് വെച്ചാണ് നിനവിന്റെ സുഹൃത്തുക്കളായ അമീറും ജോയലും, മിനി കൂപ്പറില്‍ കയറുന്നത്. നാലുപേരും ഒരുമിച്ചു പോകുമ്പോഴാണ്അപകടം ഉണ്ടാകുന്നത് . കാറോടിച്ചിരുന്ന സുഹൈലിന്റെ പേരില്‍ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ച ദേവികയുടെ കുടുംബം ആരോപിച്ചു  . മരിച്ച മൂന്ന് കുട്ടികളും കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നുവെന്നും ഒരാളുടെ പണത്തിന്റെ ഹുങ്കും മദ്യവും അമിതവേഗവുമാണ് എല്ലാം തകര്‍ത്തതെന്നും  തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും  ആവശ്യപ്പെട്ടു.അതേസമയം, സുഹൈലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ തുടങ്ങി. പൊലീസ് റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് സുഹെലിന്റെ ലൈസന്‍സ് റദ്ദാക്കുന്ന നടപടി പൂര്‍ത്തിയാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. 













News

പാപ്പയ്ക്കായ് പ്രാര്‍ത്ഥിച്ച് ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...

ലെയോ പതിനാലാമന്‍ പാപ്പയുടെ ആരോഗ്യനിലയില്‍ നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന്‍ മെഡിക്കല്‍ സംഘം.

സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയുക ദുഷ്‌ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...

മുന്‍ കായിക മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടി കത്തു നല്‍കി

ഇനി ഒരു ആമക്കഥയായലോ..സെഷെല്‍സില്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ രാക്ഷസ ആമകള്‍

സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്, ബസ് ചാര്‍ജ് മിനിമം 15 രൂപയാക്കണം, വിദ്യാര്‍ഥി കണ്‍സെഷന്‍ 10 ...

യെമനിലും സൗദിയിലും ഹൂത്തി ഭീകരാക്രമണം ശക്തം, യെമനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം ആക്രമിച്ചു അഞ്ച് പേര്‍ ...

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പിണറായി സര്‍ക്കാരിന്റെ കീഴില്‍ കിഫ്ബിയിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് ...

VIDEO NEWS

ഇത് ചരിത്ര നിമിഷം, കുറവിലങ്ങാട് മുത്തിയമ്മയുടെ പെരുനാള്‍ ഇസ്രായേലില്‍ ആഘോഷിച്ചപ്പോള്‍

ലോകമെങ്ങും പാപ്പയ്ക്കായി പ്രാർത്ഥനാ തരംഗം ...പാപ്പയുടെ നിലവിലെ ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

യെമന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂത്തി ആക്രമണം.അമേരിക്കന്‍ ആക്രമണം ഭയന്ന് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU